നന്ദിനിയെ കണ്ടതിന് ശേഷമാണു രഞ്ജി പണിക്കർ ആ ഡയലോഗ് എഴുതി ചേർക്കുന്നത്, സുരേഷ് ഗോപി

സുരേഷ് ഗോപി നായകനായി എത്തിയ ഗരുഡൻ സിനിമയുടെ പ്രമോഷൻ വർക്കുകൾ  നടന്നു കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളിൽ സജീവമായി തന്നെ സുരേഷ് ഗോപി പങ്കെടുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി നിരവധി അഭിമുഖങ്ങൾ ആണ്  താരം നല്കിക്കൊണ്ടിരിക്കുന്നത്.…

സുരേഷ് ഗോപി നായകനായി എത്തിയ ഗരുഡൻ സിനിമയുടെ പ്രമോഷൻ വർക്കുകൾ  നടന്നു കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളിൽ സജീവമായി തന്നെ സുരേഷ് ഗോപി പങ്കെടുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി നിരവധി അഭിമുഖങ്ങൾ ആണ്  താരം നല്കിക്കൊണ്ടിരിക്കുന്നത്. ഈ അഭിമുഖങ്ങളിൽ താരം പറയുന്ന പല കാര്യങ്ങളും വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട്. പല വാർത്തകളും ഇത്തരത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപിയുടേതായി പ്രചരിച്ചിരുന്നു. ഇപ്പോഴിതാ അത്തരത്തിൽ ഒരു അഭിമുഖത്തിൽ സുരേഷ് ഗോപി പങ്കെടുത്തപ്പോഴുണ്ടായ സംഭവങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഗരുഢൻ സിനിമയുടെ പ്രമോഷന്റെ ഭാഗമായി സുരേഷ് ഗോപി ഒരു അഭിമുഖം നൽകിയിരുന്നു.

എന്നാൽ അഭിമുഖത്തിനിടയിൽ അപ്രത്യക്ഷമായി സുരേഷ് ഗോപിയുടെ അടുത്തേക്ക് നടി നന്ദിനി കടന്നു വരുകയായിരുന്നു. സുരേഷ് ഗോപിക്ക് ഒരു സർപ്രൈസ് നൽകാൻ ചാനൽ ഒരുക്കിയത് ആയിരുന്നു നന്ദിനിയുടെ ഈ എൻട്രി. സുരേഷ് ഗോപിക്ക് ഒപ്പം സുന്ദര പുരുഷനിലും ലേലത്തിലും നായികായിട്ട് എത്തിയത് നന്ദിനി ആയിരുന്നു. നന്ദിനിയെ കണ്ട മാത്രയിൽ ആദ്യം സുരേഷ് ഗോപി അത്ഭുതപ്പെടുന്നത് കാണാം. എന്നാൽ ഞെട്ടിയോ എന്ന് ചോദിച്ചപ്പോൾ ഞെട്ടാൻ നന്ദിനി യക്ഷി ഒന്നുമല്ലല്ലോ എന്നാണ് സുരേഷ് ഗോപി രസകരമായി പറഞ്ഞ മറുപടി. അത് പോലെ തന്നെ ഇരുവരും തങ്ങളുടെ ഓർമകളും അഭിമുഖത്തിനിടയിൽ പങ്കുവെച്ചിരുന്നു.

സുരേഷേട്ടൻ അന്നും ഇന്നും നന്നായി സംസാരിക്കുന്ന ആൾ ആണെന്നും എന്നാൽ കുറച്ച് കൂടി സംസ്സാരത്തിൽ പക്വത വന്നു എന്നാണ് നന്ദിനി പറയുന്നത്. എന്നാൽ തനിക് അങ്ങനെ തോന്നിയിട്ടില്ല എന്നും അന്ന് ഞാൻ ബെല്ലും ബ്രേക്കും ഇല്ലാതെ തോന്നിയത് എല്ലാം പറഞ്ഞിരുന്നു എന്നും എന്നാൽ ഇപ്പോൾ തന്നെ ഒരു ഷൂൽഡ് കവർ ചെയ്തു നിൽക്കുന്നുണ്ട്. അങ്ങനെ ഒരു വ്യത്യാസം മാത്രമേ ഇപ്പോഴത്തെ എന്റെ സംസാരത്തിൽ ഉള്ളു എന്നും സുരേഷ് ഗോപി പറഞ്ഞു. അതെ സമയം നന്ദിനിക്ക് സംസാരത്തിലും പെരുമാറ്റത്തിലും ഒരു മാറ്റവും വന്നിട്ടില്ല എന്നും ഇപ്പോഴും പഴയത് പോലെ തന്നെയാണ് എന്നുമാണ് സുരേഷ്‌ ഗോപി നന്ദിനിയെ കുറിച്ച് പറഞ്ഞത്.