പറക്ക പറക്ക തുടിക്കുദെ… കിടിലന്‍ ഡാന്‍സുമായി കണ്‍മണിയും മുക്തയും

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മുക്ത, ഗായിക റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് മുക്തയുടെ ഭര്‍ത്താവ്. താരപുത്രി കണ്മണി എന്ന കിയാരയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. കിയാരയുടെ വിശേഷങ്ങളെല്ലാം മുക്ത പങ്കുവയ്ക്കാറുണ്ട്. വിവാഹത്തിനുശേഷം താരം സിനിമയില്‍…

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മുക്ത, ഗായിക റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് മുക്തയുടെ ഭര്‍ത്താവ്. താരപുത്രി കണ്മണി എന്ന കിയാരയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. കിയാരയുടെ വിശേഷങ്ങളെല്ലാം മുക്ത പങ്കുവയ്ക്കാറുണ്ട്.

വിവാഹത്തിനുശേഷം താരം സിനിമയില്‍ നിന്നും ചെറിയ ഒരു ഇടവേള എടുത്തിരുന്നു. ഇപ്പോള്‍ സിനിമയില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങുകയാണ് താരം. അമ്മയുടെ വഴിയെ കണ്‍മണിയും അഭിനയത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു. ‘പത്താം വളവ്’ എന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടിന്റെ മകളായാണ് കണ്‍മണി സിനിമയിലേക്കെത്തിയത്.

കണ്‍മണിയ്ക്ക് ഒപ്പമുള്ള മുക്തയുടെ ഡാന്‍സ് റീല്‍ ആണിപ്പോള്‍ വൈറലാകുന്നത്.
തിരുച്ചിത്രമ്പലത്തിലെ പറക്ക പറക്ക തുടിക്കുദെ, പഴക പഴക പിടിക്കുദെ എന്ന ഗാനത്തിനൊപ്പമാണ് ഇരുവരും ചുവടുവയ്ക്കുന്നത്. അമ്മയുടെയും മകളുടെയും കിടിലന്‍ ഡാന്‍സ് സൈബര്‍ ലോകത്ത് വൈറലാണ്.

കഴിഞ്ഞ ദിവസം ദമ്പതികള്‍ ഏഴാം വിവാഹ വാര്‍ഷികവും ആഘോഷിച്ചിരുന്നു. വിവാഹ വാര്‍ഷിക ആഘോഷ ചിത്രങ്ങള്‍ താരം തന്നെ സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു.