‘മൂവി വേള്‍ഡ് വിഷ്വല്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ‘ ഇനി ചെന്നൈയിലും

സൗത്ത് ഇന്ത്യയിലെ ഡിജിറ്റല്‍ എന്റര്‍ടൈന്‍മെന്റ്‌സ് മീഡിയ വിഭാഗത്തിലെ ലീഡിങ് കമ്പനികളില്‍ ഒന്നായ ‘മൂവി വേള്‍ഡ് വിഷ്വല്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡ്’ ഇനി ചെന്നൈയിലും. കഴിഞ്ഞ പത്തൊമ്പത് വര്‍ഷമായി കേരളത്തില്‍ എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിച്ചു വരുന്ന…

സൗത്ത് ഇന്ത്യയിലെ ഡിജിറ്റല്‍ എന്റര്‍ടൈന്‍മെന്റ്‌സ് മീഡിയ വിഭാഗത്തിലെ ലീഡിങ് കമ്പനികളില്‍ ഒന്നായ ‘മൂവി വേള്‍ഡ് വിഷ്വല്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡ്’ ഇനി ചെന്നൈയിലും.

കഴിഞ്ഞ പത്തൊമ്പത് വര്‍ഷമായി കേരളത്തില്‍ എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനത്തിന്റെ തമിഴ് എന്റര്‍ടൈമെന്റസ് വിഭാഗം ചെന്നൈയിലെ സാലിഗ്രാമത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

യൂട്യൂബില്‍ 250 എന്റര്‍ടൈന്‍മെന്റസ് ചാനലുകളില്‍ നിന്ന് നൂറില്‍ അധികം സില്‍വര്‍ പ്ലേ ബട്ടണുകളും അഞ്ച് ഗോള്‍ഡന്‍ പ്ലേ ബട്ടണുകളും കരസ്ഥമാക്കിയ ഇന്ത്യയിലെ തന്നെ ഏക സ്ഥാപനമാണ് ‘മൂവി വേള്‍ഡ് വിഷ്വല്‍ മീഡിയ’.

50 ഫേസ്ബുക്ക് പേജുകളും ഈ കമ്പനിയുടെ പേരിലുണ്ട്. നിലവില്‍ കൊച്ചി, മുംബൈ, ദുബായ് എന്നീ സ്ഥലങ്ങളില്‍ ഓഫീസുകളുണ്ട്.

‘മൂവി വേള്‍ഡ് വിഷ്വല്‍ മീഡിയ’ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ഇന്‍ഷാദ് നാസിന്റെ നേതൃത്വത്തില്‍ ‘ഡിജിമാര്‍ക് ഡിജിറ്റല്‍ അക്കാദമി’ എന്ന സ്ഥാപനവും ഈ കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ആണ്.

പ്രശസ്ത തമിഴ് സിനിമാ താരങ്ങളായ ജീവ, കാതല്‍ സുകുമാര്‍, ഷീല രാജ്കുമാര്‍, ഡയമണ്ട് ബാബു, സൗത്ത് ഇന്ത്യന്‍ മ്യൂസിക് കമ്പനി അസോസിയേഷന്‍ സെക്രട്ടറി ശ്രീധര്‍ ശ്രുതിലയ, സൗത്ത് ഇന്ത്യന്‍ ഡിജിറ്റല്‍ മ്യൂസിക് മാനേജ്‌മെന്റ് ഡയറക്ടര്‍ സമീര്‍ നന്ദരാജ്, ഫേസ്ബുക്കിന്റെ സൗത്ത് ഇന്ത്യന്‍ പാര്‍ട്ണര്‍ മാനേജറായ ജിനു ബെന്‍, മൗനം രവി,

ശ്രീ വെങ്കിട്ട രമണാ എന്റര്‍ടൈമെന്റ്‌സ് സ്റ്റുഡിയോ ഉടമ ശബരി നാഥന്‍, ചലച്ചിത്ര സംവിധായകന്‍ വിജീഷ് മണി, ഷൈബിന്‍ ടി, മൂവി വേള്‍ഡ് വിഷ്വല്‍ മീഡിയ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ഇന്‍ഷാദ് നാസിം, മൂവി വേള്‍ഡ് വിഷ്വല്‍ മീഡിയ ജനറല്‍ മാനേജര്‍ കെ പി കുഞ്ഞുമോന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.