പലപ്പോഴും ഞാൻ പിടിച്ച് നിൽക്കുന്നത് ചിലരുടെ വാക്കുകൾ കൊണ്ട് മാത്രമാണ്

സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ പരിചയമുള്ള താരമാണ് സീമ ജി നായര്‍, ബിഗ്‌സ്‌ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ താരം തിളങ്ങിയിട്ടുണ്ട്. സിനിമ സീരിയല്‍ മേഖലയില്‍ താരത്തിന് ഇതിനോടകം തന്നെ തന്റെതായ ഒരു ഇടം കണ്ടെത്താനും സാധിച്ചു.…

സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ പരിചയമുള്ള താരമാണ് സീമ ജി നായര്‍, ബിഗ്‌സ്‌ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ താരം തിളങ്ങിയിട്ടുണ്ട്. സിനിമ സീരിയല്‍ മേഖലയില്‍ താരത്തിന് ഇതിനോടകം തന്നെ തന്റെതായ ഒരു ഇടം കണ്ടെത്താനും സാധിച്ചു. ഇപ്പോൾ തന്റെ അഭിനയ ജീവിതത്തിൽ ആർക്കും അറിയാത്ത ചില കാര്യങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ് സീമ. 1984 ല്‍ പാവം ക്രൂരന്‍ എന്ന സിനിമയിലൂടെയാണ് അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. സിനിമയിലെ പരിചയക്കാർ വഴിയാണ് സീമ അഭിനയിത്തിലേക്ക് എത്തുന്നത്.  പിന്നീട് താരത്തെ തേടി നിരവധി അവസരങ്ങൾ വന്നിരുന്നു, എന്നാൽ  ശ്രദ്ധിക്കുന്ന വേഷങ്ങൾ ആയിരുന്നില്ല.

സീമ ജി നായരും നന്ദു മഹാദേവയും തമ്മിലുള്ള ആത്മ ബന്ധം എല്ലാവര്ക്കും അറിയാവുന്നതാണ്, നന്ദുവിനെയും ശരണ്യയും സീമ തന്റെ രണ്ടു മക്കളെ പോലെയാണ് കരുതിയിരുന്നത്,  ആ രണ്ടുപേരും ഇപ്പോൾ മരണത്തിന് കീഴടങ്ങിയിരിക്കുകയാണ്, നന്ദുവിന്റെ മരണത്തിൽ നിന്നുമുണ്ടായ വേദനയിൽ നിന്ന്നുംസീമ മുക്തയായി വരുന്നതിനിടെയാണ് ശരണ്യയും മരണപ്പെട്ടത്, ഇപ്പോൾ നന്ദുവിന്റെ പിറന്നാൾ ദിനത്തിൽ സീമ പങ്കുവെച്ച പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്. എത്ര വേദനകൾ സഹിക്കുമ്പോളും വേദനയാൽ നിന്റെ ശരീരം വലിഞ്ഞു മുറുകുമ്പോളും നിന്റെ പുഞ്ചിരിക്കുന്ന മുഖമേ ഞങ്ങൾ കണ്ടിട്ടുള്ളു.. നിന്നെ സ്നേഹിച്ചവർക്കെല്ലാം വേദനകൾ സമ്മാനിച്ച് വേദനയില്ലാത്ത ലോകത്തേക്ക് നീ പറന്നകന്നപ്പോൾ ഞങ്ങൾ വേദനകൊണ്ട് തളരുകയായിരുന്നു.. പലപ്പോളും പിടിച്ചു നിൽക്കുന്നത് നിന്റെ ചില വാക്കുകളുടെ കരുത്തു കൊണ്ടാണ് എന്നാണ് സീമ പറയുന്നത്.

സീമയുടെ പോസ്റ്റ് ഇങ്ങനെ, ഇന്ന് സെപ്റ്റംബർ 4.. ഞങ്ങളുടെ പ്രിയ നന്ദുട്ടന്റെ ജന്മദിനം.. അവൻ പോയിട്ട് 4 മാസങ്ങൾ ആവുന്നു.. നീ പോയതിനു ശേഷമുള്ള ആദ്യത്തെ പിറന്നാൾ ദിനം.. അറിയാത്ത ഏതോ ലോകത്തിരുന്ന് (അല്ല,ഈശ്വരന്റെ തൊട്ടടുത്തിരുന്നു) പിറന്നാൾ ആഘോഷത്തിന്റെ തയ്യാറെടുപ്പുകൾ നടത്തുന്നുണ്ടാവും.. മോനെ നീ പോയതിന്റെ വേദനയുടെ ആഴത്തിൽ നിന്നും ഇതുവരെ മോചിതരാവാൻ സാധിച്ചിട്ടില്ല.. എത്ര വേദനകൾ സഹിക്കുമ്പോളും വേദനയാൽ നിന്റെ ശരീരം വലിഞ്ഞു മുറുകുമ്പോളും നിന്റെ പുഞ്ചിരിക്കുന്ന മുഖമേ ഞങ്ങൾ കണ്ടിട്ടുള്ളു.. നിന്നെ സ്നേഹിച്ചവർക്കെല്ലാം വേദനകൾ സമ്മാനിച്ച് വേദനയില്ലാത്ത ലോകത്തേക്ക് നീ പറന്നകന്നപ്പോൾ ഞങ്ങൾ വേദനകൊണ്ട് തളരുകയായിരുന്നു.. പലപ്പോളും പിടിച്ചു നിൽക്കുന്നത് നിന്റെ ചില വാക്കുകളുടെ കരുത്തു കൊണ്ടാണ്.. ഒരു നിമിഷമെങ്കിൽ ഒരു നിമിഷം പുകയരുത് ജ്വലിക്കണം.. എന്റെ പ്രിയപ്പെട്ട മോന് യശോദമ്മയുടെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ..