ഈ വിവാദങ്ങൾ തന്റെ മനസിനെ വേദനിപ്പിക്കുന്നു! ബ്ലെസ്സിയുടേയോ, ബെന്യാമിന്റെയോ പേരിൽ ഞാൻ എവിടേയും  പരാതി കൊടുത്തിട്ടില്ല ; നജീബ്  

ബ്ലെസ്സി സംവിധാനം ചെയ്യ്ത ആടുജീവിതം സിനിമയ്ക്ക് വരുന്ന വിമർശനങ്ങൾ ഇപ്പോൾ തന്റെ മനസിന് വേദനിപ്പിക്കുന്നു എന്നാണ് യാതാർത്ഥ നജീബ് പറയുന്നത്, സിനിമ ഇറങ്ങിയതിനു ശേഷം നോവൽ എഴുതിയ ബെന്ന്യാമിനും, സംവിധാനം ചെയ്യ്ത ബ്ലെസ്സിക്കെതിരെയും നിരവധി…

ബ്ലെസ്സി സംവിധാനം ചെയ്യ്ത ആടുജീവിതം സിനിമയ്ക്ക് വരുന്ന വിമർശനങ്ങൾ ഇപ്പോൾ തന്റെ മനസിന് വേദനിപ്പിക്കുന്നു എന്നാണ് യാതാർത്ഥ നജീബ് പറയുന്നത്, സിനിമ ഇറങ്ങിയതിനു ശേഷം നോവൽ എഴുതിയ ബെന്ന്യാമിനും, സംവിധാനം ചെയ്യ്ത ബ്ലെസ്സിക്കെതിരെയും നിരവധി വിവാദങ്ങൾ ഉയർന്നിരുന്നു, ഇപ്പോൾ ആ വിവാദങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് നജീബ്, സിനിമയുമായി ബന്ധപ്പെട്ടുള്ള ചില വിവാദങ്ങൾ സോഷ്യൽ മീഡിയിൽ ഉയർന്നു വരുന്നുണ്ട് എന്നാൽ ഇതെല്ലം തന്റെ മനസിന് വിങ്ങൽ ഉണ്ടാക്കുന്നു  എന്നാണ് നജീബ് പറയുന്നത്

തന്നോട് നോവലിസ്റ്റായ ബെന്ന്യാമിനും, സംവിധായകൻ ബ്ലെസ്സിയും എന്തോ ക്രൂരത കാണിച്ച തരത്തിലാണ് പലരും പ്രതികരിക്കുന്നത്, ഒരിക്കലും താൻ ബെന്ന്യാമിന്റെയോ, ബ്ലെസ്സിയുടെ പേരിലോ എവിടെയും പരാതി നൽകിയിട്ടില്ല, എനിക്ക് ഈ കാര്യത്തിൽ നല്ലതു മാത്രമാണ് ലഭിച്ചിട്ടുള്ളത്, തന്റെ പേരിൽ ഒരിക്കലും അവരെ അപമാനിക്കരുത്.

എനിക്ക് ഒരുപാട് ഹൃദയ ബന്ധം ഉള്ളവരാണ് ഇവർ പ്രത്യകിച്ചും ബെന്യാമിനുമായി, നോവൽ പുറത്തിറങ്ങിയത് മൂലം എനിക്ക് നല്ല അനുഭവങ്ങൾ അല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ല. എന്റെ പേരിൽ അവരെ ഒരിക്കലും ക്രൂശിക്കരുത്, അത് എന്നിൽ വേദന ഉണ്ടാക്കുന്നു. ബെന്യമിൻ തന്റെ ജീവിതാനുഭവം തന്നെയാണ് പകർത്തിയിട്ടുള്ളത്, അത് തന്നെയാണ് എനിക്ക് ലഭിച്ച ഈ അംഗീകാരങ്ങളും,ബഹ്‌റിനിൽ ആക്രി പണി ചെയ്യ്തുകൊണ്ടിരുന്ന ഞാൻ ഇന്ന് ഈ നിലയിലെത്താൻ കാരണം ബെന്യമിൻ ആണ്, അതുകൊണ്ടു അവരെ എന്റെ പേരിൽ ക്രൂശിക്കരുത്, അത് എന്നെ വേദനിപ്പിക്കുന്നു