കനകയുടെ മുന്നിൽ നീ ഡ്രസ്സ് ഇല്ലാതെ നിൽക്കുമെന്ന് പറഞ്ഞില്ലേ? സമ്മതിച്ചു തന്നട എന്ന ജഗതീഷിന്റെ പറച്ചിൽ!

മലയാള സിനിമ പ്രേമികൾ എക്കാലത്തും ഓർമ്മിക്കുന്ന ഒരു ചിത്രം ആണ് ഗോഡ് ഫാദർ. മുകേഷ്, ജഗതീഷ്, എൻ എൻ പിള്ള, ഇന്നസെന്റ്, തിലകൻ, ഭീമൻ രഘു, സിദ്ധിഖ്, കനക, ഫിലിമിന, തുടങ്ങി വലിയ ഒരു…

മലയാള സിനിമ പ്രേമികൾ എക്കാലത്തും ഓർമ്മിക്കുന്ന ഒരു ചിത്രം ആണ് ഗോഡ് ഫാദർ. മുകേഷ്, ജഗതീഷ്, എൻ എൻ പിള്ള, ഇന്നസെന്റ്, തിലകൻ, ഭീമൻ രഘു, സിദ്ധിഖ്, കനക, ഫിലിമിന, തുടങ്ങി വലിയ ഒരു താരനിര തന്നെ ചിത്രത്തിൽ അഭിനയിച്ചിരുന്നു. നിരവധി നർമ്മ മുഹൂർത്തങ്ങൾ കോർത്തിണക്കി തയാറാക്കിയ ചിത്രം ബോക്സ് ഓഫീസിലും വിജയം കൈവരിച്ചിരുന്നു. ചിത്രത്തിൽ സുഹൃത്തുക്കളായാണ് മുകേഷും ജഗതീഷും എത്തിയത്. അച്ഛൻ സ്ത്രീ വിരോധിയായതിനാൽ വിവാഹം വേണ്ടെന്നു വെച്ച് കഴിയുന്ന ആൺമക്കളെയും അതിൽ ഇളയ മകൻ കുടുംബ ശത്രുവായ ആനപ്പാറയിൽ അച്ഛമ്മയുടെ കൊച്ചുമകളുമായി പ്രണയത്തിൽ ആകുന്നതും അവർ തമ്മിലുള്ള വിവാഹം രസകരമായ രീതിയിൽ നടക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. സിദ്ധിഖ്-ലാൽ കൂട്ടുകെട്ടിൽ പിറന്ന മനോഹരമായ ചിത്രങ്ങളിൽ ആണ് ഒന്നാണിത്.

ഇപ്പോൾ കൊമേഡി സ്റ്റാർസ് വേദിയിൽ വെച്ച് സിനിമയിൽ വെച്ചുണ്ടായ രസകരമായ ഒരു സംഭവം തുറന്ന് പറയുകയാണ് മുകേഷ്. ജഗതീഷിനു മുന്നിൽ വെച്ചാണ് ചിത്രത്തിന്റെ സെറ്റിൽ വെച്ച് ജഗതീഷ് ഒപ്പിച്ച പണി മുകേഷ് തുറന്ന് പറയുന്നത്. സിനിമയിൽ മുകേഷിനെ കാണാനായി കനക ബോയ്സ് ഹോസ്റ്റലിൽ എത്തുന്ന ഒരു രംഗം ഉണ്ട്. കനക വരുന്നത് കണ്ടു ജഗതീഷിന്റെ കഥാപാത്രം ഓടിവന്നു എന്നോട് മാലു വരുന്നുവെന്ന് പറയുന്ന സീൻ ആണ്. മാലുവിനെ കണ്ടുകൊണ്ട് ഞാൻ കയ്യിൽ കിട്ടിയ ബെഡ്ഷീറ്റ് എടുത്ത് ഉടുത്ത് കൊണ്ട് മാളുവിനോട് സംസാരിക്കുന്നതാണ് സീൻ. വലിയ ഒരു സീൻ ആയിരുന്നു അത്. മാളുവിനെ കാണുമ്പോൾ ഞാൻ ദേക്ഷിച്ച് വേണം സംസാരിക്കാൻ. ഒപ്പം കുറച്ച് ആക്ഷനും വേണം.

ബെഡ്ഷീറ്റ് ഉടുത്ത് കൊണ്ടാണ് ഞാൻ ഇതൊക്കെ ചെയ്യണ്ടത്. ബെഡ്ഷീറ്റ് ആണെങ്കിൽ എത്ര കെട്ടിയിട്ടും മുറുക്കം കിട്ടുന്നുണ്ടായിരുന്നില്ല. അങ്ങനെ സീൻ എടുത്ത് കൊണ്ട് നിൽക്കുമ്പോൾ എന്റെ ബെഡ്ഷീറ്റ് ഊരി പോയി. അത് കണ്ടു കനക പെട്ടന്ന് ഒരു എക്സ്പ്രഷൻ കാണിച്ചു. ഞാൻ വേഗം തന്നെ ഷീറ്റ് മുകളിലേക്ക് കയറ്റി മുറുക്കി കെട്ടി. അപ്പോൾ ജഗതീഷ് എന്റെ അടുത്ത് വന്നിട്ട് എനിക്ക് കൈ തന്നിട്ട് കൺഗ്രാജുലേഷൻസ് എന്ന് പറഞ്ഞു. എന്താ നടക്കുന്നത് എന്ന് അറിയാതെ ഞാൻ അന്തം വിട്ടുനിൽക്കുകയാണ് അപ്പോൾ. കനകയും നോക്കികൊണ്ട് നിൽക്കുകയായിരുന്നു. “കനകയുടെ മുന്നിൽ ഡ്രസില്ലാതെ നിൽക്കുമെന്ന് പറഞ്ഞ് നീ ബെറ്റ് വെച്ചില്ലെ, ബെറ്റിൽ നീ ജയിച്ചു.സമ്മതിച്ചുതന്നെടാ” എന്ന് പറഞ്ഞു. എന്നെ നോക്കി കനക അപ്പോൾ സാർ എന്ന് ഒന്ന് നീട്ടി വിളിച്ചു. എനിക്ക് ഒന്നും അറിയില്ല, ഇവൻ എന്തോ ചുമ്മാ പറയുന്നതാണെന്നും ഞാൻ പറഞ്ഞു. ശരിക്കും അതൊക്കെയാണ് ഗിവ് ആൻഡ് ടേക്ക് എന്നൊക്കെ പറയുന്നതെന്നും മുകേഷ് പറഞ്ഞു.