യുവയും മൃദുലയും എന്നാണ് ഒന്നാകുന്നത് ? ഒടുവിൽ വിവാഹ തീയതിയെ കുറിച്ച് താരം - മലയാളം ന്യൂസ് പോർട്ടൽ
Film News

യുവയും മൃദുലയും എന്നാണ് ഒന്നാകുന്നത് ? ഒടുവിൽ വിവാഹ തീയതിയെ കുറിച്ച് താരം

മലയാളികളുടെ പ്രിയ താരങ്ങൾ ആയ യുവ കൃഷ്ണയും മൃദുലയും ജീവിതത്തിൽ ഒന്നാകാനായുള്ള ഒരുക്കത്തിൽ ആണ്. ‘മഞ്ഞിൽ വിരിഞ്ഞ പൂവി’ലെ മനു പ്രതാപ് എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമാണ് യുവകൃഷ്ണ. യുവയുടെ ജീവിതസഖിയാവുന്ന മൃദുല വിജയ് ഒട്ടനവധി കഥാപാത്രങ്ങളിലൂടെ മിനി സ്‌ക്രീനിന്റെ സ്വന്തം നായികയാണ്. ഇരുവരുടേയും വിവാഹനിശ്ചയം വളരെ ലളിതമായി അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ ഡിസംബർ 23 ആണ് നടന്നത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

സീരിയൽ മേഖലയിൽ ആണ് ഇരുവരും ഏങ്കിലും ഇതൊരു പ്രണയവിവാഹമല്ല. രണ്ട് കുടുംബക്കാരും ആലോചിച്ചുറപ്പിച്ച വിവാഹം ആണ്. ഇപ്പോൾ ആണ് തങ്ങൾ പ്രണയത്തിൽ ആയതെന്ന് ഇരുവരും പ്രതികരിച്ചിരുന്നു. യുവയുടേയും മൃദുലയുടേയും അമ്മ വേഷത്തിൽ സീരിയലുകളിൽ നിറയുന്ന രേഖ രതീഷ് വഴിയാണ് ആലോചന വന്നതെന്നും രണ്ട് കുടുംബക്കാർക്കും ഇഷ്ടമായി ഉറപ്പിക്കുകയായിരുന്നു എന്നും ഇരുവരും സൂചിപ്പിച്ചിരുന്നു. വിവാഹത്തിന് മുന്നോടിയായാണ് ഇവര്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയത്. രേഖ രതീഷ് ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് പറഞ്ഞുവെന്ന് അറിയിച്ച് യുവ മെസ്സേജ് അയച്ചിരുന്നു. എന്ത് മറുപടിയാണ് നല്‍കിയതെന്ന് ചോദിച്ചപ്പോള്‍ ഒന്നും പറഞ്ഞില്ലെന്നായിരുന്നു പറഞ്ഞത്. അങ്ങനെയാണ് ഞങ്ങള്‍ ഇരുവരും കാര്യങ്ങളെക്കുറിച്ച് സംസാരിച്ചത്. ഒരുദിവസം കൊണ്ട് തന്നെ കാര്യങ്ങളെല്ലാം സംസാരിച്ചിരുന്നു.

പിന്നീടാണ് ജാതകം ചോദിച്ച് മൃദുലയുടെ അച്ഛനെ വിളിച്ചത്. ജാതകം ചേരുമെന്ന് മനസ്സിലായതോടെ എന്‍ഗേജ്‌മെന്റ് നടത്താനായി തീരുമാനിച്ചത്. 10 ദിവസം കൊണ്ടാണ് കാര്യങ്ങളെല്ലാം നടന്നതെന്ന് ഇരുവരും പറഞ്ഞിരുന്നു. എന്നിരുന്നാലും എന്നാണ് വിവാഹതീയതി എന്ന് താരങ്ങള്‍ വെളിപ്പെടുത്തിയിരുന്നില്ല. ഈ വര്‍ഷം വിവാഹം ഉണ്ടാകും എന്ന സൂചന ഉണ്ടായിരുന്നു എങ്കിലും മൃദുല ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയിരുന്നില്ല. അതിനുള്ള മറുപടി നല്‍കുകയാണ് ഇപ്പോള്‍ മൃദുല വിജയ്. ഒരു ആറുമാസം കഴിഞ്ഞു വിവാഹം ഉണ്ടാകും എന്നും, തീയതി തീരുമാനിച്ചിട്ടില്ല എന്നാണ് ഇന്‍സ്റ്റയില്‍ പങ്ക് വച്ച ഒരു യൂ ട്യൂബ് ചാനല്‍ ലിങ്കിലൂടെ മൃദുല പറഞ്ഞത്.

Join Our WhatsApp Group

Trending

To Top
Don`t copy text!