വിശക്കുന്നവരുടെ മുന്നിലേക്ക് അന്ന ദേവതയായി സാറ അലി ഖാന്‍!!

ബോളിവുഡിലെ ഏറെ ആരാധകരുള്ള താരപുത്രിയാണ് സാറ അലി ഖാന്‍. നടന്‍ സെയ്ഫ് അലി ഖാന്റെയും അമൃത സിംഗിന്റെയും മകളാണ് സാറ. കേദാര്‍നാഥ്, ആക്ഷന്‍ കോമഡി സിംബ എന്നിവയിലൂടെ സാറ ബോളിവുഡില്‍ തന്റേതായ ഇടംപിടിച്ചു കഴിഞ്ഞു.…

ബോളിവുഡിലെ ഏറെ ആരാധകരുള്ള താരപുത്രിയാണ് സാറ അലി ഖാന്‍. നടന്‍ സെയ്ഫ് അലി ഖാന്റെയും അമൃത സിംഗിന്റെയും മകളാണ് സാറ. കേദാര്‍നാഥ്, ആക്ഷന്‍ കോമഡി സിംബ എന്നിവയിലൂടെ സാറ ബോളിവുഡില്‍ തന്റേതായ ഇടംപിടിച്ചു കഴിഞ്ഞു. ആരാധകരേറെയുള്ള താരപുത്രിയുടെ പുതിയ വീഡിയോയാണ് സോഷ്യലിടത്ത് വൈറലാകുന്നത്.

തെരുവോരത്ത് കഴിയുന്നവര്‍ക്ക് അന്നം നല്‍കുന്ന സാറയുടെ വീഡിയോ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. മുംബൈയിലെ റോഡരികിലുള്ള പാവങ്ങള്‍ക്കാണ് സാറ അലി ഖാന്‍ ഭക്ഷണം വിതരണം ചെയ്യുന്നത്. താരത്തിന്റെ വീഡിയോ ആളുകള്‍ ഷൂട്ട് ചെയ്യുകയും സോഷ്യലിടത്ത് പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

അതേസമയം, തന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിക്കുന്നവരോട് സാറ തര്‍ക്കിക്കുന്നുണ്ട്. ദയവ് ചെയ്ത് ഇങ്ങനെ ചെയ്യരുതെന്ന് സാറ ആവശ്യപ്പെടുന്നുണ്ട്. വീഡിയോ പുറത്തുവന്നതോടെ നിരവധി പേരാണ് സാറയെ അഭിനന്ദിക്കുന്നത്.

എന്നാല്‍ മലയാളികള്‍ വിഷയത്തെ മോഹന്‍കുമാര്‍ ഫാന്‍സ് എന്ന സിനിമയിലെ വിനയ് ഫോര്‍ട്ടിന്റെ കഥാപാത്രത്തോടാണ് സാറയുടെ ഈ സംഭവത്തെ പലരും ബന്ധപ്പെടുത്തുന്നത്.