വർഷങ്ങൾക്ക് ശേഷത്തിൽ ഉള്ളത് മോഹൻലാലും ശ്രീനിവാസനും മുതൽ മമ്മൂട്ടി വരെ; വല്ലാത്തൊരു കണ്ടെത്തൽ, ചർച്ചയായി പോസ്റ്റ്

ഹൃദയം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘വർഷങ്ങൾക്ക് ശേഷ’ത്തിന്റെ ടീസർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. രണ്ട് കാലഘട്ടത്തെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ടീസർ നൽകുന്ന സൂചന.…

ഹൃദയം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘വർഷങ്ങൾക്ക് ശേഷ’ത്തിന്റെ ടീസർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. രണ്ട് കാലഘട്ടത്തെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ടീസർ നൽകുന്ന സൂചന. സിനിമയാണ് പ്രധാന പ്രമേയം എന്നും വ്യക്തമാണ്. ഒപ്പം ചിത്രത്തിൻറെ റിലീസ് തിയതിയും പുറത്തുവിട്ടിട്ടുണ്ട്. ഏപ്രിൽ 11ന് ആകും സിനിമ തിയറ്ററിൽ എത്തുക. ഇപ്പോൾ ചിത്രത്തെ കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. വർഷങ്ങൾക്ക് ശേഷം മോഹൻലാൽ – ശ്രീനിവാസൻ കഥയോ എന്ന ചോദ്യം കൂടുതൽ ശക്തമായി ഉയർന്നു കഴിഞ്ഞു. ഈ ചോദ്യത്തെ ബലപ്പെടുത്തുന്ന പത്ത് സംശയങ്ങളുമായി വന്ന ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ട്രൈലെറിന്റെ ഇടയ്ക്ക് പ്രണവ് വെള്ളമടിച്ചുകൊണ്ട് മോഹൻലാലിന്റെ മാനറിസം പോലെ ഒരു ഐറ്റം ഇറക്കുന്നുണ്ട്. “എനിക്ക് സ്കോച്ച് അടിക്കണം, റം അടിക്കണം..” എന്ന ഡയലോഗ് മോഹൻലാലിനെ mimic ചെയ്തത് പോലെയാണുള്ളത്. ഇതിനടക്കം വിശദീകരണം നൽകി കൊണ്ടാണ് നാരായണൻ നമ്പു എന്ന പ്രേക്ഷകന്റെ പോസ്റ്റ്.

പോസ്റ്റ് വായിക്കാം

വർഷങ്ങൾക്ക് ശേഷം മോഹൻലാൽ – ശ്രീനിവാസൻ കഥയോ? : പത്ത് സംശയങ്ങൾ…!!
“വർഷങ്ങൾക്ക് ശേഷം” എന്ന സിനിമ ഷൂട്ടിംഗ് തുടങ്ങുമ്പോൾ മുതൽ ഈ സിനിമ മോഹൻലാൽ – ശ്രീനിവാസൻ എന്നിവരുടെ ജീവിത കഥയാണെന്ന അഭ്യൂഹം എയറിൽ ഉണ്ട്. സിനിമയുടെ കാസ്റ്റിംഗ് കൂടി വന്നപ്പോൾ ഇത് കുറച്ചുകൂടി ശക്തമായിരുന്നു. ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലും. ശ്രീനിവാസന്റെ മകനും മോഹൻലാലിൻറെ മകനും. എന്നാൽ അതിവിദഗ്ധമായി ശ്രീനിവാസന്റെയും മോഹൻലാലിന്റെയും ജീവിതവുമായി ഈ ചിത്രത്തിന് യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്ന് വിനീത് ശ്രീനിവാസൻ ഓപ്പൺ ആയി പറയുകയുണ്ടായി.

ഇന്ന് ട്രൈലെർ റിലീസ് ആയപ്പോൾ ഈ സംശയം ശക്തമാക്കുന്ന രീതിയിൽ ആണുള്ളത്. ട്രൈലെറിൽ നിന്നും എനിക്ക് തോന്നിയ പത്ത് കാര്യങ്ങൾ ഒന്ന് വിശകലനം ചെയ്യുകയാണ്.

1. ധ്യാൻ ശ്രീനിവാസന്റെ കഥാപാത്രം കണ്ണൂർ ഏതോ കോളേജിൽ നിന്ന് ചാടി പോകുന്നതാണ് ആദ്യ രംഗം.
Explanation : ശ്രീനിവാസൻ യഥാർത്ഥത്തിൽ ഒരു കണ്ണൂർകാരൻ ആണ്.
2. ട്രൈലെറിന്റെ ഇടയ്ക്ക് പ്രണവ് വെള്ളമടിച്ചുകൊണ്ട് മോഹൻലാലിൻറെ mannerism പോലെ ഒരു ഐറ്റം ഇറക്കുന്നുണ്ട്. “എനിക്ക് സ്കോച്ച് അടിക്കണം, rum അടിക്കണം..” എന്ന ഡയലോഗ് മോഹൻലാലിനെ mimic ചെയ്തത് പോലെയാണുള്ളത്. അത് purposeful ആയി തോന്നി.
Explanation : മോഹൻലാൽ അത്യാവശ്യം alchohol ലഹരി ഒക്കെ താല്പര്യമുള്ള, habit ഉള്ളയാളാണെന്ന് industry ൽ കേട്ടുകേൾവി ഉള്ളതാണ്. ഒപ്പം തന്നെ മോഹൻലാൽ ഒത്തിരി പേരുള്ള സൗഹൃദങ്ങൾ ഇഷ്ടപെടുന്ന ആളാണെന്നും അറിയാമല്ലോ. സിനിമയുടെ സീനിൽ ആ നിറയെയുള്ള സൗഹൃദങ്ങൾ കാണാം.
3. ട്രൈലെറിൽ ഇവർ ചെന്നൈയിൽ വന്നിറങ്ങുമ്പോൾ കാണിക്കുന്നത് MGR ന്റെ ഒരു cutout ഉം അതിന്റെ ആഘോഷങ്ങളും ആണ്. അത് കണ്ട് പ്രണവ് ആരാധനയോടെ നോക്കുന്നതും ട്രൈലെറിൽ കാണാം.
Explanation : മോഹൻലാൽ ഒരു കടുത്ത MGR ആരാധകൻ ആയിരുന്നു എന്ന് മോഹൻലാൽ തന്നെ പലവട്ടം പറഞ്ഞിട്ടുള്ളതാണ്.
4. ഇതിലും മണ്ടനായ ഒരു producer നെ നിനക്ക് കിട്ടില്ല എന്ന് ട്രൈലെറിൽ ധ്യാൻ പ്രണവിനോട് പറയുന്നുണ്ട്. അത് അജു വർഗീസ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ പറ്റി ആകും. അജുവിന്റെ older വേർഷൻ മാത്രമേ പക്ഷേ ട്രൈലെറിൽ കാണിച്ചിട്ടുള്ളു. സിനിമയിൽ young അജു ആയിരിക്കും അത്. മണ്ടൻ ആണെന്നൊക്കെ പ്രണവ് (മോഹൻലാൽ) സ്വാതന്ദ്ര്യത്തോടെ പറയണമെങ്കിൽ അത് ജി സുരേഷ് കുമാറിനെ ആയിരിക്കണം.
Explanation : ശ്രീനിവാസൻ ആദ്യമായി തിരക്കഥ എഴുതിയ ഓടരുതമ്മാവാ ആളറിയാം നിർമിച്ചത് ജി സുരേഷ്‌കുമാർ ആണ്. കൂടാതെ present ൽ അവസാനം എടുത്ത പടങ്ങൾ പൊട്ടിയ നിർമാതാവ് ആണെന്നും പറയുന്നു. സുരേഷ് കുമാറിന്റെതായി നിർമിച്ചു പുറത്തുവന്ന അവസാന ചിത്രങ്ങൾ ചട്ടക്കാരി, മാച്ച് ബോക്സ്, വാശി. എല്ലാം flops
5. Rebranding shan rahman എന്ന് പറഞ്ഞു വളരെ നാടകീയമായി സംഭാഷണം പറയുന്ന കോട്ട് ഒക്കെ ഇട്ട് കൂളിംഗ് ഗ്ലാസ്‌ ധരിച്ച ഒരു കഥാപാത്രത്തെ കാണിക്കുന്നുണ്ട്. അത് ശങ്കർ ആണ്.
Explanation : ആ കാലത്ത് സിനിമകളിൽ ശങ്കറിന്റെ സ്ഥിരം വേഷം ആയിരുന്നു ഇത് പോലെ ഒരു off white shade കോട്ടും കൂളിംഗ് ഗ്ലാസും.
6. “സൂപ്പർസ്റ്റാർ ആണ പിറക് എന്നെ മറക്കണ്ട.. My name is സ്വാമിനാഥൻ ” എന്ന് പറയുന്ന y g മാഹേന്ദ്രയുടെ കഥാപാത്രം എല്ലാവരും ശ്രദ്ധിച്ചിരിക്കും. അത് ആ കാലഘട്ടത്തെ മോഹൻലാൽ – ശ്രീനിവാസൻ അടക്കം ഉള്ള സിനിമാക്കാരുടെ ലൈഫിൽ പ്രധാന പങ്ക് വഹിച്ച ഒരു വ്യക്തി ആണ്. മിസ്റ്റർ സ്വാമി.
Explanation : കോടംബക്കത്ത് ആ കാലത്ത് വരുന്ന എല്ലാ സിനിമ aspirants നും അഭയം ‘സ്വാമീസ് ലോഡ്ജ്’ ആണ്. മോഹൻലാലും ശ്രീനിവാസനും ഒക്കെ താമസിച്ചിരുന്ന സ്വാമീസ് ലോഡ്ജ്. ആ സ്വാമീസ് ലോഡ്ജന്റെ ഉടമ സ്വാമിനാഥൻ. ഈ ലോഡ്ജിന്റെ ഓർമ്മകൾ പല സിനിമാക്കാരും അയവിറക്കുന്നത് പല ഇന്റർവ്യൂസിലും കണ്ടിട്ടുമുണ്ട്.
7. Console കോംപ്ലക്സിൽ നിന്ന് കൊണ്ട് അഭിമാനത്തോടെ നോക്കുന്ന കലേഷ് രാമാനന്ദിന്റ കഥാപാത്രം ട്രൈലെറിൽ ഉണ്ട്. അത് പ്രിയദർശൻ ആണ്. ഒരുപക്ഷെ മോഹൻലാലിൻറെ അഭിനയമോ ഡബ്ബിങ്ങോ console ൽ ഇരുന്ന് കണ്ട് അഭിമാനം കൊള്ളുന്ന ദൃശ്യം ആകാം.
Explanation : മോഹൻലാലിൻറെ ഏറ്റവും അടുത്ത സുഹൃത്തും, ആദ്യകാലങ്ങളിൽ മോഹൻലാൽ സിനിമകൾ ഏറ്റവും അധികം ഭാഗമാക്കുകയും ചെയ്തിരുന്ന പ്രിയൻ.
8. ആശ്വത് ലാലിന്റെ കഥാപാത്രത്തെ നമുക്ക് കാണാം. അദ്ദേഹം sweater ഉപയോഗിച്ചിട്ടുണ്ട്. ‘കിലുക്കം’ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് മോഹൻലാലും ആന്റണി പെരുമ്പാവൂരും ഏറ്റവും അടുക്കുന്നത് എന്ന് കേട്ടിട്ടുണ്ട്. കിലുക്കത്തിൽ ആന്റണി അഭിനയിച്ചിട്ടുമുണ്ട്.
Explanation : ഊട്ടിയിൽ വെച്ചു ചിത്രീകരിച്ച കിലുക്കം സെറ്റ് ആയതുകൊണ്ട് തന്നെ ആശ്വാത് ലാൽ അഭിനയിച്ചിരിക്കുന്ന കഥാപാത്രം sweater ധരിച്ചിരിക്കുന്നു. ആന്റണി പെരുമ്പാവൂരിന്റെ കഥാപാത്രം ആകും ആശ്വാത് പെർഫോം ചെയ്തിട്ടുണ്ടാവുക.
9. നിവിൻ പൊളിയുടെ കഥാപാത്രം present ആണ്. He saw, he came and he ruled എന്ന് പറഞ്ഞു വരുന്ന കഥാപാത്രം വളരെ വിഷമത്തോടെ “കോക്കസ്, ബെൽറ്റ്‌, ഗ്രൂപ്പിസം, ഫേവറിറ്റിസം, നെപ്പോട്ടീസം.. ” എന്ന് പറയുന്നു. ഈ സൂപ്പർസ്റ്റാർഡാം ഒക്കെയുണ്ടെങ്കിലും അത് ആസ്വദിക്കാൻ താല്പര്യമില്ലാത്ത ഒരു മനുഷ്യനെ ആണ് നിവിൻ പൊളി അവതരിപ്പിക്കുക. അത് മാറ്റാരുമല്ല, present ലോകത്തെ മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാൽ തന്നെയാണ്.
Explanation : യഥാർത്ഥ ജീവിതത്തിൽ അഭിനയവും സ്റ്റാർഡവും ഒന്നും അത്ര താല്പര്യമില്ലാത്ത, എന്നാൽ ഇതിലേക്ക് ഏത്തപ്പെടേണ്ടിവന്ന ആളാണ് പ്രണവ് മോഹൻലാൽ എന്ന് കേട്ടിട്ടുണ്ട്. അതാകാം നിവിൻ പൊളിയുടെ കഥാപാത്രത്തിലൂടെ ബ്ളാക്ക് ഹ്യൂമർ ആയി അവതരിപ്പിച്ചത്.
10. ട്രൈലെറിന്റെ അവസാനം സിനിമ സ്‌ക്രീനിൽ കണ്ട് സന്തോഷം കൊണ്ട് കണ്ണ് നിറയുന്ന ബേസിൽ ജോസെഫിന്റെ കഥാപാത്രം വിനീത് ശ്രീനിവാസൻ ആണ്. ഒരുപക്ഷെ ഈ ഒരു സിനിമ എടുത്ത് എല്ലാവരും കയ്യടിക്കുന്നതും മോഹൻലാൽ – ശ്രീനിവാസൻ വീണ്ടും ഒന്നിക്കുന്നതും ഒക്കെ സ്വപ്നം കാണുന്ന present ലോകത്തെ വിനീത് ശ്രീനിവാസൻ. ഒരുപക്ഷെ സിനിമയിൽ ആ സിനിമയിൽ നായകൻ നിവിൻ പോളി ആയിരുന്നിരിക്കാം.
Explanation : നമുക്ക് അറിയാം ഇപ്പോൾ at present മോഹൻലാലും ശ്രീനിവാസനും അത്ര നല്ല ബന്ധത്തിൽ അല്ല. എന്നാൽ ഒരുകാലത്തു ഏറ്റവും അടുത്ത സുഹൃത്തുക്കൾ ആയി ഇരുന്നവർ ആണ്. അപ്പോൾ അവർക്കിടയിലെ മഞ്ഞുരുകാൻ ഒന്നിക്കുന്നത് അവരുടെ മക്കൾ ആണ്, വിനീതും പ്രണവും. അതാകും symbolically കാണിച്ചത്.
പിന്നെ ഈ കഥാപാത്രങ്ങൾ ഒക്കെ exact replica ഒന്നും ആകില്ല. ഒരു shade ഉണ്ടാകും എന്ന് മാത്രം. ഇപ്പോ സുരേഷ് കുമാറിന്റെ കഥാപാത്രം ഒക്കെ കുറച്ചു over exaggerated ആയിട്ട് കാണിക്കുന്നതുമാകാവും. Exact ആയി മോഹൻലാൽ – ശ്രീനിവാസൻ കഥയൊന്നും ആയില്ലെങ്കിൽ പോലും അവരുടെ ജീവിത കഥയുടെ ഒരു flavour വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിൽ ഉണ്ടാകും എന്നാണ് കരുതുന്നത്. എന്തായാലും നമുക്ക് നോക്കാം.
ഇതൊക്കെ ഇങ്ങനെയാണോ എന്ന് ചോദിച്ചാൽ ഒരു ഐഡിയയും ഇല്ലാ. ഇതൊക്കെ വായിച്ചു എനിക്ക് വട്ടാണോ എന്ന് ചോദിച്ചാലും അത്ഭുതപ്പെടാനില്ല. കാരണം പലതും ഊഹങ്ങളുടെ പാരമ്യം ആണ്. ചുമ്മാ ഇരുന്നപ്പോൾ ഇത്തിരി സമയം കിട്ടിയപ്പോൾ വെറുതെ ഒന്ന് ആലോചിച്ചു കൂട്ടിയതാണ്. അപ്പോ സുലാൻ..!!
ഒരെണ്ണം കൂടി ഉണ്ടായിരുന്നു. കാണാനുള്ള look ഉം mannerisms ഒക്കെ വെച്ചിട്ട് അർജുൻ ലാൽ അവതരിപ്പിക്കുന്ന കഥാപാത്രം ആണ് മമ്മൂട്ടിയുടെ replica എന്ന് തോന്നുന്നു. ദുൽക്കർ സൽമാന്റെ replica ആയി നീരജ് മാധവും….!!!