നവ്യയുടെ മറുപടി കേട്ട് വിളറി ഇരിക്കുന്ന ആനിയെയും വിഡിയോയിൽ കാണാം

പ്രേഷകർക് ഏറെ പ്രിയങ്കരിയായ നായികയാണ് നവ്യ നായർ. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം ഇഷ്ട്ടം എന്ന ചിത്രത്തിൽ കൂടിയാണ് തന്റെ സിനിമയിലേക്ക് എത്തുന്നത്. നവ്യ അഭിനയിച്ച ആദ്യ ചിത്രം ഇഷ്ട്ടം ആണെങ്കിലും നന്ദനം…

പ്രേഷകർക് ഏറെ പ്രിയങ്കരിയായ നായികയാണ് നവ്യ നായർ. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം ഇഷ്ട്ടം എന്ന ചിത്രത്തിൽ കൂടിയാണ് തന്റെ സിനിമയിലേക്ക് എത്തുന്നത്. നവ്യ അഭിനയിച്ച ആദ്യ ചിത്രം ഇഷ്ട്ടം ആണെങ്കിലും നന്ദനം ആണ് ആദ്യം പ്രദർശനത്തിന് എത്തിയത്. ചിത്രത്തിൽ നവ്യ അവതരിപ്പിച്ച ബാലാമണി ഏറെ പ്രശംസ നേടിക്കൊടുത്ത ഒരു കാഥാപാത്രമാണ് നവ്യ നായർക്ക്. ഇന്നും ബാലാമണി ആരാധകരുടെ ഇടയിൽ ചർച്ചആകാറുണ്ട് . നിരവധി മികച്ച കഥാപാത്രങ്ങൾ ആണ് അതിന്നു ശേഷം നവ്യയെ തേടി വന്നത്. അതെല്ലാം അനശ്വരമാക്കാനും നവ്യയ്ക്ക് കഴിഞ്ഞു. കരിയറിൽ തിളങ്ങി നിന്ന സമയത്ത് ആണ് നവ്യ വിവാഹിത ആകുന്നത്. വിവാഹത്തോടെ അഭിനയതതിൽ നിന്ന് വിട്ട് നിന്ന താരം വർഷങ്ങൾക്ക് ഇപ്പുറം ഇപ്പോൾ വീണ്ടും തിരിച്ച് വരവ് നടത്തിയിരുന്നു.

തന്റെ രണ്ടാം വരവിൽ സിനിമയ്ക്ക് ഒപ്പം നിരവധി ടെലിവിഷൻ പരിപാടിയുടെയും ഭാഗമാകാൻ നവ്യ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. അത്തരത്തിൽ നവ്യ പങ്കെടുത്ത ഒരു ചാനൽ പരുപാടിയിൽ വെച്ച് പറഞ്ഞ ചില കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ആനി അവതരിപ്പിക്കുന്ന ആനീസ് കിച്ചൻ എന്ന പരുപാടിയിൽ നവ്യ അതിഥിയായി എത്തിയപ്പോൾ ആനിയും നവ്യയും തമ്മിൽ നടത്തിയ ചില സംഭാഷണങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സംസാരത്തിനിടയിൽ ആനി പറയുന്നുണ്ടായിരുന്നു ഒരു നല്ല വീട്ടമ്മ ആകണമെങ്കിൽ കൂക്ക് ചെയ്യാൻ അറിയണം എന്നാണ്. എന്നാൽ ഈ അഭിപ്രായത്തോട് നവ്യ അപ്പോൾ തന്നെ തന്റെ വിയോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു.

അങ്ങനെ അല്ല ചേച്ചി, ഇപ്പോൾ ചേച്ചിക്ക് കുക്ക് ചെയ്യാൻ ഇഷ്ട്ടം ആണെങ്കിൽ അങ്ങനെ ചെയ്‌തോളൂ. പക്ഷെ ഒരു നല്ല വീട്ടമ്മ ആകണമെങ്കിൽ കുക്ക് ചെയ്യാൻ അറിയണം എന്ന നിലപാടിനോട് യോജിക്കാൻ കഴിയില്ല. കാരണം ഒരു സ്ത്രീ ഒരു പക്ഷെ കുക്ക് ചെയ്യാൻ അറിയില്ലായിരിക്കും. പക്ഷെ വേറെ ഏതെങ്കിലും മേഖലയിൽ അവൾ അവളുടെ കഴിവ് തെളിയിച്ചിട്ടുണ്ടായിരിക്കും. എന്ന് കരുതി അവൾ എങ്ങനെ ആണ് മോശക്കാരി ആകുന്നത്. കുക്കിങ് ചെയ്യാൻ അറിയുക എന്നത് അടിസ്ഥാനമായ ഒരു കാര്യം ആണ്. അത് സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാരും അറിഞ്ഞിരിക്കേണ്ട കാര്യം ആണ്. സ്ത്രീകളിൽ മാത്രം ചുമത്തേണ്ട ഒരു ജോലി അല്ല അതെന്നും കുക്കിങ് എന്റെ മകനും ഞാൻ പഠിപ്പിക്കും. കാരണം ഒരു മനുഷ്യന്റെ അടിസ്ഥാനമായി അറിഞ്ഞിരിക്കേണ്ട കാര്യമാണ് അതെന്നുമാണ് നവ്യ പറയുന്നത്.