ഭൂലോക നാറികളായ ഒരുപറ്റം കലാകാരന്മാര്‍ എന്നെവച്ച് സിനിമയെടുത്തിരിക്കുന്നു, റിലീസ് ആവട്ടെ, കാണിച്ചുകൊടുക്കാം!!! അഡ്വ. മുകുന്ദന്‍ ഉണ്ണി

അഭിനവ് സുന്ദര്‍ നായക് വിനീത് ശ്രീനിവാസനെ നായകനാക്കി ആദ്യമായി ഒരുക്കുന്ന ചിത്രമാണ് ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’. ഫസ്റ്റ് പോസ്റ്റര്‍ പുറത്തിറങ്ങിയതോടെ തന്നെ ചിത്രം വിവാദത്തിലായിരിക്കുകയാണ്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ്…

അഭിനവ് സുന്ദര്‍ നായക് വിനീത് ശ്രീനിവാസനെ നായകനാക്കി ആദ്യമായി ഒരുക്കുന്ന ചിത്രമാണ് ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’. ഫസ്റ്റ് പോസ്റ്റര്‍ പുറത്തിറങ്ങിയതോടെ തന്നെ ചിത്രം വിവാദത്തിലായിരിക്കുകയാണ്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ചിത്രം നിര്‍മ്മിക്കുന്നത്.

‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ്. വ്യത്യസ്തമായ ടൈറ്റില്‍ പങ്കുവച്ചാണ് ചിത്രത്തിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. ചിത്രത്തിന്റെ പ്രൊമോഷന്‍ എല്ലാം ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

അഡ്വ. മുകുന്ദന്‍ ഉണ്ണി, കോര്‍പറേറ്റ് ലോയര്‍, എന്ന ഫേസ്ബുക്ക് പേജിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ‘ഭൂലോക നാറികളായ ഒരുപറ്റം കലാകാരന്മാര്‍ എന്നെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ട് ഒരു സിനിമയെടുത്തിരിക്കുന്നു. അതും എന്റെ കോട്ടയായ കല്‍പ്പറ്റയില്‍ ജോലിത്തിരക്കിനിടയില്‍ എനിക്കിത് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. ഇപ്പോളവര്‍ അതിന്റെ ട്രെയ്ലര്‍ റിലീസ് ചെയ്യാന്‍ പോകുന്നു എന്ന് കേള്‍ക്കുന്നു. റിലീസ് ആവട്ടെ, കാണിച്ചുകൊടുക്കാം ഞാനാരാണെന്ന്… ഞാനെന്താണെന്ന്,” എന്നാണ് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിട്ടുള്ളത്.

വിനീത് ശ്രീനിവാസനാണ് അഡ്വക്കേറ്റ് മുകുന്ദന്‍ ഉണ്ണിയായി ചിത്രത്തില്‍ എത്തുന്നത്. ഒക്ടോബര്‍ 23ന് രാത്രി ഏഴ് മണിക്കാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങുക. കഴിഞ്ഞ ദിവസം ‘ആദ്യത്തെ സൈക്കിളില്‍ ചത്തുപോയ അച്ഛനോടൊപ്പം. My first cycle and my dead father’ എന്ന ക്യാപ്ഷനോടെ അഡ്വ. മുകുന്ദന്‍ ഉണ്ണിയുടെ കഥാപാത്രം ചെറുപ്പത്തില്‍ അച്ഛനോടൊപ്പം നില്‍ക്കുന്ന ചിത്രവും പങ്കുവെച്ചിരുന്നു. ഈ പോസ്റ്റര്‍ ഏറെ വൈറലായിരുന്നു.

നേരത്തെ സലിം കുമാറിന്റെ അഡ്വക്കേറ്റ് മുകുന്ദന്‍ ഉണ്ണി എന്ന കഥാപാത്രവും പുതിയ മുകുന്ദന്‍ ഉണ്ണിയും തമ്മിലുള്ള സംഭാഷണവും ഏറെ വൈറലായിരുന്നു.

വിനീത് ശ്രീനിവാസനൊപ്പം സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി ബൈജു, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്്ജിത്ത് ബാലകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാവുന്നത്.

ക്യാമറ വിശ്വജിത്ത് ഒടുക്കത്തില്‍, അഭിനവ് സുന്ദര്‍ നായകും നിധിന്‍ രാജ് അരോളും ചേര്‍ന്നാണ് എഡിറ്റിംഗ്. മനു മഞ്ജിത്ത്, എലിഷ എബ്രഹാം എന്നിവരാണ് വരികള്‍. സിബി മാത്യു അലക്സ് ആണ് സംഗീതം നല്‍കുന്നത്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍: പ്രദീപ് മേനോന്‍, അനൂപ് രാജ് എം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: മനോജ് പൂംകുന്നം, സൗണ്ട് ഡിസൈന്‍: രാജ് കുമാര്‍ പി, കല: വിനോദ് രവീന്ദ്രന്‍, ശബ്ദമിശ്രണം: വിപിന്‍ നായര്‍, ചീഫ് അസോ. സംവിധായകന്‍: രാജേഷ് അടൂര്‍, അസോ. സംവിധായകന്‍: ആന്റണി തോമസ് മംഗലി, വേഷവിധാനം: ഗായത്രി കിഷോര്‍, മേക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍, കളറിസ്റ്റ്: ശ്രീക് വാരിയര്‍ എന്നിവരാണ് അണിയറപ്രവര്‍ത്തകര്‍.