അർച്ചന കവിക്കും, രാധികക്കും സംഭവിച്ചത് ഒന്ന് തന്നെ! അതാണ് മികച്ച അവസരം ഇല്ലതായതും, ലാൽജോസ്

മലയാള സിനിമയിൽ നിരവധി നടികളെ അവസരം നൽകിയ ഒരു സംവിധായാകൻ തന്നെയാണ് ലാൽ ജോസ്, അതിൽ രണ്ടു നായികമാർ ആയിരുന്നു അർച്ചന കവിയും, രാധികയും, ക്ലാസ്മേറ്റ് എന്ന ചിത്രത്തിലെ റസിയ എന്ന കഥപാത്രം ആയിരുന്നു…

മലയാള സിനിമയിൽ നിരവധി നടികളെ അവസരം നൽകിയ ഒരു സംവിധായാകൻ തന്നെയാണ് ലാൽ ജോസ്, അതിൽ രണ്ടു നായികമാർ ആയിരുന്നു അർച്ചന കവിയും, രാധികയും, ക്ലാസ്മേറ്റ് എന്ന ചിത്രത്തിലെ റസിയ എന്ന കഥപാത്രം ആയിരുന്നു രാധിക അഭിനയിച്ചത്, അതുപോലെ നീല താമര എന്ന ചിത്രത്തിൽ അർച്ചന കവിയും. ഈ രണ്ടു ചിത്രങ്ങളിലെ നായികമാരെ പ്രേക്ഷകർ ഏറ്റെടുത്തെങ്കിലും പിന്നീട് മികച്ച സിനിമകളിൽ ഒന്നും തന്നെ ഇവർക്കു അവസരം ലഭിച്ചിരുന്നില്ല, ഇപ്പോൾ ഇരുവർക്കും സംഭവിച്ചത് ഒരു കാര്യം തന്നെയാണെന്ന് തുറന്നു പറയുകാണ് സംവിധായകൻ ലാൽ ജോസ്.

സിനിമയിൽ എത്തുന്നതിനു മുൻപ് തന്നെ രാധികയെ എനിക്ക് പരിചയം ഉണ്ടായിരുന്നു, ഒരിക്കൽ ഒരു ആൽബം ഷൂട്ടിങ് ആലപ്പുഴയിൽ വെച്ച് നടക്കുമ്പോൾ ഞാൻ അവിടെ ഉണ്ട്, ആ സമയത്തു തനിക്കു സിനിമയിൽ ഒരു വേഷം ചെയ്യാൻ ആഗ്രഹമുണ്ടെന്ന് തന്നോട് പറഞ്ഞിരുന്നു, അങ്ങനെയാണ് റാഫിയുടെ ചിത്രമായ വൺ മാൻ ഷോയിൽ രാധികക്ക് സംയുക്തയുടെ അനുജത്തിയുടെ വേഷം കൊടുത്തത്. പിന്നീട് ക്ലാസ്സ്മേറ്റ് ചെയ്യുമ്പോൾ റസിയ എന്ന കഥപാത്രത്തിനു വേണ്ടി രാധികയെ തെരെഞ്ഞെടുത്തത്, രാധികയുടെ ആ ഒരു വേഷം തന്നെയാണ് രാധികയുടെ കരിയർ ഉയർത്തിയത്,

പിന്നീടുള്ള രാധികയുടെ കരിയറിനെ സംഭവിച്ചത് ആ കഥപാത്രമാണ്, അത് തന്നെയാണ് അർച്ചന കവിക്കും സംഭവിച്ചത്. നീല താമര എന്ന ചിത്രത്തിൽ അർച്ചനയുടെ കരിയർ ഉയർത്തിയ ഒരു വേഷം തന്നെ ആയിരുന്നു കുട്ടിമാളുവിന്റെ, അത് തന്നെയാണ് അർച്ചനക്കും സിനിമയിൽ അവസര൦ ഉണ്ടാക്ഞ്ഞത്. ചില സിനിമകളിലെ കഥപാത്രങ്ങൾ പ്രേഷകരുടെ മനസിൽ സ്ഥാനം പിടിക്കും അതിൽ നിന്നും പിന്നവർക്ക് മോചകരാക്കാൻ കഴിയില്ല, ചിലപ്പോൾ നടിമാരുടെ ചില വേഷങ്ങൾ ഗുണം ചെയ്യുകയും അതോടൊപ്പം ദോഷം ചെയ്യുകയും ചെയ്യുമെന്ന്,ലാൽ ജോസ് പറയുന്നു.