കുഞ്ഞ് ധ്വനിയും ഇനി സീരിയലിലേക്ക്! അച്ഛനും മകളും സീരിയലില്‍ ഒന്നിച്ചെത്തുന്നു!! സന്തോഷം പങ്കിട്ട് മൃദുല

അടുത്തിടെയാണ് നടന്‍ യുവ കൃഷ്ണയ്ക്കും നടി മൃദുല വിജയുടെയും ജീവിതത്തിലേക്ക് പുതിയ അതിഥി എത്തിയത്. മകളുടെ വിശേഷങ്ങളെല്ലാം തന്നെ താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് എത്താറുണ്ട്. ഗര്‍ഭകാല വിശേഷങ്ങളെല്ലാം തന്നെ താരങ്ങള്‍ പങ്കിട്ടിരുന്നു. ഇപ്പോഴിതാ…

അടുത്തിടെയാണ് നടന്‍ യുവ കൃഷ്ണയ്ക്കും നടി മൃദുല വിജയുടെയും ജീവിതത്തിലേക്ക് പുതിയ അതിഥി എത്തിയത്. മകളുടെ വിശേഷങ്ങളെല്ലാം തന്നെ താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് എത്താറുണ്ട്. ഗര്‍ഭകാല വിശേഷങ്ങളെല്ലാം തന്നെ താരങ്ങള്‍ പങ്കിട്ടിരുന്നു.

ഇപ്പോഴിതാ മകള്‍ എത്തിയതിന് പിന്നാലെ മറ്റൊരു സന്തോഷവും കൂടെ എത്തിയെന്നാണ് ദമ്പതികള്‍ പങ്കുവക്കുന്നത്. മകളും അഭിനയത്തിലേക്ക് ചുവടുവയ്ക്കുന്നെന്ന സന്തോഷമാണ് താരങ്ങള്‍ പങ്കുവച്ചത്.

മഞ്ഞില്‍ വിരിഞ്ഞ പൂവ് സീരിയലിലൂടെയാണ് യുവ കൃഷ്ണ അഭിനയത്തിലേക്ക് എത്തുന്നത്. ഇതിലൂടെ തന്നെയാണ് മകള്‍ ധ്വനിയുടെയും സീരിയല്‍ അരങ്ങേറ്റവും. മഞ്ഞില്‍ വിരിഞ്ഞ പൂവില്‍ സോനയുടെ മകളായാണ് കുഞ്ഞ് ധ്വനി എത്തുന്നത്.

ഇനി അച്ഛന്റെയും മകളുടെയും ആദ്യ സീരിയലാണ് മഞ്ഞില്‍ വിരിഞ്ഞ പൂവെന്ന് പറയാമെന്നും മൃദുല പറയുന്നു. ഇത് പെട്ടെന്ന് എടുത്ത തീരുമാനമാണെന്നും താരങ്ങള്‍ വ്യക്തമാക്കി.

ലൊക്കേഷനില്‍ മൃദുല തന്നെയായിരുന്നു ധ്വനിയെ പരിചരിച്ചത്. ലൊക്കേഷനിലെ അനുഭവമൊക്കെ യുവ മകളോട് ചോദിക്കുന്നുണ്ട്. കുഞ്ഞിനെ സീരിയലിലേക്ക് കൊണ്ടുവരാമെന്ന് പെട്ടെന്നാണ് തീരുമാനിച്ചത്.

യഥാര്‍ഥത്തില്‍ സീരിയലിലേക്ക് ന്യൂബോണ്‍ ബേബിയെ തപ്പി നടക്കുകയായിരുന്നു അവര്‍. ഷൂട്ടിന് വേണ്ടി കൊണ്ടുവന്ന കുഞ്ഞുവാവ കുറച്ച് വലുതായി. അങ്ങനെയാണ്. ഒടുവില്‍ സംവിധായകന്‍ തങ്ങളോട് വാവയെ കൊണ്ടുവരാമോയെന്ന് ചോദിച്ചത്. കുഞ്ഞ് ജനിച്ചിട്ട് വെറും 36ാമത്തെ ദിവസമായതേയുള്ളൂ എന്നും യുവ പറയുന്നു.