തെരുവിൽ കിടക്കുന്ന പട്ടിക്ക് വേണ്ടി ആരോട് പൈസക്ക് ചോദിക്കും എന്ന ചിന്തയാവാം ഇയാളുടെ ഈ മനോഭാവത്തിനു കാരണം!

മൃഗങ്ങളോട് ഒട്ടും ദയ ഇല്ലാത്ത ഒരു മൃഗ ഡോക്ടറിന്റെ പ്രവർത്തി കുറിച്ച് പറയുകയാണ് മുഹമ്മദ് ഷിബിൽ എന്ന യുവാവ്.  ഡോക്ടറിന്റെ അനാസ്ഥ കാരണം ജീവൻ വെടിയേണ്ടി വന്ന ഒരു നായയെ കുറിച്ചാണ് ഷിബിൽ തന്റെ…

മൃഗങ്ങളോട് ഒട്ടും ദയ ഇല്ലാത്ത ഒരു മൃഗ ഡോക്ടറിന്റെ പ്രവർത്തി കുറിച്ച് പറയുകയാണ് മുഹമ്മദ് ഷിബിൽ എന്ന യുവാവ്.  ഡോക്ടറിന്റെ അനാസ്ഥ കാരണം ജീവൻ വെടിയേണ്ടി വന്ന ഒരു നായയെ കുറിച്ചാണ് ഷിബിൽ തന്റെ ഫേസ്ബുക്കിൽ കൂടി പറഞ്ഞത്. ഷിബിലിന്റെ കുറിപ്പ് ഇങ്ങനെ,

ജീവന്റെ വിലയറിയാത്ത മൃഗ ഡോക്ടർ. ഇന്ന് ഞങ്ങളുടെ പതിമുന്നാം വാർഡിൽ, ഞാൻ പലചരക്ക്സാധനങ്ങൾ വാങ്ങി വീട്ടിലേക്കു പോകുന്നതിനിടെ റോഡരികിൽ അവശനായി ഒരു നായ കിടക്കുന്നത് കാണാനിടയായി. ജീവന് വേണ്ടി മല്ലിടുന്ന നായയെ കണ്ടയുടനെ ഞാൻ എന്റെ സുഹൃത്ത് ബിജിത്തിനെയും വിളിച്ചു നായക്ക് വെള്ളം കൊടുത്തു. അത് കൈകാലിട്ടടിക്കുന്ന നായയ്ക്ക് താത്കാലിക ആശ്വാസം നൽകി. ഉടനെ ഞാൻ വാർഡ് മെമ്പറെ വിവരം അറിയിച്ചു. മെമ്പർ അപ്പൊൾ തന്നെ വെറ്റിനറി ഡോക്ടർ ജോഷി സാറിനെ വിളിച്ചു. അദ്ദേഹം ഫോൺ എടുക്കുന്നില്ല, നീ പെട്ടെന്ന് അവിടെ പോയി അദ്ദേഹത്തെ വിളിച്ചു കൊണ്ടു വാ, എന്തെങ്കിലും ഒബ്ജക്ഷൻ പറയുകയാണെങ്കിൽ മെമ്പർ അയച്ചതാണ് എന്ന് പറയാൻ പറഞ്ഞു. ആദ്യമേ കുറെ മുടന്തൻ ന്യായങ്ങൾ പറഞ്ഞു പിന്തിരിപ്പിക്കാൻ നോക്കിയ ഡോക്ടറോട് മെമ്പർ പറഞ്ഞ കാര്യവും പറഞ്ഞു മെമ്പറെ കണക്ട് ചെയ്തു കൊടുത്തു. തെരുവ് നായയെ ചികിൽസിക്കണമെങ്കിൽ ആരെങ്കിലും അതിന്റെ റെസ്പോൺസബിലിറ്റി ഏറ്റെടുക്കണമെന്നും എങ്കിൽ മാത്രമേ ചികിൽസിക്കുള്ളു എന്നും മെമ്പറോട് പറഞ്ഞ അദ്ദേഹം ഒന്നുടെ പറഞ്ഞു.

കണ്ണൂരിലുള്ള മൃഗ സ്നേഹികളെയാണ് അറിയിക്കേണ്ടത് അവർ വന്നു കൊണ്ട് പൊയ്ക്കോളും എന്ന്. ഈ കുട്ടി വഴിപോകുമ്പോൾ ഈ അവസ്ഥയിൽ നായയെ കണ്ടു അലിവ് തോന്നി എന്നെ വിളിച്ചതാണെന്നും, അതുകൊണ്ടാണ് ഒരു മൃഗ ഡോക്ടർ എന്നനിലയിൽ താങ്കളുടെ അടുത്തേക്ക് അവരെ അയച്ചതെന്നും, അത്യസന്ന നിലയിലായ ഒരു പട്ടിയെ കണ്ണൂരിൽ നിന്നും ആള് വരാൻ കാത്തു നിന്നാൽ അത് ചത്തു പോകുമെന്നും അതിന്റെ ജീവൻ രക്ഷിക്കാൻ താങ്കൾ മനസ് കാണിക്കണമെന്നും മെമ്പർ ആവശ്യപ്പെട്ടപ്പോൾ ഒരു വിധത്തിൽ അദ്ദേഹം വരാൻ സന്നദ്ധത അറിയിച്ചു. വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ ഷോപ്പിലേക്ക് പോയത് കൊണ്ട് എന്റെ കയ്യിൽ ബൈക്ക് ആയിരുന്നു ഉള്ളത്. അങ്ങനെ പുറത്തെത്തിയ അദ്ദേഹം ബൈക്ക് കണ്ടപ്പോൾ ബൈക്കിൽ വരാൻ പറ്റില്ലെന്നും കാറോ ഓട്ടോയോ വേണമെന്നും പറഞ്ഞു തിരികെ കേറിപ്പോയി. അങ്ങനെ ചികിത്സ കിട്ടാതെ ആ പാവം മിണ്ടാ പ്രാണി ഇഹലോക വാസം വെടിഞ്ഞു. മൃഗങ്ങളോട് സ്നേഹം ഉള്ള ആളായിരുന്നു ഈ ഡോക്ടർ എങ്കിൽ ആ പട്ടിയെ ഒന്ന് വന്നു കാണാനെങ്കിലും അദ്ദേഹം തയാറാകുമായിരുന്നു. ഇയാളുടെ പെരുമാറ്റം കണ്ടപ്പോൾ എംബിബിസ് ന് സീറ്റ് കിട്ടാഞ്ഞിട്ട് വെറ്റിനറി എടുക്കേണ്ടി വന്നതാണ് എന്നാണ് തോന്നുന്നത്. ഡോക്റ്ററെ വീട്ടിലേക്ക് കൊണ്ട് വന്നാൽ ആ വീട്ടിൽ നിന്നും പൈസ വാങ്ങാം, എന്നാൽ തെരുവിൽ കിടക്കുന്ന പട്ടിക്ക് വേണ്ടി ആരോട് പൈസക്ക് ചോദിക്കും എന്ന ചിന്തയാവാം ഇയാളുടെ ഈ മനോഭാവത്തിനു കാരണം. എങ്കിൽ ഒരു കാര്യം പറയട്ടെ ഡോക്ടർ സാറെ, താങ്കൾ ഒന്നവിടം വരെ വരാൻ മനസ് കാണിച്ചിരുന്നെങ്കിൽ ഞങ്ങൾ പാട്ട നീട്ടി പിരിച്ചു തരുമായിരുന്നു നിങ്ങൾക്ക് വേണ്ട സംഖ്യ. ഒരു നായയുടെ മരണ വെപ്രാളം കണ്ടപ്പോൾ വഴി പോക്കനായ എനിക്കുള്ള അത്രയും പ്രയാസം ഒരു മൃഗ ഡോക്ടറായ താങ്കൾക് ഇല്ലാതെ പോയല്ലോ. ഈ പാവം മൃഗങ്ങൾക് വേണ്ടി ശബ്‌ദിക്കാനോ സമരം ചെയ്യാനോ ആരുമില്ലല്ലോ, അതുകൊണ്ടാണ് ഇത്രയും എഴുയതിത്. താങ്കളോടുള്ള എന്റെ പ്രതിഷേധം ഇങ്ങനെയെങ്കിലും അറിയിക്കാതിരിക്കാൻ കഴിഞ്ഞില്ല.