ഒരു വർഷം കഴിഞ്ഞു കുഞ്ഞു മതി എന്നാണ് ഞങ്ങൾ തീരുമാനിച്ചിരുന്നത്

മിനിസ്‌ക്രീനിൽ ഏറെ ആരാധകരുള്ള താരമാണ് നടി മൃദുല വിജയ്. സീരിയൽ രംഗത്ത് കൂടിയാണ് താരം പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. വർഷങ്ങൾ കൊണ്ട് മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രങ്ങളുമായി മുന്നോട്ട് പോകുകയാണ് മൃദുല. നടൻ…

മിനിസ്‌ക്രീനിൽ ഏറെ ആരാധകരുള്ള താരമാണ് നടി മൃദുല വിജയ്. സീരിയൽ രംഗത്ത് കൂടിയാണ് താരം പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. വർഷങ്ങൾ കൊണ്ട് മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രങ്ങളുമായി മുന്നോട്ട് പോകുകയാണ് മൃദുല. നടൻ യുവ കൃഷ്ണയെ ആണ് താരം വിവാഹം കഴിച്ചത്. ഇരുവർക്കും ആരാധകരും ഏറെ ആണ്. തങ്ങളുടെ വിശേഷങ്ങളും സന്തോഷങ്ങളും എല്ലാം ഇരുവരും മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ  വളരെ പെട്ടന്ന് പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. അടുത്തിടെ ആണ് ഇരുവർക്കും ഒരു പെണ്കുഞ്ഞു പിറന്നത്. കുഞ്ഞിന്റെ ജനന ശേഷവും താരം വീണ്ടും അഭിനയത്തിൽ സജീവമായിരുന്നു. ഇപ്പോഴിതാ സ്റ്റാർ മാജിക്കിൽ തന്റെ കുഞ്ഞിനൊപ്പം എത്തിയിരിക്കുകയാണ് മൃദുലയും യുവയും.

ഇപ്പോഴിതാ താൻ ഗർഭിണി ആണെന്ന് അറിഞ്ഞ ദിവസത്തെ കുറിച്ച് പറയുകയാണ് മൃദുല. കല്യാണം കഴിഞ്ഞു ഒരു വര്ഷം കഴിഞ്ഞിട്ട് മതി കുട്ടികൾ എന്നായിരുന്നു ഞങ്ങളുടെ തീരുമാനം. എന്നാൽ കല്യാണം കഴിഞ്ഞു നാലാം മാസം ഞാൻ ഗർഭിണി ആണെന്ന് അറിഞ്ഞു. പ്രെഗ്നൻസി കിറ്റ് വാങ്ങിയാണ് ടെസ്റ്റ് ചെയ്തു നോക്കിയത്. ടെസ്റ്റ് ചെയ്തപ്പോൾ പോസിറ്റിവ് ആണ് എന്ന് അറിഞ്ഞു. ഗർഭിണി ആണെന് അറിഞ്ഞപ്പോൾ ഞാൻ ഭയങ്കര എക്സൈറ്റഡ് ആയിരുന്നു. വീട്ടിൽ വെച്ചായിരുന്നു ടെസ്റ്റ് ചെയ്തത്. അത് കൊണ്ട് തന്നെ അച്ഛനും അമ്മയും ആണ് ആദ്യം അരിഞ്ഞത്. ഏട്ടൻ അപ്പോൾ അടുത്ത് ഇല്ലായിരുന്നു. ഞാൻ ഏട്ടനെ വിളിച്ചു കാര്യം പറഞ്ഞപ്പോൾ ഏട്ടന് വിശ്വസിക്കാൻ ആദ്യം പാടായിരുന്നു.

നീ കള്ളം പറയാതെ ചുമ്മാതിരി, പിന്നെ, രണ്ടു വര ഒക്കെ കാണുന്നത് വെറുതെയാണ് എന്നൊക്കെയാണ് ഏട്ടൻ പറഞ്ഞത്. ഏട്ടന് ഭയങ്കര നാണം ആയിരുന്നു എന്നും മൃദുല പറയുന്നു. കല്യാണം കഴിഞ്ഞു പുറത്ത് പോകുമ്പോൾ ഒക്കെ ആളുകൾ എന്നോട് ബേബി പ്ലാനിനെ കുറിച്ച് ഒക്കെ ചോദിച്ചിട്ടുണ്ട്. അപ്പോൾ ഞാൻ ഇപ്പോഴേ ഇല്ല, ഒരു വര്ഷം കഴിഞ്ഞേ ഉള്ളു എന്നൊക്കെ പറഞ്ഞിട്ട് പെട്ടന്ന് ഗർഭിണി ആണെന്ന് അറിയുമ്പോൾ അവർ എന്ത് വിചാരിക്കും എന്ന ചിന്ത ആയിരുന്നു എനിക്ക് എന്നാണ് യുവ പറയുന്നത്. പ്രതീക്ഷിക്കാത്ത സമയത്ത് ആണ് ഇവൾ ഞങ്ങൾക്കടുത്തേക്ക് വരുന്നത്. അത് കൊണ്ട് തന്നെ ദൈവം തന്ന സമ്മാനമാണ് ഇവൾ എന്നാണ് ഞങ്ങൾ കരുതുന്നത്.