കൂട്ടുകാരന്റെ മകളെ പ്രണയിച്ച് വിവാഹം കഴിച്ചു, നന്ദുവിന്റെ ആരുമറിയാത്ത കഥ!

മലയാള സിനിമ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് നന്ദു. ചെറിയ ചെറിയ വേഷങ്ങളിലൂടെ അഭിനയ ജീവിതം തുടങ്ങിയെങ്കിലും ആദ്യമൊന്നും താരത്തെ അധികം പ്രേക്ഷകരും ശ്രദ്ധിച്ചിരുന്നില്ല. കാരണം അഭിനയ പ്രാധാന്യം ഇല്ലാത്ത വേഷങ്ങൾ ആയിരുന്നു താരത്തിന് ലഭിച്ചിരുന്നതും.…

മലയാള സിനിമ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് നന്ദു. ചെറിയ ചെറിയ വേഷങ്ങളിലൂടെ അഭിനയ ജീവിതം തുടങ്ങിയെങ്കിലും ആദ്യമൊന്നും താരത്തെ അധികം പ്രേക്ഷകരും ശ്രദ്ധിച്ചിരുന്നില്ല. കാരണം അഭിനയ പ്രാധാന്യം ഇല്ലാത്ത വേഷങ്ങൾ ആയിരുന്നു താരത്തിന് ലഭിച്ചിരുന്നതും. എന്നാൽ ഇപ്പോൾ അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ ലഭിച്ചതോടെ താരം കൂടുതൽ ശ്രദ്ധ നേടാൻ തുടങ്ങി. എങ്കിൽ തന്നെയും താരത്തിന്റെ കുടുംബത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും അധികം പ്രേക്ഷകർക്കും അറിയില്ല. ഇപ്പോൾ തന്റെ കുടുംബവിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കുകയാണ് നന്ദു.

തന്റെ സുഹൃത്തിന്റെ മകളെയാണ് നന്ദു പ്രണയിച്ച് വിവാഹം കഴിച്ചത്. ഇവർക്ക് രണ്ടുമക്കളും ഉണ്ട്. 1997ലായിരുന്നു ഇവരുടെ വിവാഹം നടന്നത്. ഇവരുടെ പ്രണയകഥ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അഹം എന്ന മോഹൻലാൽ ചിത്രത്തിൽ അസിസ്റ്റന്റായി പ്രവർത്തിക്കുകയായിരുന്നു നന്ദു അന്ന്.ചിത്രത്തിൽ ഒരു ഡോക്ടറുടെ വേഷം ചെയ്യാനായി മോഹൻലാൽ പറഞ്ഞതനുസരിച്ച് അദ്ദേഹത്തിന്റെ ചെന്നൈയിലുള്ള സുഹൃത്ത് വന്ന് അഭിനയിച്ചിട്ടുപോയി. അദ്ദേഹവുമായി നന്ദു സൗഹൃദത്തിലായി. ആ സൗഹൃദം പതിയെ വളരാൻ തുടങ്ങി. പിന്നീട് മദ്രാസിൽ ചെല്ലുമ്പോഴെല്ലാം നന്ദു അദ്ദേഹത്തിന്റെ വീട്ടിൽ എത്തുകയും ഭക്ഷണം കഴിക്കുകയുമെല്ലാം ചെയ്യുമായിരുന്നു. അങ്ങനെ നന്ദു അദ്ദേഹത്തിന്റെ മകൾ കവിതയുമായി പരിചയപ്പെടുകയും ആ പരിചയം പ്രണയമായി മാറുകയും ചെയ്തിരുന്നു.

പിന്നീട് ആ പ്രണയം വിവാഹത്തിൽ കലാശിക്കുകയായിരുന്നു. അടുത്ത സുഹൃത്തിന്റെ മകളെ പ്രണയിക്കുന്നത് ശരിയാണോ എന്ന് നന്ദുവിനോട് ചോദിച്ചാൽ ഞങ്ങൾ പ്രണയിച്ച് പോയി എന്നാണ് നന്ദു പറയുന്ന മറുപടി. നന്ദു മലയാള സിനിമയിൽ എത്തിയിട്ട് മുപ്പത് വർഷത്തിൽ കൂടുതൽ ആയി. മോഹൻലാൽ ചിത്രം ആറാട്ട് ആണ് നന്ദു അഭിനയിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും പുതിയ ചിത്രം.