അയ്യപ്പസ്വാമിയും ഭഗവതിയും കണ്ടുമുട്ടിയപ്പോള്‍!!!

അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ ചിത്രമാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായ കള്ളനും ഭഗവതിയും. ബംഗാളി നടി മോക്ഷയും അനുശ്രീയുമായിരുന്നു നായികമാരായി എത്തിയത്. ചിത്രത്തില്‍ ഭഗവതിയായ ആരാധക ഹൃദയം കീഴടക്കിയ നായികയാണ് മോക്ഷ. മലയാളി അല്ലെങ്കിലും…

അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ ചിത്രമാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായ കള്ളനും ഭഗവതിയും. ബംഗാളി നടി മോക്ഷയും അനുശ്രീയുമായിരുന്നു നായികമാരായി എത്തിയത്. ചിത്രത്തില്‍ ഭഗവതിയായ ആരാധക ഹൃദയം കീഴടക്കിയ നായികയാണ് മോക്ഷ. മലയാളി അല്ലെങ്കിലും തനി മലയാളിത്തമുള്ള കുട്ടിയായി ആരാധക ലോകം മോക്ഷയെ ഏറ്റെടുത്തു കഴിഞ്ഞു.

ഇപ്പോഴിതാ താരം നടന്‍ ഉണ്ണി മുകുന്ദനെ നേരില്‍ കണ്ട സന്തോഷം പങ്കുവച്ചിരിക്കുകയാണ്. അപ്രതീക്ഷിതമായി അയ്യപ്പസ്വാമിയെ കണ്ടുവെന്നും ഈ കൂടിക്കാഴ്ച ഒരു ആരാധക നിമിഷം പോലെയാണെന്നും മോക്ഷ ഫെയ്സ്ബുക്കില്‍ കുറിച്ചു. ഉണ്ണി മുകുന്ദനോടൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.

ചോറ്റാനിക്കര അമ്പലത്തില്‍ ദര്‍ശനത്തിനെത്തിയ താരത്തിന്റെ വീഡിയോ വൈറലായിരുന്നു. ആനയെ കണ്ട കൗതുകവും പേടിയുമെല്ലാം വീഡിയോയില്‍ വൈറലായിരുന്നു. പേടി കാരണം ആനയുടെ അടുത്ത് നിന്ന് കുറച്ചുമാറി നിന്നാണ് മോക്ഷ ഫോട്ടോ എടുത്തത്.

ഇതിനിടെ ആന പാപ്പാന്‍ തോട്ടിയെടുത്ത് നടിയെ തോണ്ടി വിളിച്ചു. തോണ്ടുന്നത് ആനയാണെന്ന് വിചാരിച്ച മോക്ഷ പേടിച്ചു വിറച്ച വീഡിയോയായിരുന്നു വൈറലായിരുന്നത്.

ആനയുടെ അരികില്‍ വന്ന് നിന്നു ഫോട്ടോ എടുത്തുകൊള്ളാന്‍ പറയാനാണ് പാപ്പാന്‍ തോണ്ടി വിളിച്ചത്. പിന്നീട് മോക്ഷ തന്നെ പേടി മാറ്റി ആനയുടെ ആനയെ തൊട്ടും പേടിമാറ്റി ഫോട്ടോയ്ക്ക് പോസ് ചെയ്തുകൊടുത്തു.