മഹാനടന്‍മാരുടെ പേരിനൊപ്പം എന്റെ പേര് കേള്‍ക്കുമ്പോള്‍ ഉള്ളിലൊരു പേടിയാ…!! മഹാരഥന്‍മാര്‍ അവരായി തന്നെ തുടരും, ഞാന്‍ ഞാനായും- നവാസ് വള്ളിക്കുന്ന്

ചെറിയ വേഷങ്ങളിലൂടെ വന്ന് മലയാള സിനിമയിലെ ശ്രദ്ധേയനായ യുവതാരമാണ് നവാസ് വള്ളിക്കുന്ന്. ചെയ്ത കഥാപാത്രങ്ങളെല്ലാം ഏറെ ശ്രദ്ധേയമായവയാണ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ആരാധക മനസ്സില്‍ നവാസ് ഇടംപിടിച്ചിട്ടുണ്ട്. മലയാളത്തിലെ എക്കാലത്തെയും മികച്ച താരങ്ങളുമായി…

ചെറിയ വേഷങ്ങളിലൂടെ വന്ന് മലയാള സിനിമയിലെ ശ്രദ്ധേയനായ യുവതാരമാണ് നവാസ് വള്ളിക്കുന്ന്. ചെയ്ത കഥാപാത്രങ്ങളെല്ലാം ഏറെ ശ്രദ്ധേയമായവയാണ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ആരാധക മനസ്സില്‍ നവാസ് ഇടംപിടിച്ചിട്ടുണ്ട്. മലയാളത്തിലെ എക്കാലത്തെയും മികച്ച താരങ്ങളുമായി നവാസിന്റെ പ്രകടനം കൈയ്യടി നേടാറുണ്ട്. മുന്‍നിര താരങ്ങളുമായി താരതമ്യവും ചെയ്യാറുണ്ട്. താരത്തിന്റെ അഭിനയം കുതിരവട്ടം പപ്പു, മാള അരവിന്ദന്‍, ഇന്നസെന്റ് തുടങ്ങിയ നടന്മാരെ പോലെയാണെന്ന് പലപ്പോഴും ആരാധകര്‍ പറയാറുണ്ട്.

ഇപ്പോഴിതാ അത്തരം അഭിനന്ദനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് നവാസ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് താരം തന്നെ താരതമ്യം ചെയ്യുന്നതിനെതിരെ പ്രതികരിച്ചത്. സിനിഫൈല്‍ ഗ്രൂപ്പിലായിരുന്നു നവാസിന്റെ പ്രതികരണം.

എന്നെക്കുറിച്ച് ഇത്തരം അഭിപ്രായങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ ജീവിക്കുന്നത് ഒരു സ്വപ്ന ലോകത്താണോ എന്ന് പലപ്പോഴും എനിക്ക് തോന്നാറുണ്ട്…ഒരിക്കല്‍ പോലും, നേരിട്ട് ഒന്ന് കാണാനെങ്കിലും കഴിയാതെ പോയ കുതിരവട്ടം പപ്പു, മാള അരവിന്ദന്‍, ഇന്നസെന്റ് പിന്നെ ഒരു മുജ്ജന്‍മ പുണ്യമായി കൂടെ അടുത്തറിയാനും അഭിനയിക്കാനുമായ മാമുക്കോയക്ക എന്നീ മഹാനടന്‍മാരുടെ പേരിനൊപ്പം എന്റെ പേര് കേള്‍ക്കുമ്പോള്‍ ശരിക്കും ഉള്ളിലൊരു വല്ലാത്ത പേടിയാ…

എന്തോ ഒരു ഭാഗ്യം കൊണ്ട് ഞാന്‍ എങ്ങനയോ വന്ന് പെട്ടതാണ് സിനിമയില്‍…
അങ്ങനെയുള്ള ഞാന്‍ ഈ ജന്‍മം എങ്ങനെ തന്നെ തകര്‍ത്തഭിനയിച്ചാലും ഈ മഹാന്‍മാരുടെയൊക്കെ അരികില്‍ പോലും വരില്ല എന്നെനിക്ക് നന്നായറിയാം, എങ്കിലും എന്നെ സ്‌നേഹിക്കുന്നവര്‍ ഒരു അംഗീകാരം പോലെ എന്റെ പേര് ഈ അതുല്യ കലാകാരന്‍മാരോട് കൂട്ടിച്ചേര്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നു… സിനിമയില്‍ തങ്ങളുടെതായ ലോകം തീര്‍ത്തു വെച്ച് എനിക്ക് മുമ്പേ പോയ മഹാരഥന്‍മാര്‍ അവരായി തന്നെ തുടരും, ഞാന്‍ ഞാനായും ?? എന്നാണ് നവാസ് പറയുന്നത്.