മഞ്ഞുമ്മല്‍ ബോയ്‌സ് തരംഗം!! പാ.രജ്ഞിത് ചിത്രത്തില്‍ നായകനായി ശ്രീനാഥ് ഭാസി

കേരളത്തിന് പുറമെ തമിഴകത്തും തെലുങ്കിലും വന്‍ ഓളമാണ് ചിദംബരം ഒരുക്കിയ ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സ് സൃഷ്ടിയ്ക്കുകയാണ്. മലയാളത്തിലെ മറ്റൊരു 100 കോടി ചിത്രമായി മാറിയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ചിത്രം സൂപ്പര്‍ഹിറ്റായതിന് പിന്നാലെ നടന്‍ ശ്രീനാഥ…

കേരളത്തിന് പുറമെ തമിഴകത്തും തെലുങ്കിലും വന്‍ ഓളമാണ് ചിദംബരം ഒരുക്കിയ ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സ് സൃഷ്ടിയ്ക്കുകയാണ്. മലയാളത്തിലെ മറ്റൊരു 100 കോടി ചിത്രമായി മാറിയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ചിത്രം സൂപ്പര്‍ഹിറ്റായതിന് പിന്നാലെ നടന്‍ ശ്രീനാഥ ഭാസിയ്ക്കും ഭാഗ്യം തെളിഞ്ഞിരിക്കുകയാണ്.

മഞ്ഞുമ്മല്‍ ബോയ്സിലെ മികച്ച പ്രകടനത്തിലൂടെ പ്രേക്ഷക ഹൃദയം കീഴക്കിയ ശ്രീനാഥ് ഭാസി ഇനി തമിഴ് സിനിമ ലോകത്തേക്കും അരങ്ങേറ്റം കുറിയ്ക്കുകയാണ്. പാ.രജ്ഞിത് സിനിമയിലൂടെയാണ് ശ്രീനാഥ് ഭാസിയുടെ കോളിവുഡ് അരങ്ങേറ്റം.

പാ.രജ്ഞിത് ചിത്രത്തില്‍ പ്രധാന കഥാപാത്രമായാണ് താരം എത്തുന്നത്. ജി.വി പ്രകാശ്, ശിവാനി രാജ് ശേഖര്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പശുപതിയും ലിംഗ സ്വാമിയും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്.

നീലം പ്രൊഡക്ഷന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത്
കിരണ്‍ മോസസാണ്. ഇതുവരെ ചിത്രത്തിന് പേരിട്ടിട്ടില്ല. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ചെന്നൈയിലും പോണ്ടിച്ചേരിയിലുമാണ്.

രൂപേഷ് ഷാജിയാണ് ചിത്രത്തിന്റെ ഛായഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീത സംവിധാനം ജി.വി പ്രകാശ്, എഡിറ്റിങ് സെല്‍വ ആര്‍.കെ, വസ്ത്രാലങ്കാരം സാബിര്‍, ആര്‍ട്ട് ഡയറക്ടര്‍ ജയാ രഘു എന്നിവര്‍ നിര്‍വഹിക്കുന്നു. പി.ആര്‍.ഓ പ്രതീഷ് ശേഖര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.