ബിജു മേനോന്‍ ഗുരു സോമസുന്ദരം ചിത്രം ‘നാലാം മുറ’ ബോളിവുഡിലേക്ക്…!!

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന കഥാപാത്രങ്ങളായ ചിത്രമാണ് ‘നാലാം മുറ’. ദീപു അന്തിക്കാടാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തിയറ്ററുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. ഇപ്പോഴിതാ ചിത്രം ബോളിവുഡിലേക്ക് എത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.…

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന കഥാപാത്രങ്ങളായ ചിത്രമാണ് ‘നാലാം മുറ’. ദീപു അന്തിക്കാടാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തിയറ്ററുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. ഇപ്പോഴിതാ ചിത്രം ബോളിവുഡിലേക്ക് എത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ‘അന്ധാദുന്‍’ എന്ന ഹിറ്റ് ചിത്രത്തിന്റെ നിര്‍മാതാക്കളായ മാച്ച് ബോക്‌സ് പ്രൊഡക്ഷന്‍സാണ് ‘നാലാം മുറ’ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നത്.

അതേസമയം, ചിത്രം ഹിന്ദിയിലേക്ക് എത്തുമ്പോള്‍ ആരൊക്കെയാകും പ്രധാന കഥാപാത്രങ്ങളാകുക എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സൂരജ് വി ദേവാണ്. ചിത്ര സംഗീത സംവിധാനം നിര്‍വഹിച്ചത് കൈലാസ് മേനോനാണ്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ലോകനാഥന്‍ ആണ്.

ദീപു അന്തിക്കാട് ‘ലക്കി സ്റ്റാര്‍’ എന്ന സിനിമയ്ക്കു ശേഷം സംവിധാനം ചെയ്ത ചിത്രമാണ് ‘നാലാം മുറ’. ‘നാലാം മുറ’ എത്തുന്നത് ലക്ഷ്മി ക്രിയേഷന്‍സിന്റെ ബാനറിലാണ്. കിഷോര്‍ വാരിയത്ത് യു എസ് എ, സുധീഷ് പിള്ള, ഷിബു അന്തിക്കാട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ദിവ്യ പിള്ള, ശാന്തി പ്രിയ, ഷീല എബ്രഹാം, സുരഭി സന്തോഷ്, ഷൈനി സാറ, പ്രശാന്ത് അലക്‌സാണ്ടര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. കലാസംവിധാനം അപ്പുണ്ണി സാജന്‍, വസ്ത്രാലങ്കാരം നയന ശ്രീകാന്ത്, മേക്കപ്പ് റോണക്‌സ് സേവ്യര്‍. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്റര്‍ടെയ്ന്‍മെന്റ് കോര്‍ണര്‍ എന്നിവരാണ് മറ്റ് അണിയറയിലുള്ളവര്‍.