ഇനിയെന്നാണ് നമിതയുടെ കല്യാണം..? ചോദ്യങ്ങളുമായി ആരാധകര്‍..!

സീരിയലിലൂടെ ശ്രദ്ദ നേടി ബാലതരാമായി സിനിമാ മേഖലയില്‍ എത്തിയ താരമാണ് നമിത പ്രമോദ്. സോഷ്യല്‍ മീഡിയയിലെ സ്റ്റാറായ നടിയുടെ പുതിയ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കൂട്ടുകാരിയുടെ വിവാഹ ദിവസത്തെ ഫോട്ടോകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നമിത പ്രമോദ്. തന്റെ പ്രിയപ്പെട്ട സുഹൃത്തിന്റെ വിവാഹത്തിന് വേണ്ടി എത്തിയ നമിതയുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയാണ്. നവ വധുവായ തന്റെ കൂട്ടകാരിക്കൊപ്പമുള്ള ഫോട്ടോകളാണ് താരം പങ്കുവെച്ചിരിക്കുന്നത്. എന്റെ സണ്‍ഷൈന്‍ വിവാഹിതയായി..

ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് പോകുന്ന പ്രിയ കൂട്ടുകാരിക്ക് ആശംസകള്‍ എന്നാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്. ശിവാനി എന്നാണ് നമിതയുടെ സുഹൃത്തിന്റെ പേര്. സുഹൃത്തിന്റെ വിവാത്തിന് സുന്ദരിയായി ഒരുങ്ങിയെത്തിയ നമിതയോട് ഇനി എന്നാണ് നിങ്ങളുടെ വിവാഹം എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. നമിതയോട് വിവാഹക്കാര്യം ചോദിച്ച് കമന്റുകളും വന്നുകഴിഞ്ഞു. കോഴിക്കോട് വെച്ചാണ് നമിതയുടെ സുഹൃത്തിന്റെ വിവാഹം നടന്നത്.

കൂട്ടുകാരിക്കൊപ്പമുള്ള താരത്തിന്റെ ഫോട്ടോകള്‍ ശ്രദ്ധ നേടുകയാണ്. ലൈറ്റ്‌സ് ഓണ്‍ ക്രിയേഷന്‍സ് ടീം ആണ് ഇവരുടെ ഈ മനോഹര ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. അതേസമയം, നമിതയുടെ പുതിയ സിനിമയ്ക്ക് വേണ്ടിയും ആരാധര്‍ കട്ടവെയ്റ്റിംഗാണ്. മാര്‍ഗ്ഗംകളി, അല്‍ മല്ലു എന്ന സിനിമകള്‍ക്ക് ശേഷം ഈശോ എന്ന സിനിമയിലൂടെയാണ് ഇനി നമിത പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്.

നടനും സംവിധായകനുമായ നാദിര്‍ഷയുടെ സംവിധാനത്തില്‍ ആണ് ഈ സിനിമ ഒരുക്കിയത്. ജയസൂര്യാണ് ഈ ചിത്രത്തില്‍ നായക വേഷത്തില്‍ എത്തുന്നത്. ഈശോ എന്ന സിനിമയ്ക്ക് പുറമെ അഞ്ചോളം സിനിമകളാണ് നമിത ഇപ്പോള്‍ കമ്മിറ്റ് ചെയ്തിരിക്കുന്നത്.

Previous articleഎത്ര കണ്ടാലും മതിയാവില്ല..! ഞങ്ങളെ അത് ഓര്‍മ്മിപ്പിക്കുന്നതിന് നന്ദി..! മമ്മൂട്ടിയെ കുറിച്ച് കനി കുസൃതി
Next articleരാത്രിയെന്നോ പകലെന്നോ തിരിച്ചറിയാതെ അഭിനയിച്ചു..! മടുത്തിട്ടാണ് മാറിയത്..- ഷീല