കരയുന്ന ചിത്രങ്ങൾ പങ്കുവച്ച് മൃണാൽ താക്കൂർ; കാരണം അന്വേഷിച്ച് ആരാധകർ!!

ദുൽഖർ സൽമാൻ നായകനായ ‘സീതരാമം’ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധ നേടിയ നടിയാണ് മൃണാൽ താക്കൂർ. സീതമഹാലക്ഷ്മി എന്ന ഒറ്റ കഥാപാത്രത്തിലൂടെ നിരവധി ആരാധകരെ സൃഷ്ടിച്ച താരമാണ് മൃണാൽ താക്കൂർ. ഇപ്പോഴിതാ കരയുന്ന ഒരു…

ദുൽഖർ സൽമാൻ നായകനായ ‘സീതരാമം’ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധ നേടിയ നടിയാണ് മൃണാൽ താക്കൂർ. സീതമഹാലക്ഷ്മി എന്ന ഒറ്റ കഥാപാത്രത്തിലൂടെ നിരവധി ആരാധകരെ സൃഷ്ടിച്ച താരമാണ് മൃണാൽ താക്കൂർ. ഇപ്പോഴിതാ കരയുന്ന ഒരു ചിത്രം താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നു. ‘ഇന്നലെ കഠിനമായിരുന്നു, എന്നാൽ ഇന്ന് ശക്തയും സന്തുഷ്ടയുമാണ്’ എന്ന ക്യാപ്ഷനോടെ ആയിരുന്നു ഫോട്ടോ പങ്കിട്ടത്.

എന്നാൽ താരം കരയുന്നതിന്റെ കാരാണം അന്വേഷിക്കുകയാണ് ആരാധകർ. ഒടുവിൽ കരയുന്ന ചിത്രം പങ്കുവയ്ക്കാനുണ്ടായ കാരണത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മൃണാൽ താക്കൂർ. ദുർബലമായ തോന്നലുകൾ സാധാരണമാണെന്ന് തുറന്നു പറയാൻ വേണ്ടിയാണ് താൻ അത്തരത്തിലൊരു ഫോട്ടോ പങ്കുവച്ചത് എന്നാണ് മൃണാൽ തുറന്നു പറഞ്ഞിരിക്കുന്നത്.

എനിക്ക് ആ ചിത്രം പങ്കുവച്ചപ്പോൾ വളരെ ആശ്വസം തോന്നി. നമുക്ക് നിരാശയും സങ്കടവും ആത്മവിശ്വാസമില്ലായ്മയും തോന്നുന്ന ദിവസങ്ങൾ ഉണ്ടാവുമല്ലോ? എന്നാൽ അതിനർത്ഥം വിഷാദ രോഗം വന്നു എന്നല്ല. അങ്ങനെയുള്ള തോന്നൽ ഉണ്ടാകുന്നതിനും സഹായം തേടുന്നതിനും ഇടയിൽ ഒരു നേർത്ത വരയുണ്ടെന്നും താര്ം വ്യക്തമാക്കുന്നു. ദുർബലയാണെന്ന് തുറന്നു പറയുന്നതിൽ സങ്കടപ്പെടേണ്ട ആവശ്യമില്ലെന്നാണ് ഞാൻ പറയാൻ ഉദ്ദേശിച്ചതെന്നും സോഷ്യൽ മീഡിയയിൽ എല്ലാം മനോഹരമാണെന്ന് കാണിക്കാനാണ് ശ്രമിക്കുന്നതെന്നും പക്ഷെ അതിന് പിന്നിൽ ഒരുപാട് കഠിനാധ്വനങ്ങളുണ്ടെന്നും താരം പറയുന്നുഒരു വ്യക്തിയായാലും അഭിനേതാവായാലും ഒത്തിരി പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. എന്റെ മനസ് പറയുന്നത് കേൾക്കാൻ തീരുമാനിച്ചു. അതുകൊണ്ട് സന്തുഷ്ടയാണ് എന്നാണ് മൃണാൽ താക്കൂർ പറഞ്ഞിരിക്കുന്നത്