പ്രിയപ്പെട്ടവര്‍ക്കൊപ്പം ഏറെ പ്രിയപ്പെട്ട ഇടത്ത്!! അവധിക്കാലം ആഘോഷമാക്കി നമിത പ്രമോദ്!!

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയത നായികയാണ് നടി നമിത പ്രമോദ്. മിനിസ്‌ക്രീനില്‍ ബാലതാരമായെത്തിയാണ് നമിത ബിഗ് സ്‌ക്രീനിലേക്കെത്തുന്നത്. സിനിമാലോകത്ത് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധേയയാകാന്‍ നമിതയ്ക്കായി.…

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയത നായികയാണ് നടി നമിത പ്രമോദ്. മിനിസ്‌ക്രീനില്‍ ബാലതാരമായെത്തിയാണ് നമിത ബിഗ് സ്‌ക്രീനിലേക്കെത്തുന്നത്. സിനിമാലോകത്ത് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധേയയാകാന്‍ നമിതയ്ക്കായി. താരപുത്രി മീനാക്ഷി ദിലീപ് നമിതയുടെ അടുത്ത സുഹൃത്താണ്.

ഇപ്പോഴിതാ സുഹൃത്തുക്കളുമൊത്ത് അവധിക്കാലെ ആഘോഷിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. സാധാരണ താരങ്ങള്‍ വിദേശത്ത് അവധിക്കാലം ആഘോഷമാക്കുമ്പോള്‍ താരം കേരളം തന്നെയാണ് തിരഞ്ഞെടുത്തത്. വയനാട്ടിലാണ് നമിതയും സുഹൃത്തുക്കളും ഒത്തുകൂടിയത്. പ്രിയപ്പെട്ടവര്‍ക്കൊപ്പം ഏറെ പ്രിയപ്പെട്ട ഇടത്ത് എന്നുപറഞ്ഞാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്. വയനാട്ടിലെ മൗണ്ടൈന്‍ ഷാഡോസ്‌ലാണ് താരങ്ങള്‍ ഒത്തുകൂടിയത്.

നമിതയും സൗബിനും പ്രധാന കഥാപാത്രങ്ങളാവുന്ന ഫീല്‍ഗുഡ് ഫാമിലി എന്റര്‍ടെയിനര്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യുവാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.