ഇതെന്താണ് മുടി കളർ ചെയ്ത ദേവിയോ ?? നയൻതാരയുടെ മൂക്കുത്തി അമ്മനെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ - മലയാളം ന്യൂസ് പോർട്ടൽ
Film News

ഇതെന്താണ് മുടി കളർ ചെയ്ത ദേവിയോ ?? നയൻതാരയുടെ മൂക്കുത്തി അമ്മനെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

nayanthara-mookkuthi-amman

ലേഡി സൂപ്പർ സ്റ്റാര് നയൻതാരയുടെ പുതിയ ചിത്രമാണ് മൂക്കുത്തി അമ്മൻ, ചിത്രത്തിന്റെ പുതിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നിരിക്കുകയാണ്. ആര്‍ജെ ബാലാജി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മൂക്കുത്തി അമ്മന്‍’. നയന്‍സ് ടൈറ്റില്‍ റോളിലെത്തുന്ന സിനിമ ആക്ഷേപ ഹാസ്യ ചിത്രമായിട്ടാണ് സംവിധായകന്‍ ഒരുക്കുന്നത്.

mookkuthi amman movie first look poster

ആര്‍ജെ ബാലാജിക്കൊപ്പം എന്‍ജെ ശരവണനും ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്. വേല്‍സ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ ഡോ.ഇസരി കെ ഗണേഷാണ് മൂക്കൂത്തി അമ്മന്‍ നിര്‍മിക്കുന്നത്. സംവിധാനത്തിന് പുറമെ സിനിമയില്‍ അഭിനേതാവായും ആര്‍ ജെ ബാലാജി എത്തുന്നു. നയന്‍താരയ്‌ക്കൊപ്പം ഇന്ദുജ, ഉര്‍വ്വശി തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

mookkthi amman movi

ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ നയന്‍താരയുടെ ലുക്കിനെതിരെ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. “ഹെയര്‍ കളറിംഗ് ചെയ്ത അമ്മനോ?” എന്നാണ് സോഷ്യല്‍ മീഡിയയില്‍ നിന്നുയരുന്ന ചോദ്യം. “മോഡേണ്‍ അമ്മന്‍”, “ഫാന്‍സി ഡ്രസ് കോംപറ്റീഷന്‍ പോലെയുണ്ട്” എന്നൊക്കെയാണ് മറ്റ് കമന്റുകള്‍.

Trending

To Top
Don`t copy text!