നമിത പ്രമോദ് പുതിയ സംരംഭത്തിന് തുടക്കം കുറിച്ച്! ചടങ്ങിന് നിരവധി താരങ്ങൾ പങ്കെടുത്തു

മലയാളികളുടെ പ്രിയപ്പെട്ട യുവനടി യാണ് നമിത പ്രമോദ്. സീരിയൽ രം​ഗത്ത് നിന്നും സിനിമകളിലേക്ക് കടന്ന് വന്ന് വിജയം കൈവരിക്കാൻ സാധിച്ച ചുരുക്കം ചില നടിമാരിൽ മുൻനിരയിൽ തന്നെയുള്ള നടി കൂടിയാണ് നമിത പ്രമോദ്. അഭിനയത്തിന്…

മലയാളികളുടെ പ്രിയപ്പെട്ട യുവനടി യാണ് നമിത പ്രമോദ്. സീരിയൽ രം​ഗത്ത് നിന്നും സിനിമകളിലേക്ക് കടന്ന് വന്ന് വിജയം കൈവരിക്കാൻ സാധിച്ച ചുരുക്കം ചില നടിമാരിൽ മുൻനിരയിൽ തന്നെയുള്ള നടി കൂടിയാണ് നമിത പ്രമോദ്. അഭിനയത്തിന് പുറമെ ബിസിനസിലും നടി ഇന്ന് സാന്നിധ്യം അറിയിക്കുന്നുണ്ട്. താരം പുതിയ ഒരു വ്യവസായ സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ഇപ്പോൾ. നമിതയുടെ ഏറ്റവും പുതിയ സംരംഭമായ പെപ്പ്രിക ഓൺലൈൻ മെൻസ് ക്ലോത്തിങ് സ്റ്റോറിന്റെ ലോ‍ഞ്ചിങ് ചടങ്ങ് ഇന്നലെയാണ് നടന്നത്. നമിതയ്‌ക്കൊപ്പം തന്നെ നമിതയുടെ സുഹൃത്തും സംരംഭകയുമായ മെറിൻ ഫിലിപ്പും പെപ്പ്രികയുടെ സഹ പങ്കാളിയാണ്. മലയാളത്തിലെ പ്രമുഖ താരങ്ങളൊക്കെ തന്നെ ഈ ഒരു ചടങ്ങിൽ പങ്കെടുത്തിരുന്നു. നടൻ  സൗബിൻ ഷാഹിറും ഭാര്യയും, താരങ്ങളായ അർജുൻ അശോകൻ, സാനിയ ഈയ്യപ്പൻ, നടൻ ദിലീപിന്റെ മകൾ മീനാക്ഷി ദിലീപ് നടൻ നാദിർഷാ നാദിർഷായുടെ മകൾ ഖദീജ, താരങ്ങളായ ജീവ ജോസഫ്  ഭാര്യ അപർണ തോമസ് സെലിബ്രെറ്റി മേക്ക് അപ്പ് ആർട്ടിസ്റ്റുകളായ സജിത്ത് സുജിത് ഉണ്ണി പി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. കൂടാതെ നമിതയുടെ സുഹൃത്തുക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

സോഷ്യൽ മീഡിയ നിറയെ ഇപ്പോൾ പെപ്പ്രികയുടെ ഉത്‌ഘാടന ചടങ്ങിന്റെ ഫോട്ടോകളും വീഡിയോ ദൃശ്യങ്ങളും കൊണ്ട് നിറയുകയാണ്. ഉത്‌ഘാടന ചടങ്ങിന് മുൻപ് അതിഥികൾക്ക് ക്ഷണക്കത്ത് അയക്കുന്ന ഒരു വീഡിയോയും സർപ്രൈസ്‌ എന്ന ക്യാപ്ഷൻ നൽകി നമിത തന്റെ സോഷ്യൽ മീഡിയ അകൗണ്ടിൽ പങ്കു വെച്ചിരുന്നു. അതേസമയം തന്നെ ലോ‍ഞ്ചിങ് ചടങ്ങിൽ പങ്കെടുക്കാനാണ് മീനാക്ഷി ദിലീപ് എത്തിയത് സുഹൃത്ത് ഖദീജയ്ക്കൊപ്പമാണ്. മീനാക്ഷിയുടെ ഉറ്റ സുഹൃത്താണ് യുവനടി നമിത പ്രമോദ് ദിലീപ് ചിത്രമായ സൗണ്ട് തോമയിൽ നമിത നായികാ ആയെത്തിയതിന് ശേഷമാണ് ഇരുവരും തമ്മിൽ സുഹൃത്തുക്കളായത്. ഒരു ഫ്ലൈറ്റ് യാത്രയിലാണ് തങ്ങൾ കൂടുതൽ സൗഹൃദത്തിലായതെന്ന് നമിത തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്. ‌‌അന്നും ഇന്നും നമിതയും മീനാക്ഷിയും നാദിർഷയുടെ മക്കളായ ഖദീജയും ആയിഷയുമാണ് അടുത്ത സുഹൃത്തുക്കൾ. നമിതയുടെ ഏത് ഉയർച്ചയിലും താഴ്ചയിലും മീനാക്ഷി എപ്പോഴും ഒപ്പമുണ്ടാകാറുണ്ട്.

അടുത്തിടെ നമിത സമ്മർ ടൗൺ എന്ന കഫേ ആരംഭിച്ചപ്പോഴും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ മീനാക്ഷി ദിലീപ് എത്തിയിരുന്നു. സമ്മർ ടൗൺ റെസ്റ്റോ കഫേ എന്ന പേരിൽ കൊച്ചി പനമ്പിള്ളി നഗറിലാണ് നമിത പ്രമോദിന്റെ ഉടമസ്ഥതയിലുള്ള കഫേ. അതേസമയം തന്നെ പരിപാടിയിൽ പങ്കെടുക്കാൻ എത്തുമെന്നല്ലാതെ മൈക്കിൽ സംസാരിക്കാനൊന്നും മീനാക്ഷി ദിലീപ്  തയ്യാറല്ല. നമിതയുടെ പുത്തൻ കഫേയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോൾ ചടങ്ങിൽ സംസാരിക്കാൻ മീനാക്ഷിക്ക് നേരെ മൈക്ക് നമിത നീട്ടിയെങ്കിലും താരപുത്രി ഒഴിഞ്ഞുമാറിയിരുന്നു അന്ന്. അതേസമയം തന്നെ നമിത അവസാനമായി അഭിനയിച്ച രജനി എന്ന ചിത്രം ഇന്ന് തീയേറ്ററുകളിൽ റിലീസ് ആയിട്ടുണ്ട്. കാളിദാസ് ജയറാമാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. കാളിദാസ് ജയറാം ഒരി‌ടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ചിത്രം  മികച്ച വിജയമാകുമെന്ന പ്രതീക്ഷയിലാണ് നമിത പ്രമോദും സിനിമയുടെ അണിയറ പ്രവർത്തകരും. വിനിൽ സക്കറിയ വർ​ഗീസാണ് സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനും. . ഇൻവെസ്റ്റി​ഗേഷൻ ​ക്രെെം ത്രില്ലറാണ് രജിനിയെന്ന് സൂചന നേരത്തെ നൽകിയിരുന്നു. സൈജു കുറുപ്പ്, ലക്ഷ്മി ​ഗോപാലസ്വാമി, റെബ മോണിക്ക ജോൺ എന്നിവരും സിനിമയിൽ അണിനിരക്കുന്നു.