മണിരത്‌നത്തിന്റെ ഈ സിനിമയാണ് എനിക്ക് ഏറ്റവും ഇഷ്ടം : ഖുശ്ബു

ഇക്കഴിഞ്ഞ മാർച്ച് 29നായിരുന്നു മണിരത്നത്തിന്റെ പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗത്തിന്റെ ഓഡിയോ ലോഞ്ച്. പ്രൗഢഗംഭീരമായി ചെന്നെയിൽ വെച്ചാണ് ചടങ്ങ് നടന്നത്. ചിത്രത്തിലെ താങ്ങൾക്കും അണിയറ പ്രവർത്തകർക്ക് പുറമെ സംവിധായകൻ ഭാരതിരാജ, ഖുശ്ബു, ശോഭന, രേവതി,…

ഇക്കഴിഞ്ഞ മാർച്ച് 29നായിരുന്നു മണിരത്നത്തിന്റെ പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗത്തിന്റെ ഓഡിയോ ലോഞ്ച്. പ്രൗഢഗംഭീരമായി ചെന്നെയിൽ വെച്ചാണ് ചടങ്ങ് നടന്നത്. ചിത്രത്തിലെ താങ്ങൾക്കും അണിയറ പ്രവർത്തകർക്ക് പുറമെ സംവിധായകൻ ഭാരതിരാജ, ഖുശ്ബു, ശോഭന, രേവതി, കമൽഹാസൻ, സിലംബരശൻ, ജോജു ജോർജ്, തമിഴ്നാട് മന്ത്രി ദുരൈമുരുഗൻ എന്നിവരുൾപ്പെടെനിരവധിയാളുകളാണ് ചടങ്ങിൽ പങ്കെടുത്തത്


ഓഡിയോ ലോഞ്ചിൽമണിരത്നത്തിനൊപ്പം പ്രവർത്തിച്ച അനുഭവത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് നടി ഖുശ്ബു. ഒരു മണിരത്നം സിനിമയിൽ ഒരു മുഴുനീള വേഷം ചെയ്യാൻ കഴിയാത്തതിൽ ഖേദിക്കുന്നുവെന്നും മണിരത്നം സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ മൗനരാഗമാണ് എന്നും താരം പറഞ്ഞു. മൗനരാഗത്തിൽ രേവതി അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കാൻ ഞാൻ ഒത്തിരി ആഗ്രഹിച്ചിരുന്നുവെന്നും ഖുശ്ബു കൂട്ടിച്ചേർത്തു


മണിരത്‌നത്തിന്റെ സൂപ്പർ ഹിറ്റ് സിനിമയായ അലൈപായുതേയിൽ ഖുശ്ബു പ്രവർത്തിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ക്ലൈമാക്‌സിൽ അവർ വളരെ പ്രധാനപ്പെട്ട ഒരു അതിഥി വേഷത്തിൽ അഭിനയിച്ചു. മാധവനും ശാലിനിയുമായിരുന്നു അലൈപായുതേയിൽ പ്രധാന കാഥാപാത്രങ്ങളായി എത്തിയത്‌
അതേസമയം, അഭിനേതാക്കളായ ശോഭനയും രേവതിയും ഖുശ്ബുവിനൊപ്പം വേദിയിലുണ്ടായിരുന്നു.