‘മുകുന്ദൻ ഉണ്ണി അസോസിയേറ്റസ്’ തമിഴിലേക്ക്; ചിത്രം റീമേക്കിനൊരുങ്ങുന്നു

വിനീത് ശ്രീനിവാസൻ നായകനായി എത്തിയ പുതിയ സിനിമയാണ് ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റസ്’. ചിത്രത്തെ കുറിച്ചുള്ള പുതിയൊരു അപ്‌ഡേറ്റാണ് ഇപ്പോൾ പുറത്ത് വരുന്നത്. എന്തെന്നാൽ സിനിമ തമിഴിലേക്ക റീമേക്കിനാെരുങ്ങുന്നു എന്നാതാണ്. ഇതിനു മുൻപും നിരവധി മലയാള…

വിനീത് ശ്രീനിവാസൻ നായകനായി എത്തിയ പുതിയ സിനിമയാണ് ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റസ്’. ചിത്രത്തെ കുറിച്ചുള്ള പുതിയൊരു അപ്‌ഡേറ്റാണ് ഇപ്പോൾ പുറത്ത് വരുന്നത്. എന്തെന്നാൽ സിനിമ തമിഴിലേക്ക റീമേക്കിനാെരുങ്ങുന്നു എന്നാതാണ്. ഇതിനു മുൻപും നിരവധി മലയാള സിനിമകൾ ഇന്ത്യയിലെ വിവിധ ഭാഷകളിൽ റീമേയ്ക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.

മുകുന്ദൻ ഉണ്ണി അസോസിയേറ്റസിന്റെ റീമേയ്ക്ക് അവകാശം സ്വന്തമാക്കാൻ അണിയറപ്രവർത്തകരെ സമീപിച്ചതായി സംവിധായകൻ അഭിനവ് സുന്ദർ നായക് തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. തമിഴിലെ രണ്ട് മുൻനിര പ്രൊഡക്ഷൻ കമ്പനികൾ സിനിമയുടെ റീമേയ്ക്ക് അവകാശം സ്വന്തമാക്കാൻ സമീപിച്ചു എന്നാണ് അഭിനവ് സുന്ദർ നായക് പറഞ്ഞിരിക്കുന്നത്. മറ്റ് പല ഭാഷകളിലേയ്ക്കും മുകുന്ദൻ ഉണ്ണി അസോസിയേറ്റസിന്റെ റീമേയ്ക്ക് അവകാശം നൽകാൻ തയ്യാറാണെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

മുകുന്ദൻ ഉണ്ണിയെന്ന അഭിഭാഷകനായാണ് വിനീത് ശ്രീനിവാസൻ ചിത്രത്തിലെത്തുന്നത്.ഈ മാസം 11ന് റിലീസ് ചെയ്ത ചിത്രം പ്രേക്ഷക പ്രശംസ നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. സുരാജ് വെഞ്ഞാറമ്മൂട്, സുധി കോപ്പ , ജഗദീഷ് , തൻവിറാം, ആർഷ ചാന്ദ്‌നി ബൈജു, ബിജു സോപാനം, ജോർജ്ജ് കോര, രഞ്ജിത്ത് ബാലകൃഷ്ണൻ,അൽത്താഫ് സലിം,നോബിൾ ബാബു തോമസ്, റിയാ സൈറ,മണികണ്ഠൻ പട്ടാമ്പി, എന്നിവരാണ് മറ്റ് അഭിനേതാക്കൾ.വിമൽ ഗോപാലകൃഷ്ണനും സംവിധായകൻ അഭിനവ് സുന്ദർ നായകും ചേർന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയത്