‘വലിയ പ്രയാസങ്ങള്‍ ഒന്നും ഇല്ലാതെ കണ്ടിരിക്കാവുന്ന, ചോര പൊടിക്കാത്ത ഒരു ത്രില്ലര്‍’

സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ ഇബ്രാഹിം കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ‘റോയ്’എന്ന ചിത്രം ഡയറക്ട് ഒടിടി റിലീസായിരുന്നു. ഡിസംബര്‍ ഒമ്പതിന് സോണി…

സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ ഇബ്രാഹിം കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ‘റോയ്’എന്ന ചിത്രം ഡയറക്ട് ഒടിടി റിലീസായിരുന്നു. ഡിസംബര്‍ ഒമ്പതിന് സോണി ലിവ് ഒടിടിയിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തി ‘റോയ്’ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. നെട്ടൂരാന്‍ ഫിലിംസ്, വിശ്വദീപ്തി ഫിലിംസ് എന്നിവയുടെ ബാനറില്‍ സജീഷ് മഞ്ചേരി, സനൂബ് കെ. യൂസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. മുഹ്‌സിന മുസ്തഫ മൂവീ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ‘അരികില്‍ ഒരാള്‍ പോലെ വലിയ പ്രയാസങ്ങള്‍ ഒന്നും ഇല്ലാതെ കണ്ടിരിക്കാവുന്ന, ചോര പൊടിക്കാത്ത ഒരു ത്രില്ലര്‍ ആണെന്ന് പറയുന്നു.

Sunil Ibrahim &ടീമിന്റെ റോയ് കണ്ടിരിക്കാവുന്ന ഒരു ഫീല്‍ ഗുഡ് സൈക്കോ ത്രില്ലര്‍ ആണ്..
സ്വപ്നങ്ങളും റിയാലിറ്റിയും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ കഴിയാത്ത റോയിയുടെയും (Suraj Venjaramoodu ) അയാളുടെ സ്വപ്നങ്ങള്‍ക്ക് പിന്നാലെ പോവുന്ന, എഴുത്തുകാരിയും ജേര്‍ണലിസ്റ്റുമായ ഭാര്യ ടീനയുടെയും( Sija Rose )കഥയാണ് റോയ്…
അരികില്‍ ഒരാള്‍ പോലെ വലിയ പ്രയാസങ്ങള്‍ ഒന്നും ഇല്ലാതെ കണ്ടിരിക്കാവുന്ന, ചോര പൊടിക്കാത്ത ഒരു ത്രില്ലര്‍..
അരികില്‍ ഒരാളിന്റെ ക്ലൈമാക്‌സ് ഓപ്പണ്‍ എന്‍ഡിംഗ് ആയിരുന്നുവെങ്കിലും കുറച്ചു കണ്‍ഫ്യൂഷന്‍ ഉണ്ടാക്കിയിരുന്നു..
എന്നാല്‍ റോയ് യുടെ ക്ലൈമാക്‌സ് ക്ലിയര്‍ ആണ്.ഒരു 2 ആം ഭാഗത്തിനു വഴി വെച്ചുള്ള സസ്‌പെന്‍സ് എന്‍ഡിങ് എന്ന് വേണമെങ്കിലും പറയാം..
റോയിയുടെ സ്വപ്നത്തിലെ മുടി പിന്നി കെട്ടിയ,നിഷ്‌കളങ്കമായ ചിരിയുള്ള ആ പെണ്‍കുട്ടി ഇപ്പോഴും വല്ലാതെ പിന്തുടരുന്നുണ്ട്.. haunting..
കോളേജ് കാലത്ത് അത്ര വെടിപ്പല്ലാത്ത ചരിത്രമുള്ള രാജഗോപാലും സുഹൃത്തുക്കളും ചേര്‍ന്ന് ക്രൂരമായി കൊല ചെയ്തു ആ വീടിനുള്ളില്‍ കുഴിച്ചു മൂടിയ ‘സെല്‍വി’ ആവാം അവള്‍..
അതിന്റെ കുറ്റബോധത്തിലാവണം അയാള്‍ തന്റെ പ്രധാന നോവലിന് സെല്‍വി എന്ന് പേര് നല്‍കിയത്..
ചിലപ്പോള്‍ അത് അവളുടെ തന്നെ കഥയുമാവാം..
സ്വപ്നത്തില്‍ വന്നു റോയിയോട് ‘കാണാതായവര്‍’ എവിടെ ഉണ്ടെന്നു ഞാന്‍ പറയട്ടെ എന്നാണ് അവള്‍ ചോദിക്കുന്നത്.അത്‌കൊണ്ട് അവള്‍ക്കൊപ്പം കാണാതായ മറ്റു ചിലരും ഉണ്ടെന്ന് വിചാരിക്കാം.. റോയ് കണ്ടത് അവളെ മാത്രമാണ്. ഒടുവില്‍ ടീനയ്ക്ക് പോലീസ് നല്‍കുന്ന കേസ് ഫയലില്‍ ആ പെണ്‍കുട്ടിയെ കൂടാതെ രണ്ടുപേര്‍ കൂടി ഇല്ലേ..
അത് അവരാവാം.. ഒരു രണ്ടാം ഭാഗത്തിന് സ്‌കോപ് ഉണ്ടോ..ആവോ..ആര്‍ക്കറിയാമെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഡോക്ടര്‍ റോണി ഡേവിഡ്, ജിന്‍സ് ഭാസ്‌ക്കര്‍, വി.കെ. ശ്രീരാമന്‍, വിജീഷ് വിജയന്‍, റിയ സൈറ, ഗ്രേസി ജോണ്‍, ബോബന്‍ സാമുവല്‍, അഞ്ജു ജോസഫ്, ആനന്ദ് മന്മഥന്‍, ജെനി പള്ളത്ത്, ശ്രീലാല്‍ പ്രസാദ്, ഡെയ്‌സ് ജെയ്‌സണ്‍, രാജഗോപാലന്‍ പങ്കജാക്ഷന്‍, വിനയ് സെബാസ്റ്റ്യന്‍, യാഹിയ ഖാദര്‍, ദില്‍ജിത്ത്, അനൂപ് കുമാര്‍, നിപുണ്‍ വര്‍മ്മ, അനുപ്രഭ, രേഷ്മ ഷേണായി, നന്ദിത ശങ്കര, ആതിര ഉണ്ണി, മില്യണ്‍ പരമേശ്വരന്‍, ബബിത്, ലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.