മോണ്‍സ്റ്ററിന്റെ റിലീസ് ഉറപ്പിച്ചു..! ഇനി ദിവസങ്ങളെണ്ണിയുള്ള കാത്തിരിപ്പ്!

പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ മോഹന്‍ലാല്‍ സിനിമയാണ് മോണ്‍സ്റ്റര്‍. മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ഏറെ പ്രതീക്ഷകളാണ് ആരാധകര്‍ക്ക് ഉള്ളത്. ഇപ്പോഴിതാ ഈ സിനിമയെ കുറിച്ചുള്ള, ആരാധകര്‍ കാത്തിരുന്ന വാര്‍ത്ത എത്തിയിരിക്കുകയാണ്.…

പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ മോഹന്‍ലാല്‍ സിനിമയാണ് മോണ്‍സ്റ്റര്‍. മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ഏറെ പ്രതീക്ഷകളാണ് ആരാധകര്‍ക്ക് ഉള്ളത്. ഇപ്പോഴിതാ ഈ സിനിമയെ കുറിച്ചുള്ള, ആരാധകര്‍ കാത്തിരുന്ന വാര്‍ത്ത എത്തിയിരിക്കുകയാണ്. അതെ, ചിത്രത്തിന്റെ റിലീസിനെ കുറിച്ചുള്ള വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. ഒക്ടോബറില്‍ തന്നെ സിനിമ റിലീസ് ചെയ്യുമെന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്.

ട്രേഡ് അനലിസ്റ്റും എന്റര്‍ടെയ്ന്റ്‌മെന്റ് ട്രാക്കറുമായ ശ്രീധര്‍ പിള്ളയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ 21-ന് ദീപാവലി റിലീസായി മോണ്‍സ്റ്റര്‍ എത്തുമെന്നാണ് ഇദ്ദേഹം ട്വിറ്ററിലൂടെ അറിയിക്കുന്നത്. മോണ്‍സ്റ്റര്‍… മോഹന്‍ലാലും ലക്ഷ്മി മഞ്ചുവും അഭിനയിച്ച വൈശാഖ് സംവിധാനം ചെയ്ത സസ്‌പെന്‍സ് ത്രില്ലര്‍ ദീപാവലി റിലീസായി എത്തുന്നു… ഒക്ടോബര്‍ 21ന് സിനിമയുടെ റീലിസ് കണ്‍ഫോം ആണെന്നും ഇദ്ദേഹം അറിയിക്കുന്നു.

പുലിമുരുകന്‍ എന്ന ഹിറ്റ് സിനിമ ഒരുക്കിയ വൈശാഖ് മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുമ്പോള്‍ ഒരു വമ്പന്‍ ഹിറ്റില്‍ കുറഞ്ഞത് ഒന്നും പ്രതീക്ഷിക്കുന്നില്ല.. ഉദയ് കൃഷ്ണയുടെ തിരക്കഥയിലാണ് മോണ്‍സ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. അതേസമയം, മോഹന്‍ലാലിന്റെ മറ്റ് സിനിമകളും അണിയറയില്‍ ഒരുങ്ങുകയാണ്.

മോഹന്‍ലാലിന്റെ ആദ്യ സംവിധാനത്തില്‍ എത്തുന്ന സിനിമ ബറോസാണ്.. സിനിമയുടെ എഡിറ്റിംഗും മറ്റ് സംവിധാനങ്ങളും ഒരുങ്ങുകയാണ്. മലയാള സിനിമയ്ക്ക് പ്രതീക്ഷിക്കാനാവാത്ത ബഡ്ജറ്റില്‍ എടുത്ത സിനിമയാണ് ബറോസ്. വലിയൊരു കാന്‍വാസില്‍ തന്നെ ഈ സിനിമ എത്തിക്കുമെന്നാണ് മോഹന്‍ലാല്‍ അറിയിച്ചിരുന്നത്.