ഒരു കോടിയിലേറെ രൂപയിൽ നിർമ്മിച്ച മൈ സാന്റായിലെ ഗാനം യൂട്യൂബിൽ തരംഗമാകുന്നു ( Video) - മലയാളം ന്യൂസ് പോർട്ടൽ
Film News

ഒരു കോടിയിലേറെ രൂപയിൽ നിർമ്മിച്ച മൈ സാന്റായിലെ ഗാനം യൂട്യൂബിൽ തരംഗമാകുന്നു ( Video)

my santa movie song

പ്രശസ്ത സംവിധായകനായ സുഗീത് സംവിധാനം നിർവഹിച്ച മൈ സാന്റാ എന്ന ചിത്രമാണ് ഇന്ന് കേരളത്തിൽ പ്രദർശനം ആരംഭിച്ച മലയാള ചിത്രങ്ങളിലൊന്ന് . വാള്‍ പോസ്റ്റര്‍ എന്റര്‍ടെയ്ൻമെന്റ്സ് എന്ന പുതിയ ബാനറിൽ സുഗീത്, നിഷാദ് കോയ, അജീഷ് ഒ.കെ സാന്ദ്ര മരിയ ജോസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ജനപ്രിയ നായകൻ ദിലീപ്, ബാലതാരം മാനസ്വി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

ഇപ്പോൾ യുറ്റുബിൽ ട്രെൻഡായി കൊണ്ടിരിക്കുന്നത് മൈ സാന്റായിലെ ഗാനമാണ്, ഒരു കോടി രൂപയിൽ ഏറെ ചിലവന് ഗാനത്തിന് ചെലവായത്. ഗാനം കാണുമ്പൽ തന്നെ നമുക്ക് അത് അറിയാനാകും, ശെരിക്കും ഒരു ഹോളിവുഡ് സിനിമയിൽ കാണുന്ന പോലെ ഒരു ഫീലിങ്ങാണ് ഈ ഗാനം കാണുമ്പോൾ നമുക്ക് കാണുവാൻ സാധിക്കുന്നത്, ആരാധകരെ തികച്ചും ആവേശം കൊള്ളിക്കുന്ന രീതിയില്നി ഗാനം ചിത്രീകരിച്ചിരിക്കുന്നത്, അതിലെ സാന്ത ആയി ദിലീപിന്റെയും മംസയുടെയും ഡാൻസ് വളരെ മനോഹരമാണ്, ദിലീപിന്റെ എൻട്രി ശെരിക്കും ഒരു സാന്റ് ആയിട്ടാണ്, ചിത്രങ്ങളിൽ കണ്ടിട്ടുള്ള ഒരു സാന്തയെ പോലെ തന്നെ ആണ് ദിലീപ് ഈ സിനിമയിൽ ഉള്ളത്, സിനിയമയുടെ മുക്കാൽ ഭാഗവും ദിലീപ് സാന്റാ ആയിട്ടാണ് അഭിനയിച്ചിരിക്കുന്നത്. നമ്മളെ ഏറെ ആവേശം കൊള്ളിക്കാൻ ഈ ഗാനത്തിന് കഴിഞ്ഞു, ശെരിക്കും ഒരു ക്രിസ്മസ് രാവിലേക്ക് മൈ സാന്റയിലെ ഈ ഗാനം നമ്മളെ എത്തിക്കുന്നു

ലിറ്റിൽ സൂപ്പർസ്റ്റാർ എന്ന് നിസ്സംശയം വിളിക്കാവുന്ന മാനസ്വി കൊട്ടാച്ചി ആണ് സിനിമയുടെ ഉയിരും ആത്മാവും. ഇമൈക നൊടികളിൽ നയൻതാരയുടെയും വിജയ് സേതുപതിയുടെയും മകളായി വന്ന് നെഞ്ചേ തൊട്ട മാനസ്വി ഐസമ്മയായി മനസ്സിൽ കേറി കൂടിയിരിക്കുന്നു.ഐസാമ്മയുടെ സ്വന്തം സാന്റായായി വരുന്നത് ദിലീപാണ്. ഒരു തുള്ളി നേരം പോലും ഒരു ദിലീപ് ചിത്രമല്ലാത്ത മൈ സാന്റായ്ക്ക് വേണ്ടി, സാന്തായപ്പൂപ്പനായി മുഴുനീളം വേഷമിട്ട ദിലീപ് ഒരു നല്ലകാര്യമാണ് ചെയ്തിരിക്കുന്നത്.

GOODWILL ENTERTAINMENTS

Trending

To Top
Don`t copy text!