അഹാന തന്നെയാണ് ഈ സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ചത്

മലയാള സിനിമ മേഖലയിൽ ഏറെ ശ്രദ്ധ നേടിയ താരമാണ് അഹാന കൃഷ്ണ. അഭിനയം ആണെങ്കിലും നൃത്തം ആണെങ്കിലും ആലാപനം ആണെങ്കിലും തന്റെ കയ്യിൽ ഭദ്രം ആണെന്ന് തെളിയിച്ച താരമാണ് അഹാന കൃഷ്ണ. മലയാള സിനിമയിൽ…

മലയാള സിനിമ മേഖലയിൽ ഏറെ ശ്രദ്ധ നേടിയ താരമാണ് അഹാന കൃഷ്ണ. അഭിനയം ആണെങ്കിലും നൃത്തം ആണെങ്കിലും ആലാപനം ആണെങ്കിലും തന്റെ കയ്യിൽ ഭദ്രം ആണെന്ന് തെളിയിച്ച താരമാണ് അഹാന കൃഷ്ണ. മലയാള സിനിമയിൽ നിരവധി ആരാധകർ ഉള്ള താരം തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ കൂടി മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ്. നടൻ കൃഷ്ണകുമാറിന്റെ മകൾ ആയ അഹാനയ്ക്ക് മികച്ച സ്വീകാര്യതയാണ് ആരാധകർ നൽകുന്നത്. ടോവിനോ തോമസ് നായകനായ ലൂക്കയിൽ നായികയായി എത്തിയത് അഹാന ആയിരുന്നു. മികച്ച സ്വീകാര്യതയാണ് ചിത്രത്തിന്  ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. ഇന്ന് മലയാളത്തിലെ യുവനടിമാരുടെ ഇടയിൽ സ്ഥാനം നേടിയിരിക്കുകയാണ് അഹാന.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെയും തന്റെ കുടുംബത്തിന്റെയും വിശേഷങ്ങൾ മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇവയ്‌ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നതും. ഇൻസ്റ്റാഗ്രാമിൽ ആണെങ്കിലും ഫേസ്ബുക്കിൽ ആണെങ്കിലും എല്ലാം അഹാന സജീവമാണ്. തന്റെ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും എല്ലാം താരം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. ഒരു പക്ഷെ അത് തന്നെയാണ് താരത്തിന് ഇത്ര ഫോളോവേഴ്സ് കൂടാൻ കാരണവും. എന്തെന്നാൽ ഇവരുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്കും താൽപ്പര്യം ഏറെയാണ്. ഇപ്പോഴിതാ അഹാന പങ്കുവെച്ച തന്റെ പുതിയ വിശേഷം ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

തന്റെ യൂട്യൂബ് ചാനലിന് പത്ത് ലക്ഷം ഫോളോവേഴ്സ് ആണ് ഇപ്പോൾ സ്വന്തമായിരിക്കുന്നത്. ഇതിന്റെ സന്തോഷം ആണ് താരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. താൻ ആദ്യ കാലങ്ങളിൽ ഒന്നും യൂട്യൂബിന് വേണ്ടി കണ്ടന്റ് ക്രിയേറ്റ് ചെയ്യുന്നതിൽ അധികം ശ്രദ്ധിച്ചിരുന്നില്ല എന്നും എന്നാൽ പിന്നീട് ഇതിലേക്ക് കൂടുതൽ ശ്രദ്ധ നൽകുകയായിരുന്നു എന്നും അത് കൊണ്ട് തന്നെ തനിക്ക് വിജയം നേടാൻ കഴിഞ്ഞു എന്നുമാണ് അഹാന പറയുന്നത്. മാത്രമല്ല, ഇങ്ങനെ ഒരു നേട്ടം കൈവരിക്കാൻ കഴിഞ്ഞത് നിങ്ങൾ കാരണവും ആണെന്നും അതിനു എല്ലാവരോടും തനിക്ക് നന്ദി ഉണ്ടെന്നും താരം പറഞ്ഞു. നിരവധി പേരാണ് താരത്തിന് ആശംസകൾ നേർന്നു കൊണ്ടിരിക്കുന്നത്.