മലയാളികളെയും ഞെട്ടിച്ച ശബ്ദം! ‘അൻപ്’ മലയാളത്തിലേക്ക്, അതും നായകനായി; ഹിറ്റുകളുടെ സംവിധായകന്റെ പുതിയ ചിത്രം

ശബ്ദം കൊണ്ടും മികച്ച അഭിനയം കൊണ്ട് അതിവേ​ഗം ശ്രദ്ധ നേടിയ നടനാണ് അർജുൻ ദാസ്. ലോകേഷ് കനകരാജിന്റെ കൈതിയിലൂടെ മികവ് കാട്ടിയ അർജുൻ ദാസ് മലയാള സിനിമയിൽ ആദ്യമായി നായകനാകുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത്…

ശബ്ദം കൊണ്ടും മികച്ച അഭിനയം കൊണ്ട് അതിവേ​ഗം ശ്രദ്ധ നേടിയ നടനാണ് അർജുൻ ദാസ്. ലോകേഷ് കനകരാജിന്റെ കൈതിയിലൂടെ മികവ് കാട്ടിയ അർജുൻ ദാസ് മലയാള സിനിമയിൽ ആദ്യമായി നായകനാകുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. സംവിധായകൻ അഹമ്മദ് കബീറിന്റെ പുതിയ ചിത്രത്തിലൂടെയാണ് അർജുന്റെ മലയാളത്തിലേക്കുള്ള വരവ്. ഇത് പ്രണയ ചിത്രമായിരിക്കും എന്നാണ് വിവരങ്ങൾ. ജൂൺ, മധുരം, എന്ന സിനിമകളിലൂടെയാണ് അഹമ്മദ് കബീർ എന്ന സംവിധായകൻ ശ്രദ്ധിക്കപ്പെടുന്നത്.

കേരള ക്രൈം ഫയൽസെന്ന സീരീസ് സംവിധാനം ചെയ്‍തും അഹമ്മദ് കബീർ തിളങ്ങി. ഹിഷാം അബ്‍ദുൽ വഹാബിന്റെ സംഗീതത്തിലുള്ള ചിത്രത്തിൽ മലയാളത്തിൽ നിന്നുള്ള ഒട്ടേറെ മുൻനിര താരങ്ങളും അഭിനയിക്കും എന്നാണ് റിപ്പോർട്ട്. അർജുൻ ദാസിന്റെ കഥാപാത്രം എന്തായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. റോജിൻ കെ റോയ് ആണ് ചിത്രത്തിന്റെ പിആർഒ.

അർജുൻ ദാസ് പെരുമാൺ എന്ന ചിത്രത്തിലൂടെയാണ് തമിഴിൽ നായകനായി അരങ്ങേറിയത്. ഓക്സിജനിലൂടെ അർജുൻ ദാസ് തെലുങ്ക് സിനിമയിലും തന്റെ പ്രതിഭ തെളിയിച്ചു. നിലവിൽ ഒജി എന്ന തെലുങ്ക് ചിത്രത്തിൽ പവൻ കല്യാണിനൊപ്പവും ഒരു പ്രധാന വഷം അവതരിപ്പിക്കുന്നു. അർജുൻ ദാസ് നായകനായി വേഷമിട്ടതിൽ ഒടുവിൽ പ്രദർശനത്തിന് എത്തിയത് അനീതി ആണ്.