‘ആരോടും നന്ദി പറയുന്നില്ല’എന്ന് ടൈറ്റില്‍ എഴുതി കാണിക്കുന്നിടത്ത് നിന്നും തുടങ്ങുന്നു!!

പ്രഖ്യാപനം മുതല്‍ക്ക് തന്നെ സിനിമാ ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടിയ ചിത്രമാണ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്. വ്യത്യസ്തമായ പ്രമോഷന്‍ രീതികള്‍ കൊണ്ട് ഈ സിനിമ വളരെ വേഗത്തില്‍ തന്നെ പ്രേക്ഷകരെ സ്വാധീനിച്ചിരുന്നു. സിനിമ റിലീസായപ്പോഴും മികച്ച…

പ്രഖ്യാപനം മുതല്‍ക്ക് തന്നെ സിനിമാ ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടിയ ചിത്രമാണ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്. വ്യത്യസ്തമായ പ്രമോഷന്‍ രീതികള്‍ കൊണ്ട് ഈ സിനിമ വളരെ വേഗത്തില്‍ തന്നെ പ്രേക്ഷകരെ സ്വാധീനിച്ചിരുന്നു. സിനിമ റിലീസായപ്പോഴും മികച്ച അഭിപ്രായങ്ങള്‍ തന്നെയാണ് വരുന്നത്. ഇപ്പോഴിതാ വ്യത്യസ്ത രീതിയില്‍ കഥപറഞ്ഞ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് എന്ന സിനിമയെ കുറിച്ച് സിനിമാ ഗ്രൂപ്പില്‍ വന്ന കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

രാഗീത് ആര്‍ ബാലന്‍ ആണ് സിനിമയെ കുറിച്ചുള്ള ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഒരു സിനിമയുടെ ടൈറ്റില്‍ ക്രെഡിറ്റ് മുതല്‍ അങ്ങോട്ട് സിനിമ തീരുന്ന വരെ എല്ലാ രീതിയിലും പുതിയൊരു മാറ്റം കൊണ്ട് വന്ന മികച്ച ഒരു സിനിമ അനുഭവം ആണ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്… എന്നാണ് കുറിപ്പില്‍ പറയുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെയായിരുന്നു…ഒരു സിനിമയുടെ ടൈറ്റില്‍ ക്രെഡിറ്റ് മുതല്‍ അങ്ങോട്ട് സിനിമ തീരുന്ന വരെ എല്ലാ രീതിയിലും പുതിയൊരു മാറ്റം കൊണ്ട് വന്ന മികച്ച ഒരു സിനിമ അനുഭവം ആണ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്.. ഈ സിനിമ ഒരിക്കലും നിങ്ങളെ നീരാശപ്പെടുത്തുകയില്ല..

‘ആരോടും നന്ദി പറയുന്നില്ല’എന്ന് ടൈറ്റില്‍ എഴുതി കാണിക്കുന്നിടത്തുനിന്നും തുടങ്ങുന്നു മുകുന്ദന്‍ ഉണ്ണിയുടെ വേറിട്ട അവതരണം.. നിങ്ങള്‍ ഇങ്ങനെ കണ്ടാല്‍ മതി അല്ലെങ്കില്‍ എഴുന്നേറ്റ് പൊക്കോ എന്നു സൂചന നല്‍കി തുടങ്ങുന്ന സ്‌ക്രീനിന്റെ Aspect Ratio കുറയ്ക്കല്‍ മുതല്‍ മുകുന്ദനുണ്ണി ഇതുവരെ കണ്ട മലയാള സിനിമയുടെ നടപ്പ് രീതികളില്‍ നിന്നും മാറി നടക്കുന്നു..ഇതുപോലെ ഒരു കഥാപാത്രം മലയാള സിനിമയില്‍ പിറവി എടുത്തിട്ടുള്ളതായി എന്റെ അറിവില്‍ ഇല്ല..

ഒരു വെറൈറ്റി ആയ കഥ വെറൈറ്റി മേക്കിങ് ഒക്കെ ഉള്ള ഈ സിനിമ തീയേറ്ററില്‍ തന്നെ കാണേണ്ട ഒന്നാണ്..ഇതില്‍ അഭിനയിച്ചിട്ടുള്ള വിനീത് ശ്രീനിവാസന്‍ സഹിതം ഉള്ളവരെ കുറിച്ച് ഞാനൊന്നും പറയുന്നില്ല.. വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റുന്നത് അല്ല പറഞ്ഞാല്‍ തന്നെ അത് കുറഞ്ഞു പോകും….കണ്ടു തന്നെ ആസ്വദിക്കുക..