മുണ്ടയ്ക്കല്‍ ശേഖരന്‍ അമേരിക്കയിലെ ഹൈടെക് കര്‍ഷകന്‍!!!

സൂപ്പര്‍ഹിറ്റുകളായ ദേവാസുരത്തിലെയും രാവണപ്രഭുവിലെയും മുണ്ടക്കല്‍ ശേഖരന്‍ മലയാളിയുടെ എക്കാലത്തെയും പ്രിയ വില്ലനാണ്. നെപ്പോളിയന്‍ ദൂരൈസ്വാമിയാണ് മുണ്ടക്കല്‍ ശേഖരനായിട്ടെത്തിയത്. സിനിമയില്‍ മാത്രമല്ല രാഷ്ട്രീയത്തിലും ശ്രദ്ധേയനായിരുന്നു ദൂരൈസ്വാമി. കേന്ദ്രമന്ത്രിയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ രാഷ്ട്രിയവും സിനിമയും വിട്ടിരിക്കുകയാണ് താരം.…

സൂപ്പര്‍ഹിറ്റുകളായ ദേവാസുരത്തിലെയും രാവണപ്രഭുവിലെയും മുണ്ടക്കല്‍ ശേഖരന്‍ മലയാളിയുടെ എക്കാലത്തെയും പ്രിയ വില്ലനാണ്. നെപ്പോളിയന്‍ ദൂരൈസ്വാമിയാണ് മുണ്ടക്കല്‍ ശേഖരനായിട്ടെത്തിയത്. സിനിമയില്‍ മാത്രമല്ല രാഷ്ട്രീയത്തിലും ശ്രദ്ധേയനായിരുന്നു ദൂരൈസ്വാമി. കേന്ദ്രമന്ത്രിയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ രാഷ്ട്രിയവും സിനിമയും വിട്ടിരിക്കുകയാണ് താരം.

താരപകിട്ടില്ലാത്ത ജീവിതമാണ് ദൂരൈസ്വാമിയുടേത്. യുഎസില്‍ ഏക്കറുകണക്കിന് കൃഷിയിലാണ് ഇപ്പോഴത്തെ ശ്രദ്ധ. വാണിജ്യ അടിസ്ഥാനത്തില്‍ പച്ചക്കറിക്കൃഷി നടത്തുകയാണ് അദ്ദേഹം. യുഎസിലെ നാഷ്വില്ലെ ടെനിസിയില്‍ 300 ഏക്കര്‍ വരുന്ന കൃഷിസ്ഥലത്ത് പച്ചക്കറിക്കൃഷി കൂടാതെ പശു ഫാമും വൈന്‍ ഉല്‍പാദനവും താരത്തിന്റേതായിട്ടുണ്ട്. 2000 ല്‍ ഇന്ത്യയില്‍ തുടങ്ങിയ ജീവന്‍ ടെക്നോളജീസ് എന്ന ഐടി കമ്പനിയുടെ അമരത്തും നെപ്പോളിയനാണ്.

അതേസമയം താരം മകന്റെ ചികിത്സാര്‍ഥമാണ് യുഎസില്‍ സ്ഥിരതാമസമാക്കിയതെന്നാണ് റിപ്പോര്‍ട്ട്. നെപ്പോളിയന്റെ മൂത്ത മകന്‍ ധനുഷ് മസ്‌കുലര്‍ ഡിസ്ട്രോഫി രോഗബാധിതനാണ്. അരയ്ക്കു താഴെ തളര്‍ന്ന മകന്റെ ചികിത്സയും മെച്ചപ്പെട്ട ജീവിതവും ലക്ഷ്യമിട്ടാണ് താരവും കുടുംബവും യുഎസിലേക്ക് താമസം മാറ്റിയിരിക്കുന്നത്. ഇളയ മകന്‍ ഗുണാല്‍, ഭാര്യ ജയസുധയും താരത്തിനൊപ്പമുണ്ട്.

യുഎസില്‍ മൂന്നു നിലയിലുള്ള വീട്ടിലാണ് താരവും കുടുംബവും താമസിക്കുന്നത്. ഹൈടെക് സംവിധാനങ്ങളുണ്ട് വീട്ടില്‍. ധനുഷിന് എല്ലാ നിലകളിലും സുഖമായി സഞ്ചരിക്കാന്‍ ലിഫ്റ്റ് ക്രമീകരിച്ചിട്ടുണ്ട്. മാത്രമല്ല പുറമെ സ്വിമ്മിങ് പൂളില്‍ എത്തുന്നതിന് വേറെ ലിഫ്റ്റ് സൗകര്യവുമുണ്ട്. മകന് സുഖമായി ഉറങ്ങാന്‍ അത്യാധുനിക കിടക്കയാണ് താരം വാങ്ങിയിരിക്കുന്നത്. ഈ കിടക്കയില്‍ ഫിസിയോതെറാപ്പിക്കുള്ള സൗകര്യമുണ്ടെന്നും വീഡിയോയില്‍ നെപ്പോളിയന്‍ പങ്കുവച്ചിരുന്നു. മാത്രമല്ല ബെന്‍സും ടെസ്ലയും ഉള്‍പ്പെടെയുള്ള വാഹനങ്ങളും പ്രത്യേക ലിഫ്റ്റ് സജ്ജീകരിച്ച വാനുമുണ്ട്.

മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും കന്നഡയിലും താരം ശ്രദ്ധേയനായിരുന്നു. ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ)യിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് എത്തിയത്. 2009ല്‍ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നെപ്പോളിയന്‍ മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ സാമൂഹികനീതി വകുപ്പില്‍ സഹമന്ത്രിയായിരുന്നു.