അന്ന് മുതലുള്ള സ്‌നേഹബന്ധം..! ഇന്ദ്രന്‍സിനെ ചേര്‍ത്ത് പിടിച്ച് നാദിര്‍ഷാ..!

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് നാദിര്‍ഷാ. ഇപ്പോഴിതാ തനിക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തിയെ ചേര്‍ത്ത് പിടിച്ച് താരം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. മലയാളികളുടെ പ്രിയനടനായ ഇന്ദ്രന്‍സിന് ഒപ്പമുള്ള ഫോട്ടോയാണ് നാദിര്‍ഷ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. എന്റെ ആദ്യ സിനിമ ‘ മാനത്തെ കൊട്ടാരം’മുതലുള്ള സ്‌നേഹം,ബന്ധം..ഇന്ദ്രന്‍സ് ചേട്ടന്‍ എന്നാണ് ഫോട്ടോ പങ്കുവെച്ച് നാദിര്‍ഷാ കുറിച്ചിരിക്കുന്നത്.

ഇന്ദ്രന്‍സിനെ ചേര്‍ത്ത് പിടിച്ചുള്ള നാദിര്‍ഷയുടെ ഫോട്ടോ ആരാധകരുടെ മനസ്സിലും സ്‌നേഹം നിറയ്ക്കുകയാണ്. രണ്ട് പേര്‍ക്കും ഒരു വലിയ സല്യൂട്ട്.. തികഞ്ഞ മനുഷ്യ സ്‌നേഹികള്‍.. നിങ്ങള്‍ രണ്ട് പേരും അന്നും അങ്ങനെ തന്നെ.. ഇന്നും.. രണ്ടുപേരും ഒരുപാട് ഉയരങ്ങള്‍ കീഴടക്കി എന്നാലും ഒരു ജാഡയുമില്ല രണ്ടുപേരോടും സ്‌നേഹം മാത്രം… രണ്ടുപേരും കഷ്ടപ്പെട്ടു രക്ഷപെട്ടവര്‍, ഇഷ്ടം ഒരുപാട്.., എന്നിങ്ങനെയാണ് ഫോട്ടോയ്ക്ക് വരുന്ന കമന്റുകള്‍. കാസര്‍ഗോഡ് കാദര്‍ഭായ് എന്ന ചിത്രത്തിലൂടെ ആയിരുന്നു മലയാള സിനിമാ രംഗത്തേക്കുള്ള നാദിര്‍ഷയുടെ അരങ്ങേറ്റം.

മിമിക്ര കലയിലൂടെയാണ് നാദിര്‍ഷാ സിനിമാ രംഗത്തേക്ക് എത്തുന്നത്. പിന്നീട് സംവിധായകനായും അദ്ദേഹം തിളങ്ങി. മാനത്തെ കൊട്ടാരം എന്ന ചിത്രത്തില്‍ ഇന്ദ്രന്‍സും നാദിര്‍ഷയും ഒരുമിച്ച് സ്‌ക്രീന്‍ പങ്കിട്ടിരുന്നു, സാബു എന്ന കഥാപാത്രമായാണ് നാദിര്‍ഷ ആ സിനിമയില്‍ എത്തിയിരുന്നത്. അന്ന് മുതല്‍ തനിക്കുള്ള ബന്ധമാണ് ഇന്ദ്രന്‍സ് ചേട്ടനോട് എന്നാണ് നാദിര്‍ഷ പറയുന്നത്.

അതുപോലെ കോസ്റ്റിയൂം ഡിസൈനറായി സിനിമാ രംഗത്തേക്ക് എത്തിയ കലാകാരനായിരുന്നു ഇന്ദ്രന്‍സ്. ഹാസ്യ കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്തിരുന്ന അദ്ദേഹം പിന്നീട് സിനിമകളില്‍ മലയാളികളെ ഞെട്ടിക്കുന്ന പ്രകടനം ആയിരുന്നു കാഴ്ച്ചവെച്ചത്. തന്റെ അഭിനയ മികവിന് ഒരുപാട് പുര്‌സാകരങ്ങളും അംഗീകാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Previous articleകേരള പോലീസിന് അറിയാത്ത സ്ഥലമാണല്ലൊ തമിഴ്‌നാട്..! ശ്രദ്ധ നേടി പീസിന്റെ ട്രെയിലര്‍!
Next articleസിനിമയുടെ പ്രദര്‍ശനത്തിന് മുന്നേ സൈബര്‍ ആക്രമണം! ലൈവില്‍ എത്തി നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍