സുജിതയെ ഓർമ്മയിലെ, താരത്തിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ!

ജനിച്ച് നാല്പത്തിയൊന്നാം ദിവസം മുതൽ ക്യാമറയ്ക്ക് മുന്നിൽ എത്തിയ താരമാണ് സുജിത. നിരവധി ചിത്രങ്ങളിൽ ആണ് താരം ബാലതാരമായി അഭിനയിച്ചത്. നിരവധി സൂപ്പർസ്റ്റാറുകൾക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ച താരം രണ്ടു തവണ ബാലതാരത്തിനുള്ള സംസ്ഥാന…

ജനിച്ച് നാല്പത്തിയൊന്നാം ദിവസം മുതൽ ക്യാമറയ്ക്ക് മുന്നിൽ എത്തിയ താരമാണ് സുജിത. നിരവധി ചിത്രങ്ങളിൽ ആണ് താരം ബാലതാരമായി അഭിനയിച്ചത്. നിരവധി സൂപ്പർസ്റ്റാറുകൾക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ച താരം രണ്ടു തവണ ബാലതാരത്തിനുള്ള സംസ്ഥാന പുരസ്ക്കാരം നേടിയെടുത്തിട്ടുണ്ട്. മലയാളത്തിലും തമിഴിലും തെലുങ്കിലും ആയി ഏകദേശം മുപ്പത്തഞ്ചോളം ചിത്രത്തിൽ ആണ് താരം ബാലതാരമായി അഭിനയിച്ചത്. സുജിതയുട സഹോദരനും സിനിമയിൽ ബാലതാരമായി അഭിനയിച്ചിരുന്നു. സഹോദരന് വേണ്ടി ലൊക്കേഷനുകളിൽ എത്തിയപ്പോൾ ആണ് തനിക്കും അഭിനയിക്കാനുള്ള അവസരം ലഭിച്ചതെന്ന് സുജിത നേരുത്തെ തന്നെ പറഞ്ഞിരുന്നു. തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ വ്യക്തിയും തന്റെ സഹോദരൻ തന്നെ ആണെന്ന് സുജിത പറഞ്ഞിരുന്നു.

അതിനു ശേഷം നായികയായും സഹനടിയായും എല്ലാം താരം പ്രേക്ഷകർക്ക് മുന്നിൽ വീണ്ടും എത്താൻ തുടങ്ങി. ഏകദേശം നൂറിൽ അധികം ചിത്രങ്ങളിൽ ആണ് താരം മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെയായി അഭിനയിച്ച് കഴിഞ്ഞത്.സിനിമയ്ക്ക് പിന്നാലെ താരം സീരിയലിലും സജീവമാകാൻ തുടങ്ങിയിരുന്നു. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഹരിചന്ദനം സീരിയലിലെ ഉണ്ണിമായയെ മലയാളികൾ അത്രപെട്ടെന്നൊന്നും മറക്കില്ല. ഇന്നും സുജിത എന്ന പേര് കേൾക്കുമ്പോൾ തന്നെ പ്രേഷകരുടെ മനസ്സിൽ ഓടിവരുന്നത് ഹരിചന്ദനവും അതിലെ താരത്തിന്റെ കഥാപാത്രവും ആണ്. എന്നാൽ പതുക്കെ താരം മലയാളം സീരിയലുകളിൽ നിന്ന് അപ്രത്യക്ഷം ആക്കുകയായിരുന്നു.

മലയാളത്തിൽ ചുരുങ്ങിയ സമയം കൊണ്ട് കുറെയധികം നല്ല പരമ്പരകൾ ചെയ്ത താരം എന്നാൽ ഇപ്പോൾ മലയാളം സീരിയലുകൾ ചെയ്യുന്നില്ല. അതെ സമയം താരം ഇപ്പോഴും തമിഴിൽ സജീവമാണ്. പലപ്പോഴും അതിന്റെ കാരണം പ്രേക്ഷകർ താരത്തിനോട് തിരക്കിയിട്ടുണ്ടെങ്കിലും അതിന്റെ മറുപടി മാത്രം താരം പറഞ്ഞിട്ടില്ല. തമിഴിൽ പാണ്ട്യൻ സ്റ്റോഴ്സ് എന്ന പരമ്പരയിൽ ആണ് സുജിത ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ഇതിന്റെ മലയാളം പതിപ്പ് ആണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സ്വാന്തനം സീരിയൽ.