രണ്ട് തലയും ആറ് കൈകളുമായി വിനീത് ശ്രീനിവാസന്‍! ഇത് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്!

ഗാനരംഗത്തും സിനിമാ രംഗത്തും ഒരുപോലെ തന്റെ മികവ് തെളിയിച്ച താരമാണ് വിനീത് ശ്രീനിവാസന്‍. ഇപ്പോഴിതാ ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്‍ നായകനായി പുതിയൊരു സിനിമ എത്തുകയാണ്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററാണ് ഇപ്പോള്‍…

ഗാനരംഗത്തും സിനിമാ രംഗത്തും ഒരുപോലെ തന്റെ മികവ് തെളിയിച്ച താരമാണ് വിനീത് ശ്രീനിവാസന്‍. ഇപ്പോഴിതാ ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്‍ നായകനായി പുതിയൊരു സിനിമ എത്തുകയാണ്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഫസ്റ്റ്‌ലുക്ക് കാണുമ്പോള്‍ തന്നെ കോമഡിക്ക് പ്രാധാന്യം നല്‍കി ഒരുക്കുന്ന സിനിമയാണെന്ന് വ്യക്തമാണ്.

അഭിനവ് സുന്ദര്‍ നായക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകന്‍ അഭിനവ് സുന്ദര്‍ നായകും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഛായാഗ്രാഹണം വിശ്വജിത്ത് ഒടുക്കത്തിലും നിര്‍വഹിക്കുന്നു. വിനീത് ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രമായി എത്തുമ്പോള്‍ വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സുരാജ് വെഞ്ഞാറുംമൂട്, ആര്‍ഷ ചാന്ദിനി ബൈജു, സുധികോപ്പ, തന്‍വിറാം, ജോര്‍ജ്ജ് കോര, മണികണ്ഠന്‍ പട്ടാമ്പി, സുധീഷ്, അല്‍ത്താഫ് സലിം, നോബിള്‍ ബാബു തോമസ്,

Vineeth_Sreenivasan

ബിജു സോപാനം, റിയാസെറ, വിജയന്‍ കാരന്തൂര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്നത്. നവാഗതനായ സിബിമാത്യു അലക്‌സ് ആണ് മുകുന്ദനുണ്ണി അസ്സോസിയേറ്റ്‌സിന്റെ സംഗീതം നിര്‍വഹിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- പ്രദീപ് മേനോന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മനോജ് പൂക്കുന്നം, സൗണ്ട് ഡിസൈന്‍- രാജകുമാര്‍.പി, ആര്‍ട്ട്- വിനോദ് രവീന്ദ്രന്‍, കോസ്‌റ്യൂംസ്- ഗായത്രി കിഷോര്‍, പിആര്‍ഒ: വൈശാഖ് സി. വടക്കേവീട്, മേക്ക്അപ്പ്- ഹസ്സന്‍ വണ്ടൂര്‍ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്ത് വിടുമെന്നാണ് വിനീത് ശ്രീനിവാസനും അറിയിച്ചിരിക്കുന്നത്.