മോഹന്‍ലാല്‍ വീണ്ടും കന്നഡയിലേക്ക്..! റിപ്പോര്‍ട്ടുകള്‍ അറിഞ്ഞ ആവേശത്തില്‍ ആരാധകര്‍!

മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാല്‍ കന്നഡ സിനിമയിലേക്ക് എന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. കന്നഡ സിനിമാ സംവിധായകന്‍ പ്രേം എസ്, മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന ഫോട്ടോ കഴിഞ്ഞ ദിവസം പുറത്ത് വിട്ടതോടെയാണ് മോഹന്‍ലാല്‍ പുതിയ കന്നഡ സിനിമയില്‍ എത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. മോഹന്‍ലാലിനെ കണ്ടുമുട്ടിയ സന്തോഷം കഴിഞ്ഞ ദിവസം സംവിധായകന്‍ സോഷ്യല്‍ മീഡിയ വഴി പുറത്ത് വിട്ടിരുന്നു.

ഈ വാര്‍ത്ത അറിഞ്ഞാണ് മോഹന്‍ലാല്‍ വീണ്ടും കന്നഡ സിനിമയില്‍ എത്തുമോ എന്ന് ആരാധകര്‍ ഉറ്റുനോക്കുന്നത്. ധ്രുവ സര്‍ജ പ്രധാന കഥാപാത്രമാകുന്ന പുതിയ ചിത്രത്തിലൂടെയാകും മോഹന്‍ലാല്‍ ഒരു പ്രധാന കഥാപാത്രത്തില്‍ എത്തുക എന്നാണ് വിവരം.. കഴിഞ്ഞ ദിവസം സിനിമയുടെ സംവിധായകന്‍ പ്രേം മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ‘എനിക്ക് പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല. ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണെങ്കിലും മോഹന്‍ലാല്‍ സാര്‍ ഏറെ എളിമയുള്ള വ്യക്തിയാണ്. നിങ്ങളുടെ പിന്തുണ ഞങ്ങളെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കുന്നു’ എന്നാണ് മോഹന്‍ലാലിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് സംവിധായകന്‍ കുറിച്ചത്.

ഇതോടെ ഈ ഫോട്ടോയും ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു.. കന്നഡ സിനിമയിലേക്ക് അദ്ദേഹത്തിന്റെ വരവ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മോഹന്‍ലാല്‍ കന്നഡ ചിത്രത്തില്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ലവ് ആണ് മോഹന്‍ലാലിന്റെ ആദ്യത്തെ കന്നഡ സിനിമ. പിന്നീട് മൈത്രി എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിരുന്നു. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയെങ്കില്‍

Mohanlal (1)

മോഹന്‍ലാലിന്റെ മൂന്നാം കന്നഡ ചിത്രമായിരിക്കും വരാനിരിക്കുന്നത്. അതേസമയം, മലയാളത്തില്‍ ‘മോണ്‍സ്റ്റര്‍’ ആണ് മോഹന്‍ലാലിന്റേതായി റിലീസിന് ഒരുങ്ങുന്ന സിനിമ. ലക്കി സിംഗ് എന്ന കഥാപാത്രത്തില്‍ ആയിരിക്കും ചിത്രത്തില്‍ അദ്ദേഹം എത്തുക.