രണ്ടാനച്ഛന്‍ മാനം കവര്‍ന്നപ്പോഴും സോളമന്‍ തന്റെ പ്രണയിനിയെ സ്വീകരിച്ചു!! സാമൂഹിക കാഴ്ചപ്പാട് പൊളിച്ചെഴുതിയ നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍

താരരാജാവ് മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രമാണ് നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍. 1986ല്‍ പദ്മരാജന്‍ ഒരുക്കിയ ചിത്രം അതുവരെയുണ്ടായിരുന്ന സാമൂഹിക കാഴ്ചപ്പാടുകളെ പൊളിച്ചടുക്കുകയായിരുന്നു. സോളമനായി മോഹന്‍ലാലും സോഫിയയായി ശാരിയും പ്രണയ കഥ തകര്‍ത്തു.…

താരരാജാവ് മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രമാണ് നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍. 1986ല്‍ പദ്മരാജന്‍ ഒരുക്കിയ ചിത്രം അതുവരെയുണ്ടായിരുന്ന സാമൂഹിക കാഴ്ചപ്പാടുകളെ പൊളിച്ചടുക്കുകയായിരുന്നു. സോളമനായി മോഹന്‍ലാലും സോഫിയയായി ശാരിയും പ്രണയ കഥ തകര്‍ത്തു.

ചിത്രം പുറത്തിറങ്ങി മൂന്ന് പതിറ്റാണ്ട് പൂര്‍ത്തിയാകുമ്പോള്‍ സോളമന്റെയും സോഫിയയുടെയും പ്രണയ കഥ വീണ്ടും ആരാധക മനസ്സുകളില്‍ നിറയുകയാണ്. ചിത്രത്തിനെ കുറിച്ച് ജിതിന്‍ ജോസഫ് പങ്കുവച്ച കുറിപ്പിങ്ങനെ,

നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ ഒരു revolutionary movie ആണോ?
സംരക്ഷിക്കേണ്ട കൈകള്‍ തന്നെ തന്റെ മാനം കവര്‍ന്നപ്പോള്‍ സോഫിയ ഒരിക്കലും പ്രതീക്ഷിച്ചില്ല സോളമന്‍ അവളെ കൊണ്ടുപോകാന്‍ വരുമെന്ന്. എന്നാല്‍ അയാള്‍ വന്നു…അവള്‍ സ്വപ്നം കാണുമായിരുന്ന ആ ടാങ്കര്‍ ലോറിയില്‍. അയാളുടെ കണ്ണുകളിലേക്ക് നോക്കി കൈകള്‍ ഉയര്‍ത്തുമ്പോള്‍ അതുവരെ ജീവിതം തന്നോട് കാട്ടിയ ക്രൂരതകളും തിരസ്‌കരണവും ഏല്ലാം അവള്‍ മറക്കുകയാണ്.

കൊണ്ടുപോവുകയാണ് സോളമന്‍ അവളെ.. താന്‍ അവള്‍ക്ക് വാഗ്ദാനം ചെയ്തിരുന്ന മുന്തിരി തോപ്പുകളിലേക്ക്. അവന്റെ അമ്മ മകന്‍ പോവുന്നത് നോക്കി അഭിമാനത്തോടെ ചിരിക്കുന്നുണ്ട്. ആന്റണിയും തന്റെ സോളമന്‍ ഇച്ചായന്‍ ചേച്ചിയെയും കൂട്ടി പോവുന്നത് അത്ഭുതത്തോടെ നോക്കി നില്‍ക്കുന്നു. Johnson മാഷിന്റെ പാറ പോലും അലിയുന്ന bgm കൂടി ആകുമ്പോള്‍ heavenly feel ആണ് മൊത്തത്തില്‍ കിട്ടുന്നത് This movie is a poetry of love. ഒരു പെണ്ണിനെ ആരെങ്കിലും abuse ചെയ്താല്‍ അടുത്ത സീനില്‍ തൂങ്ങിമരണം എന്നത് ഒരു പതിവുപോലെ സിനിമകളില്‍ കാണിച്ചിരുന്ന കാലത്താണ് ഇത്തരമൊരു ക്ലൈമാക്‌സുമായി പദ്മരാജന്‍ വരുന്നത്.

Virginity പോയാല്‍ എല്ലാം നശിച്ചു എന്ന പൊതുബോധം നിലനിന്ന കാലത്തു ഇതുപോലൊരു പടം ചെയ്ത പദ്മരാജന്‍ ഒരു revolutionary genius തന്നെയാണ്.
പിന്നെ ഈ സിനിമയില്‍ ജീവനില്ലാത്ത വസ്തുക്കള്‍ക്ക് പോലും പദ്മരാജന്‍ ഐഡന്റിറ്റി നല്‍കിയിട്ടുണ്ട്. ടാങ്കര്‍ സിനിമയിലെ ഒരു പ്രധാന ഭാഗമാണ്. ഒരു ടാങ്കര്‍ ലോറിയുടെ ശബ്ദം വരെ ക്ലൈമാക്‌സ്് enhance ചെയ്യാന്‍ എങ്ങനെ യൂസ് ചെയ്യാം എന്ന് പദ്മരാജന്‍ കാണിക്കുന്നു. പവിഴം പോല്‍ എന്ന പാട്ടിലുള്ള പട്ടിക്കുട്ടിയെ വരെ ഞാന്‍ ഓര്‍ക്കുന്നു

For Solomon, beuty is skin deep. രണ്ടാനച്ഛനില്‍ നിന്ന് അവള്‍ക്ക് സംഭവിച്ചതൊന്നും അയാള്‍ക്ക് ഒരു പ്രശ്‌നമേയല്ല. അയാളെ സംബന്ധിച്ചിടത്തോളം താന്‍ സ്‌നേഹിച്ച സോഫിയ അവിടെത്തന്നെയുണ്ട്് with her soul, spirit and beutiful mind intact. Gem of a movie ????