മുലയൂട്ടൽ വാരത്തിൽ മനോഹരമായ സന്ദേശം പങ്കുവെച്ച് നകുലും ഭാര്യയും!

ബോയ്സ് എന്ന സിനിമയിൽ കൂടി പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് നകുൽ. അതിനു ശേഷം വേറെയും ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ ആണ് നകുൽ എത്തിയത്. ഇപ്പോഴിതാ മുലയൂട്ടൽ വാരത്തിൽ മനോഹരമായ ഒരു സന്ദേശവുമായി എത്തിയിരിക്കുകയാണ്…

nakul and shruthi post

ബോയ്സ് എന്ന സിനിമയിൽ കൂടി പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് നകുൽ. അതിനു ശേഷം വേറെയും ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ ആണ് നകുൽ എത്തിയത്. ഇപ്പോഴിതാ മുലയൂട്ടൽ വാരത്തിൽ മനോഹരമായ ഒരു സന്ദേശവുമായി എത്തിയിരിക്കുകയാണ് നകുലും ഭാര്യ ശ്രുതിയും. മുലയൂട്ടലിന്റെ പ്രാധാന്യത്തെ കുറിച്ചും ആവശ്യകതയെ കുറിച്ചുമാണ് ശ്രുതി കുറിപ്പിൽ പറയുന്നത്. അകീര എന്നാണ് ഇരുവരുടെയും മകളുടെ പേര്. മകൾ ജനിച്ച് ഒരു വർഷം തികയുന്ന ഈ സാഹചര്യത്തിൽ മുലയൂട്ടലിന്റെ പ്രാധാന്യവും മഹത്വവും എത്രത്തോളം ഉണ്ടെന്നു താൻ ഇപ്പോൾ മനസ്സിലാക്കിയിട്ടുണ്ടെന്നാണ് ശ്രുതി പറയുന്നത്.

അകീര ജനിച്ചിട്ട് ഒരുവർഷം തികയുന്നു. അതിനോടൊപ്പം തന്നെ മുലയൂട്ടലിന്റെ ഒരു വർഷവും തികയുകയാണ്. ഇത് മനോഹരവും മഹത്വവുമായ ഒരു യാത്ര ആയിരുന്നു. മുലയൂട്ടലിനെക്കുറിച്ച് ഈ ഒരു വർഷം എന്നെ പഠിപ്പിച്ച ചില കാര്യങ്ങൾ ഇതാ, ആകസ്മികമായി ഇത് പോസ്റ്റ് ചെയ്യുകയാണ്. എനിക്ക് പിന്തുണയുമായി ഇപ്പോഴും എന്റെ കൂടെ തന്നെ നിന്ന നകുലിന് ഞാൻ ഈ അവസരത്തിൽ നന്ദി പറയുന്നു. കുട്ടികൾക്ക് മുലയൂട്ടുക എന്നത് അത്ര എളുപ്പമുള്ള കാര്യം അല്ല എന്നും അതിന്റെ മഹത്വം എന്താണെന്നും ആണ് ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് ശ്രുതി കുറിച്ചിരിക്കുന്നത്.

നടി ദേവയാനിയുടെ സഹോദരൻ ആണ് നകുൽ. ടെലിവിഷൻ അവതാരകയും ഷെഫുമാണ് ശ്രുതി. 2018ൽ ആണ് ഇരുവരും വിവാഹിതർ ആകുന്നത്. നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതർ ആകുന്നത്. തങ്ങളുടെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ കൂടി ഇവർ സ്ഥിരമായി പങ്കുവെക്കാറുണ്ട്. അവയ്‌ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കാറുള്ളതും.