മമ്മൂട്ടിയുടെ നായികയായി അഭിനയിക്കാനുള്ള അവസരം തനിക്ക് നഷ്ട്ടപെട്ടു

തെന്നിന്ത്യൻ താരം നമിതയെ അറിയാത്ത സിനിമ പ്രേമികൾ കുറവാണ്. സിനിമയിൽ എത്തിയ നാൾ മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു നടിയാണ് നമിത, മലയാളത്തിലും താരം നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഇപ്പോൾ സിനിമയിൽ നിന്നും ഒഴിവായി…

തെന്നിന്ത്യൻ താരം നമിതയെ അറിയാത്ത സിനിമ പ്രേമികൾ കുറവാണ്. സിനിമയിൽ എത്തിയ നാൾ മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു നടിയാണ് നമിത, മലയാളത്തിലും താരം നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഇപ്പോൾ സിനിമയിൽ നിന്നും ഒഴിവായി തന്റെ കുടുംബത്തിനൊപ്പം ജീവിക്കുകയാണ് താരം. സിനിമയിൽ അഭിനയിക്കുന്ന സമയത്ത് നമിതക്കെതിരെ നിരവധി ഗോസിപ്പുകൾ ഉയർന്നിരുന്നു. എന്നാൽ അതിനോടൊന്നും തന്നെ താരം പ്രതികരിച്ചിരുന്നില്ല. മലയാളത്തിലും താരം നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ട്. കൂടെ അഭിനയിച്ച സഹതാരങ്ങളുടേയും നമിതയുടെയും പേര് ചേർത്ത് നിരവധി ഗോസിപ്പുകൾ ആണ് ഉയർന്ന് വന്നത്. എന്നാൽ അതൊന്നും താരം കാര്യമാക്കിയില്ല. വിവാഹശേഷം സിനിമയിൽ നിന്ന് വിട്ട് നിന്ന താരം ‘ബൗ വൗ’ എന്നാ ചിത്രത്തിൽ കൂടി വീണ്ടും തിരിച്ചു വരവ് നടത്തിയിരുന്നു.

Namitha
Namitha

തന്റെ അഭിപ്രായങ്ങളും നിലപാടുകളും മറ്റുള്ളവർക്ക് മുമ്പിൽ തുറന്ന് പറയാൻ താരം ധൈര്യം കാണിക്കാറുണ്ട്. അത്തരത്തിൽ നമിത പല കാര്യങ്ങളും മുൻപ് തുറന്നു പറഞ്ഞിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ തന്റെ സിനിമ ജീവിതത്തിൽ ഉണ്ടായ വലിയ ഒരു നഷ്ടത്തെ കുറിച്ചാണ് താരം പറയുന്നത്. മമ്മൂട്ടി നായകനായി എത്തിയ ക്രോണിക് ബാച്ചിലർ എന്ന ചിത്രത്തിൽ ആദ്യം നായികയായി പരിഗണിച്ചിരുന്നത് തന്നെ ആണെന്നും എന്നാൽ പിന്നീട് ആ അവസരം തന്നിൽ നിന്ന് നഷ്ടപ്പെടുകയായിരുന്നു എന്നുമാണ് നമിത ഇപ്പൊ പറയുന്നത്. ചിത്രത്തിൽ രംഭ അവതരിപ്പിച്ച വേഷം ചെയ്യാൻ വേണ്ടി അതിന്റെ അണിയറ പ്രവർത്തകർ ആദ്യം സമീപിച്ചിരുന്നത് തന്നെ ആയിരുന്നു.

എന്നാൽ തനിക് ആ സമയത്ത് മാനേജർ ഒന്നും ഉണ്ടായിരുന്നില്ല. അത് കൊണ്ട് അത് ഫോളോപ്പ് ചെയ്യാനും തനിക് കഴിഞ്ഞില്ല. അങ്ങനെ ആണ് ആ വേഷം തന്നിൽ നിന്ന് നഷ്ടപ്പെട്ടതും രംഭ അത് ചെയ്തതും. ചിത്രത്തിൽ അഭിനയിക്കാൻ കഴിയാതിരുന്നത് തനിക് വലിയ വിഷമം ഉണ്ടാക്കിയിരുന്നു. എന്നാൽ ചിത്രത്തിന്റെ തമിഴ് റീമേക്കിൽ ആ വേഷം ചെയ്യാനുള്ള അവസരം തനിക് ലഭിച്ചു എന്നുമാണ് നമിത പറയുന്നത്. എങ്കിൽ പോലും മമ്മൂട്ടിയുടെ നായിക വേഷം നഷ്ടപ്പെട്ടതിന്റെ വിഷമം തനിക്ക് ഇന്നുമുണ്ടെന്നും താരം പറയുന്നു. താരം അടുത്തിടെ ആണ് അമ്മ ആയത്. ഗർഭിണി ആയിരുന്ന സമയത്ത് താരം നടത്തിയ ഫോട്ടോഷൂട്ടുകൾ എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.