കാറിന്റെ നമ്പര്‍ പ്ലേറ്റ് ലാലേട്ടാ…! ജിജിനെ നേരില്‍ കണ്ട് മോഹന്‍ലാല്‍

താരരാജാവ് മോഹന്‍ലാലിനോടുള്ള ആരാധന പല തരത്തിലാണ് ആരാധകര്‍ പ്രകടിപ്പിക്കാറുള്ളത്. അത്തരത്തില്‍ ലാലേട്ടന്റെ ഒരു ആരാധകനാണ് സോഷ്യലിടത്ത് വൈറലാകുന്നത്. താരത്തിനോടുള്ള ആരാധന മൂത്ത ആരാധകന്റെ കാറിന്റെ നമ്പര്‍ പ്ലേറ്റ് ലാലേട്ടന്‍ എന്നാണ്. തൃശൂര്‍ സ്വദേശി ജിജിന്റെ…

താരരാജാവ് മോഹന്‍ലാലിനോടുള്ള ആരാധന പല തരത്തിലാണ് ആരാധകര്‍ പ്രകടിപ്പിക്കാറുള്ളത്. അത്തരത്തില്‍ ലാലേട്ടന്റെ ഒരു ആരാധകനാണ് സോഷ്യലിടത്ത് വൈറലാകുന്നത്. താരത്തിനോടുള്ള ആരാധന മൂത്ത ആരാധകന്റെ കാറിന്റെ നമ്പര്‍ പ്ലേറ്റ് ലാലേട്ടന്‍ എന്നാണ്. തൃശൂര്‍ സ്വദേശി ജിജിന്റെ കാറാണ് സോഷ്യലിടത്ത് വൈറലായിരിക്കുന്നത്.

ഇപ്പോഴിതാ ജിജിനെ നേരില്‍ കണ്ടിരിക്കുകയാണ് മോഹന്‍ലാല്‍. അമേരിക്കയിലെ സാന്റാ ഫെയില്‍ എമ്പുരാന്റെ ചിത്രീകരണത്തിന് എത്തിയപ്പോഴാണ് മോഹന്‍ലാല്‍ ജിജിനെ നേരില്‍ കണ്ടത്. ഏറെക്കാലമായി കൊളറാഡോവില്‍ എന്‍ജിനീയറാണ് തൃശൂര്‍ സ്വദേശി ജിജിന്‍.

അമേരിക്കയില്‍ തിരഞ്ഞെടുത്ത അക്ഷരങ്ങള്‍ മാത്രമുള്ള നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിക്കാന്‍ അനുമതിയുണ്ട്. അമേരിക്കയില്‍ മോഹന്‍ലാലിന്റെ പേരില്‍ പത്തോളം കാറുകളുമുണ്ട്. ഹോട്ടലിലെത്തിയ ജിജിന്റെ കാറ് കാണാനായി ലാല്‍ താഴെ വരികയും ജിജിന് ഒപ്പം ഫോട്ടോയെടുക്കുകയും ചെയ്തു.