Film News

രാജപ്രൗഢിയിൽ തിളങ്ങി സീരിയൽ താരം മൃദുലയും സഹോദരിയും; ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു

സീരിയൽ താരം മൃദുല വിജയും സഹോദരി പാർവതി വിജയും ഒന്നിച്ച ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. പാമ്പരാഗത രീതിയിൽ ഉള്ള ചിത്രങ്ങൾ ആണ് ഇരുവരുടെയും. ഓറഞ്ച് നിറത്തിലുള്ള പട്ടു സാരിയും പച്ച ബ്ലൗസുമാണ് മൃദുലയുടെ വേഷം. ചുവപ്പ് പട്ടു സാരിയും നീല ബ്ലൗസുമാണ് പാര്‍വതി ധരിച്ചിരിക്കുന്നത്. സുന്ദരമായ ട്രഡീഷനല്‍ ആഭരണങ്ങള്‍ കൂടി ചേരുമ്ബോള്‍ ഇരുവര്‍ക്കും രാജകീയ പ്രൗഢി കൈവരുന്നു. ഇരുവരുടെയും കൈയിലുള്ള വസ്ത്രങ്ങൾ ഉപയോഗിച്ചാണ് ഇരുവരും ഒരുങ്ങിയിരിക്കുന്നത്.

ഒരു സ്റ്റൈലിസ്റ്, ആര്ടിസ്റ്, ഫോട്ടോഗ്രാഫർ എന്നിവർ ഒന്നിച്ചപ്പോൾ ഉണ്ടായ ഒരു സൃഷ്ടിയാണിത്. പല കഴിവുകൾ കൂടിച്ചേർന്നു മികച്ച സൃഷ്ടികൾക്ക് അവസരം ഒരുക്കുക എന്ന ഉന്ദേശത്തോടെയാണ് ഡിപി ഈ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. അതിന്റെ മറ്റൊരു ഉദാഹരണമാണ് ഈ ഫോട്ടോഷൂട്ട്”- അരുണ്‍ ദേവ് പറഞ്ഞു.

Trending

To Top
Don`t copy text!