സിനിമയില്‍ ഭാഗ്യപരീക്ഷണത്തിനൊരുങ്ങി ധോണി; നായികയായെത്തുന്നത് നയന്‍താര

സിനിമാ മേഖലയില്‍ ചുവടുവയ്ക്കാന്‍ ഒരുങ്ങി ക്രിക്കറ്റ് താരം എം.എസ് ധോണി. തമിഴ് സിനിമാ മേഖലയിലാണ് ധോണി ഭാഗ്യപരീക്ഷണത്തിനൊരുങ്ങുന്നത്. നിര്‍മാതാവിന്റെ വേഷത്തിലാകും താരം സിനിമയിലെത്തുന്നത്. തമിഴ് സിനിമ മേഖലയിലേക്കാണ് താരമെത്തുന്നത്. ഐപിഎല്‍ അവസാനിച്ച ശേഷം ഒദ്യോഗിക…

സിനിമാ മേഖലയില്‍ ചുവടുവയ്ക്കാന്‍ ഒരുങ്ങി ക്രിക്കറ്റ് താരം എം.എസ് ധോണി. തമിഴ് സിനിമാ മേഖലയിലാണ് ധോണി ഭാഗ്യപരീക്ഷണത്തിനൊരുങ്ങുന്നത്. നിര്‍മാതാവിന്റെ വേഷത്തിലാകും താരം സിനിമയിലെത്തുന്നത്. തമിഴ് സിനിമ മേഖലയിലേക്കാണ് താരമെത്തുന്നത്. ഐപിഎല്‍ അവസാനിച്ച ശേഷം ഒദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തില്‍ നയന്‍താര നായിക കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് സൂചന. ഡോക്യുമെന്ററിയും വെബ് സീരീസുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ധോണി സിനിമ നിര്‍മ്മാണത്തിന് ഒരുങ്ങുന്നത്.

അതേസമയം ധോണിയുടെ ജീവിതകഥ പറഞ്ഞ ‘എംഎസ് ധോണി ദി അണ്‍ടോള്‍ഡ് സ്റ്റോറി’ ബോക്‌സോഫീസില്‍ വന്‍ വിജയമായിരുന്നു. അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതായിരുന്നു ധോണിയുടെ വേഷം മനോഹരമാക്കിയത്. ദിഷ പടാനിയും കിയാര അദ്വാനിയുമാണ് നായികാ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ നീരജ് പാണ്ഡെ ധോണിയുടെ വേഷത്തിലേക്ക് സുശാന്തിനെ തെരഞ്ഞെടുക്കാനുള്ള കാരണം, ധോണിയെ പോലെ തന്നെ എളിമയുള്ള, ഏറ്റവും കൂളായ മനുഷ്യനാണ് സുശാന്ത് എന്നതായിരുന്നു. സംവിധായകന്‍ നീരജ് പാണ്ഡെ തന്നെ ഒരവസരത്തില്‍ ഇതിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചിട്ടുണ്ട്.

ഏറെ കഠിനാധ്വാനിയായ സുശാന്ത് സിങ് പല തരത്തിലും ധോണിയുമായി സാമ്യമുള്ള താരമാണ് എന്നും നീരജ് പാണ്ഡെ പറഞ്ഞിരുന്നു. ധോണിയായി മികച്ച അഭിനയമാണ് സുശാന്ത് കാഴ്ചവച്ചത്. ബോക്സോഫീസിലും സിനിമ കോടികള്‍ വാരിക്കൂട്ടി.