ഗുസ്തിക്കാരനായി മോഹന്‍ലാല്‍! മോഹന്‍ലാലും-ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്നു

മോഹന്‍ലാലും-ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്നതായി സൂചന. പുതിയ സിനിമ അണിയറയില്‍ ഒരുങ്ങുന്നതായാണ് സൂചന. ആ സ്വപ്‌ന നിമിഷത്തിന് അധികം കാത്തിരിക്കേണ്ടിവരില്ലെന്നാണ് സൂചനയെന്നാണ് റിപ്പോര്‍ട്ടുകള്‍. ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമുള്ള മോഹന്‍ലാലിന്റെ ചിത്രമാണ് ചര്‍ച്ചകള്‍ക്കിടയാക്കിയിരിക്കുന്നത്. മാത്രമല്ല പ്രമുഖ…

മോഹന്‍ലാലും-ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്നതായി സൂചന. പുതിയ സിനിമ അണിയറയില്‍ ഒരുങ്ങുന്നതായാണ് സൂചന. ആ സ്വപ്‌ന നിമിഷത്തിന്
അധികം കാത്തിരിക്കേണ്ടിവരില്ലെന്നാണ് സൂചനയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമുള്ള മോഹന്‍ലാലിന്റെ ചിത്രമാണ് ചര്‍ച്ചകള്‍ക്കിടയാക്കിയിരിക്കുന്നത്.

മാത്രമല്ല പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ഈ പ്രോജക്റ്റ് വൈകാതെ യാഥാര്‍ഥ്യമാകുമെന്ന് ട്വീറ്റ് ചെയ്ത് പിന്തുണക്കുന്നുണ്ട്.


‘മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ചിത്രം സംബന്ധിച്ച വന്‍ പ്രഖ്യാപനം വരുന്നു. മോഹന്‍ലാല്‍ ഒരു ഗുസ്തിക്കാരനാണ് ചിത്രത്തില്‍. 100 ശതമാനം ഉറപ്പാണ് ഈ പ്രോജക്റ്റ്. ഷിജു ബേബി ജോണ്‍ നിര്‍മ്മിക്കുന്ന ചിത്രം രാജസ്ഥാനില്‍ 2023 ജനുവരിയില്‍ ആരംഭിക്കും’, എന്നാണ് ശ്രീധര്‍ പിള്ള പങ്കുവച്ചത്.

മമ്മൂട്ടി നായകനാവുന്ന നന്‍പകല്‍ നേരത്ത് മയക്കമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. കേരള രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് ചിത്രം തെരഞ്ഞെടുത്തിരുന്നു.