വിവാഹം കഴിഞ്ഞപ്പോൾ ആദ്യം നേരിട്ട ചോദ്യം അതായിരുന്നു!

തെന്നിന്ത്യൻ സിനിമ പ്രേമികളെ ഇളക്കിമറിച്ച താരസുന്ദരിയായിരുന്നു നമിത. സിനിമയിൽ എത്തിയ നാൾ മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു നടിയാണ് നമിത, മലയാളത്തിലും താരം നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഇപ്പോൾ സിനിമയിൽ നിന്നും ഒഴിവായി തന്റെ…

namitha about film

തെന്നിന്ത്യൻ സിനിമ പ്രേമികളെ ഇളക്കിമറിച്ച താരസുന്ദരിയായിരുന്നു നമിത. സിനിമയിൽ എത്തിയ നാൾ മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു നടിയാണ് നമിത, മലയാളത്തിലും താരം നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഇപ്പോൾ സിനിമയിൽ നിന്നും ഒഴിവായി തന്റെ കുടുംബത്തിനൊപ്പം ജീവിക്കുകയാണ് താരം. സിനിമയിൽ അഭിനയിക്കുന്ന സമയത്ത് നമിതക്കെതിരെ നിരവധി ഗോസിപ്പുകൾ ഉയർന്നിരുന്നു. കൂടെ അഭിനയിച്ച സഹതാരങ്ങളുടേയും നമിതയുടെയും പേര് ചേർത്ത് നിരവധി ഗോസിപ്പുകൾ ആണ് ഉയർന്ന് വന്നത്. എന്നാൽ അതൊന്നും താരം കാര്യമാക്കിയില്ല. വിവാഹശേഷം സിനിമയിൽ നിന്ന് വിട്ട് നിന്ന താരം ‘ബൗ വൗ’ എന്നാ ചിത്രത്തിൽ കൂടി വീണ്ടും തിരിച്ചു വരവിന് ഒരുങ്ങുകയാണ്. ഇപ്പോൾ സിനിമയുടെ റിലീസുമായി ബന്ധപെട്ടു നമിത നടത്തിയ അഭിമുഖത്തിൽ പറഞ്ഞ കാര്യമാണ് ശ്രദ്ധ നേടുന്നത്.

സിനിമയിൽ ഞാൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ആയിരുന്നു ടൈപ്പ് കാസ്റ്റിംഗ്. ഒരു സ്വഭാവമുള്ള കഥാപാത്രത്തെ അവതരിപ്പിച്ചാൽ പിന്നീട് ലഭിക്കുന്നത് മുഴുവൻ അതെ സ്വഭാവത്തിൽ ഉള്ള കഥാപത്രങ്ങൾ ആയിരിക്കും. ഒരിക്കൽ ഞാൻ ഒരു ഗ്ലാമറസ് റോളിൽ അഭിനയിച്ചു. പിന്നീട ലഭിച്ചത് മുഴുവൻ അത്തരത്തിൽ ഗ്ലാമറസ് വേഷങ്ങൾ ആയിരുന്നു. ടൈപ്പ് കാസ്റ്റിംഗ് ചെയ്യുമ്പോൾ ആ നടനോ നടിക്കോ അത് അല്ലാതെ മറ്റ് എന്തൊക്കെ വേഷങ്ങൾ ചെയ്യാൻ കഴിവുണ്ടെന്ന് പ്രേക്ഷകർക്ക് മനസ്സിലാകാതെവരും . നാടകവേദികളിൽ വരെ അനുഭവസമ്പത്തുള്ള നടിയാണ് ഞാൻ. ആ എനിക്ക് എന്തൊക്കെ കഴിവ് ഉണ്ടെന്നു തെളിയിക്കാൻ ഇത് വരെ അവസരം ലഭിച്ചിട്ടില്ല. അതിനുള്ള അവസരം ആയാണ് ഞാൻ ബൗ വൗ ചിത്രത്തെ കാണുന്നത്.

Namitha
Namitha

സിനിമയിൽ തന്നെ സ്ത്രീ-പുരുഷ തരാം തിരിവ് വലിയ രീതിയിൽ തന്നെ ഉണ്ട്. ഒരു നടി വിവാഹിതയായാൽ ആദ്യം അവളോട് ചോദിക്കുന്നത് ഇനി അഭിനയിക്കുമോ എന്നാണു. എന്നാൽ ഇന്ന് വരെ ഒരു നടൻ വിവാഹിതൻ ആയാൽ ഇനി അഭിനയിക്കുമോ എന്ന് അദ്ദേഹത്തോട് ആരും ചോദിക്കാറില്ല. ഞാനും ഇത്തരത്തിൽ ചോദ്യം നേരിട്ടിട്ടുണ്ട്. ഗ്ലാമറസ് റോളുകളിൽ ഞാൻ ഇനി അഭിനയിക്കില്ല എന്ന് തീരുമാനം എടുക്കാൻ കാരണം ഉണ്ട്. ചില സംവിധായകർ അവരുടെ സിനിമയിലേക്ക് ക്ഷണിച്ചിട്ട് കുറച്ച് രംഗങ്ങൾ ചിത്രീകരിക്കും. അതിന്റെ ഒപ്പം ഒരു ഗാന രംഗവും ചിത്രീകരിക്കും. എന്നാൽ സിനിമ റീലീസ് ആകുമ്പോൾ ആ രംഗങ്ങൾ ഒന്നും കാണില്ല , പാട്ട് സീൻ മാത്രമേ കാണു. കുറെ തവണ ഇതേ അവസ്ഥ എനിക്ക് ഉണ്ടായിട്ടുണ്ട്. അങ്ങനെയാണ് ഞാൻ ആ തീരുമാനം എടുത്തത്.