ക്ലാസിക് പ്രണയഗാനം ആലപിച്ച് ചിയാന്‍ വിക്രം; ആസ്വദിച്ച് തൃഷ- വീഡിയോ

‘സാമി’ എന്ന ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റിലൂടെ ഭാര്യാഭര്‍ത്താക്കന്മാരായി വിസ്മയിപ്പിച്ച ചിയാന്‍ വിക്രമും തൃഷ കൃഷ്ണനും ഇപ്പോള്‍ ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന ചിത്രത്തിലെ സഹോദരങ്ങളായി പ്രേക്ഷകരുടെ മനം കവരുകയാണ്. മണിരത്നത്തിന്റെ ഇതിഹാസ ചിത്രത്തില്‍ വിക്രം ആദിത കരികാലനെ…

‘സാമി’ എന്ന ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റിലൂടെ ഭാര്യാഭര്‍ത്താക്കന്മാരായി വിസ്മയിപ്പിച്ച ചിയാന്‍ വിക്രമും തൃഷ കൃഷ്ണനും ഇപ്പോള്‍ ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന ചിത്രത്തിലെ സഹോദരങ്ങളായി പ്രേക്ഷകരുടെ മനം കവരുകയാണ്. മണിരത്നത്തിന്റെ ഇതിഹാസ ചിത്രത്തില്‍ വിക്രം ആദിത കരികാലനെ അവതരിപ്പിക്കുമ്പോള്‍, ധീരയായ രാജകുമാരിയായ കുന്ദവായ് ആണ് തൃഷ.

Vikram456

ജനപ്രിയ കപില്‍ ശര്‍മ്മ ഷോയില്‍ അതിഥികളായി വിക്രമും തൃഷയും പങ്കെടുത്തപ്പോള്‍ അവതാരകന്‍ ഒരു ഗാനം ആലപിക്കാന്‍ നടനോട് ആവശ്യപ്പെട്ടു. മണിരത്നത്തിന്റെ ബോംബെയിലെ എ.ആര്‍.റഹ്‌മാന്റെ ഉയിരേ ഉയിരേ എന്ന ഗാനം വിക്രം പാടിയപ്പോള്‍ അവിടെയുണ്ടായിരുന്നവരെല്ലാം കൈയടിക്കാന്‍ തുടങ്ങി.

 

View this post on Instagram

 

A post shared by Vikram (@the_real_chiyaan)

വിക്രമിന്റെ അടുത്തിരുന്ന തൃഷ താളം പിടിച്ച് ഗാനം ആസ്വദിക്കുന്നുണ്ട്. ‘സാമി’, ‘ഭീമ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘പൊന്നിയിന്‍ സെല്‍വന്‍’.

ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത വിക്രം ചിത്രം ‘ധ്രുവനച്ചത്തിരം’ ഈ വര്‍ഷം ഡിസംബറില്‍ ലോകമെമ്പാടും പ്രദര്‍ശനത്തിനെത്താന്‍ ഒരുങ്ങുകയാണ്.