ഇനി ആവര്‍ത്തിക്കില്ല! ജൂഡിന്റെ മുടിയെ ചൊല്ലിയുള്ള പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി

ജൂഡ് ആന്റണിയ്‌ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി. ജൂഡ് ആന്റണിയുടെ പുതിയ ചിത്രം ‘2018 എവരിവണ്‍ ഈസ് എ ഹീറോ’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ചിനിടെയായിരുന്നു മമ്മൂട്ടിയുടെ വിവാദ പരാമര്‍ശം. ‘ജൂഡ് ആന്റണിക്ക്…

ജൂഡ് ആന്റണിയ്‌ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി. ജൂഡ് ആന്റണിയുടെ പുതിയ ചിത്രം ‘2018 എവരിവണ്‍ ഈസ് എ ഹീറോ’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ചിനിടെയായിരുന്നു മമ്മൂട്ടിയുടെ വിവാദ പരാമര്‍ശം. ‘ജൂഡ് ആന്റണിക്ക് തലയില്‍ മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിമുണ്ട്’ എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍.

അതേസമയം, ഇത് ബോഡി ഷെയ്മിംഗ് ആണെന്ന രീതിയില്‍ രൂക്ഷവിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സംഭവത്തില്‍ ജൂഡ് തന്നെ പ്രശ്‌നമൊന്നും ഇല്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. എങ്കിലും പലരും വിമര്‍ശിക്കുന്നതിനിടെയാണ് മമ്മൂക്ക ഖേദം പ്രകടിപ്പിച്ച് രംഗത്ത് എത്തിയത്.

‘ജൂഡ് ആന്റണി’യെ പ്രകീര്‍ത്തിക്കുന്ന ആവേശത്തില്‍ ഉപയോഗിച്ച വാക്കുകള്‍ ചിലരെ അലോസരപ്പെടുത്തിയതില്‍ എനിക്കുള്ള ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും മമ്മൂട്ടി പറഞ്ഞു. ഇക്കാര്യം ഓര്‍മ്മിപ്പിച്ച എല്ലാവര്‍ക്കും നന്ദിയെന്നും മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.