‘അവന്മാർ എന്തൊക്കെയോ പ്ലാൻ ചെയ്യുന്നുണ്ട്’ ; നല്ല നിലാവുള്ള രാത്രി ട്രെയ്‌ലറെത്തി

നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസിന്റെ സ്വന്തം നിർമ്മാണ കമ്പനിയുടെ ബാനറിൽ ഒരുങ്ങുന്ന ആദ്യ ചിത്രമാണ് നല്ല നിലാവുള്ള രാത്രി. നവാഗതനായ മർഫി ദേവസ്സിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.സസ്‌പെൻസ് ത്രില്ലർ…

നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസിന്റെ സ്വന്തം നിർമ്മാണ കമ്പനിയുടെ ബാനറിൽ ഒരുങ്ങുന്ന ആദ്യ ചിത്രമാണ് നല്ല നിലാവുള്ള രാത്രി. നവാഗതനായ മർഫി ദേവസ്സിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.സസ്‌പെൻസ് ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമാണ് നല്ല നിലാവുള്ള രാത്രി എന്നാണ് ട്രെയിലറിൽ നിന്നും വ്യക്തമാകുന്നത്.

ചെമ്പൻ വിനോദ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ബാബുരാജ്, ജിനു ജോസഫ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിലെ താനാരോ തന്നാരോ എന്നാരംഭിക്കുന്ന നാടൻ പാട്ട് ശൈലിയിലുള്ള ഗാനം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. കൈലാസ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് സംവിധായകൻ മർഫി ദേവസിയാണ്.

മാസ് ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് നല്ല നിലാവുള്ള രാത്രി. സംവിധായകൻ മർഫി ദേവസ്സിയും പ്രഫുൽ സുരേഷും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത് അജയ് ഡേവിഡ് കാച്ചപ്പിള്ളി ആണ്. എഡിറ്റിംഗ് ശ്യാം ശശിധരൻ, പ്രൊഡക്ഷൻ കൺട്രോളർ ഡേവിഡ്‌സൺ സി ജെ, ക്രിയേറ്റീവ് ഹെഡ് ഗോപിക റാണി, സംഗീത സംവിധാനം കൈലാസ് മേനോൻ, ആക്ഷൻ കൊറിയോഗ്രഫി രാജശേഖരൻ