ആ അമ്മയുടെ കണ്ണീരിന് ലേശം നോവ് ഉണ്ടായിരുന്നെങ്കില്‍ ദൂരവും രോഗവും പ്രശ്‌നമല്ലായിരുന്നു!! സഹോദരന് ഒരിറ്റ് സ്‌നേഹം ഉണ്ടായിരുന്നെങ്കില്‍ ഓടിയെത്തിയേനെ ആശുപത്രിയില്‍

മിമിക്രി താരവും നടനുമായ കൊല്ലം സുധിയുടെ അകാല മരണം ആരാധക ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് കാറപകടത്തില്‍ സുധിയുടെ ജീവന്‍ നഷ്ടമായത്. ചാനല്‍ പരിപാടികളില്‍ സജീവമായി ആരാധകരുടെ ഹൃദയത്തില്‍ ഇടം പിടിക്കുമ്പോഴാണ് സുധിയെ…

മിമിക്രി താരവും നടനുമായ കൊല്ലം സുധിയുടെ അകാല മരണം ആരാധക ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് കാറപകടത്തില്‍ സുധിയുടെ ജീവന്‍ നഷ്ടമായത്. ചാനല്‍ പരിപാടികളില്‍ സജീവമായി ആരാധകരുടെ ഹൃദയത്തില്‍ ഇടം പിടിക്കുമ്പോഴാണ് സുധിയെ നഷ്ടമായത്. പറക്കമുറ്റാത്ത മക്കളെയും തനിച്ചാക്കിയാണ് സുധി യാത്രയായത്.

ചാനല്‍ പരിപാടിയില്‍ സജീവമായി നില്‍ക്കുമ്പോഴാണ് സുധി തന്റെ കണ്ണീരില്‍ കുതിര്‍ന്ന ജീവിത കഥയെല്ലാം പങ്കുവച്ചിരുന്നത്. ഒന്നര വയസ്സുള്ള മകനെ തന്നെ ഏല്‍പ്പിച്ച് ആദ്യ ഭാര്യ കാമുകനൊപ്പം പോയെന്നും പിന്നീട് ആത്മഹത്യ ചെയ്‌തെന്നും സുധി പറഞ്ഞിരുന്നു. പിന്നീട് കുഞ്ഞുമായിട്ടായിരുന്നു സുധി പ്രോഗ്രാമുകള്‍ക്ക് എത്തിയിരുന്നത്. സ്‌റ്റേജിന് പിന്നില്‍ കുഞ്ഞിനെ ഉറക്കിക്കിടത്തിയാണ് സുധി വേദികളില്‍ ചിരി പടര്‍ത്തിയത്.

സുധി ഇപ്പോള്‍ താമസിക്കുന്നത് കോട്ടയത്താണ്. വാകത്താനത്തെ പൊങ്ങന്താനം ഗ്രാമത്തിലാണ് സുധിയ്ക്ക് അന്ത്യവിശ്രമം ഒരുക്കിയത്. അതിനിടെ സുധിയുടെ കുടുംബവും കൊല്ലത്താണുള്ളത്. അമ്മയും സഹോദരനുമെല്ലാം. മകനെ അവസാനമായി ഒരു നോക്കുകാണണം എന്ന അമ്മയുടെ ആവശ്യപ്രകാരം മൃതദേഹം കൊല്ലത്തേക്കും എത്തിച്ചിരുന്നു. അതിനിടെ ചില സംസാരങ്ങളും വൈറലായിരുന്നു.

‘എന്റെ മോനെ എന്റെ അടുത്തുകൊണ്ട് വരണം അത് എന്റെ അവകാശമാണ്’ എന്നായിരുന്നു സുധിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞത്. എന്തോ ഒരു വാശി പോലെയായിരുന്നു കുടുംബത്തിന്റെ നിലപാട്. ഇതിനെ സംബന്ധിച്ച് അഞ്ജു പാര്‍വതി പ്രബീഷ് പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്.

ഒരാള്‍ ജീവിച്ചിരുന്നപ്പോള്‍ സമാധാനം കൊടുക്കാത്ത ബന്ധുജനങ്ങള്‍ അയാള്‍ മരണപ്പെട്ടാലും സമാധാനം കൊടുക്കരുത് കേട്ടോ. ഇന്നലെ പുലര്‍ച്ചെ മരണപ്പെട്ട കലാകാരന്റെ പേരില്‍, അവകാശവാദം മുഴക്കാന്‍ രംഗത്ത് വന്ന ബന്ധുക്കളും നാട്ടുകാരും.! എന്നാല്‍ കൈകുഞ്ഞുമായി അയാള്‍ സ്റ്റേജുകളില്‍ നിന്ന് സ്റ്റേജുകളിലേക്ക് പോയപ്പോള്‍ ഈ പറയുന്ന മാതൃത്വത്തെയും കണ്ടില്ല, രക്തബന്ധുക്കളെയും കണ്ടില്ല.

എന്തിന് ഇന്നലെ പുലര്‍ച്ചെ തൃശൂരില്‍ അപകടത്തില്‍പ്പെട്ട മനുഷ്യനാണ്. രാവിലെ തന്നെ മരണവാര്‍ത്ത അറിഞ്ഞതുമാണ്. ഈ പറയുന്ന രക്തബന്ധുവിന് (സഹോദരന്) ഒരിറ്റ് സ്‌നേഹം ഉണ്ടായിരുന്നുവെങ്കില്‍, ഓടിയെത്തിയേനെ ആശുപത്രിയില്‍. പിന്നെ വയ്യാത്ത അമ്മയുടെ കാര്യം. ചാനലുകള്‍ക്ക് മുന്നില്‍ ഇപ്പോള്‍ കരയുന്ന ആ അമ്മയുടെ കണ്ണുനീരിനു ലേശമെങ്കിലും നോവ് ഉണ്ടായിരുന്നുവെങ്കില്‍ ദൂരവും രോഗവും ഒന്നും ഒരു പ്രശ്‌നമല്ല എന്ന് കരുതുമായിരുന്നു.

കൊല്ലത്തു നിന്ന് ചങ്ങനാശ്ശേരി വരെ പോകാന്‍ കഴിയാത്ത ആരോഗ്യസ്ഥിതി ഒന്നും ആ അമ്മയ്ക്ക് നിലവില്‍ ഉള്ളതായി ചാനലുകളില്‍ കണ്ടില്ല. പിന്നെ പേരിന് ഒപ്പം കൊല്ലം ഉള്ളതുകൊണ്ട് കൊല്ലത്ത് കൊണ്ടുവരണം എന്ന് വാശിപ്പിടിക്കുന്ന നാട്ടുകാരോടാണ്-സുധി എന്ന കലാകാരനെ അംഗീകരിച്ചത് കേരളം മുഴുവനായിട്ടാണ്. അയാളെ ഈ നിലയില്‍ വളര്‍ത്തിയത് മലയാളികള്‍ ആണ്.

ഒരു കലാകാരനും ഒരു നാടിന്റെ മാത്രം സ്വന്തം ആകുന്നില്ല. അയാള്‍ പൊതു സ്വത്താണ്. പിന്നെ നിലവില്‍ അദ്ദേഹത്തിന്റെ ഇതു വരെ ഉള്ള കാര്യങ്ങള്‍ ( ജീവിച്ചിരുന്നപ്പോള്‍ അവസരങ്ങളും പോപ്പുലാരിറ്റിയും വരുമാനവും, പിന്നെ അപകടസമയം മുതല്‍ ഈ നിമിഷം വരെയുള്ള ചിലവുകള്‍ ) നോക്കിയത് ഫ്ളവേഴ്‌സ് ചാനല്‍ ആണെങ്കില്‍ അവര്‍ തീരുമാനിക്കും എന്ത് വേണമെന്ന്! മരണസമയത്ത് പോലും വേട്ടയാടപ്പെടുന്ന ദുര്യോഗം വല്ലാത്ത വിധി തന്നെയാണ്…” എന്നാണ് അ#്ജുപാര്‍വതി കുറിച്ചത്.